ഇഫ്താര്‍ വിരുന്നൊരുക്കി വണ്ടൂര്‍ കെഎംസിസി
റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ലെ അല്‍ മനാഹ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കെഎംസിസി പ്രവര്‍ത്തകര്‍, പ്രാദേശിക കൂട്ടായ്മാ പ്രതിനിധികള്‍, കെഎംസിസി ജില്ലാ, സെന്‍ട്രല്‍, നാഷണല്‍ കമ്മിറ്റി നേതാക്കള്‍, റിയാദിലെ മത സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ […]














