പൊതു പ്രവര്‍ത്തകര്‍ക്ക് വി വി പ്രകാശ് മാതൃക: മലപ്പുറം ഒഐസിസി അനുസ്മരണ യോഗം
റിയാദ്: അകാലത്തില്‍ അരങ്ങൊഴിഞ്ഞ കോണ്‍ഗ്രസ്സ് നേതാവും മലപ്പുറം ഡിസിസി അധ്യക്ഷനുമായിരുന്ന അഡ്വ. വി വി പ്രകാശിനെ ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ബത്ഹ ക്ലാസ്സിക് ഹാളില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരും വി വി യുടെ അടുപ്പക്കാരും സംബന്ധിച്ചു. മാന്യവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രകാശിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി എല്ലാ തലമുറക്കും മാതൃകയാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അനുസ്മരണ സമ്മേളനത്തില്‍ […]














