Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

പ്രിയങ്കയുടെ അറസ്റ്റ്: റിയാദ് ഒഐസിസി പ്രതിഷേധം

റിയാദ്: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യവിരുദ്ധ സമീപനങ്ങളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെയും സമരങ്ങളേയും കവര്‍ന്നെടുക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും കാണുന്നത് ഫാസിസം എത്രത്തോളം ജനാധിപത്യത്തെ ഭയക്കുന്നു എന്നതാണ്. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റും ഇത്തരം ഭയത്തില്‍ നിന്നു ഉല്‍ഭവിച്ചതാണ്. എന്നാല്‍ ജനാധിപത്യ വിശ്വാസികള്‍ ഇത്തരം […]

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ രണ്ടാം എഡിഷന് ഒരുങ്ങി തലസ്ഥാനം

റിയാദ്: റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ വിശദാംശങ്ങള്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീളുന്ന ആഘോഷ പരിപാടികളില്‍ ലയണല്‍ മെസിയും നൈമറും പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരവും അരങ്ങേറും. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനും റിയാദ് സീസണ്‍ അധ്യക്ഷനുമായ തുര്‍ക്കി അല്‍ഷെയ്ക്ക് ആണ് ഒക്‌ടോബര്‍ 20ന് ആരംഭിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. തലസ്ഥാനമായ റിയാദിലെ 14 മേഖലകളില്‍ 5.4 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായി 7,500 ലധികം പരിപാടികള്‍ അരങ്ങേറും. അടുത്ത

Damam, gulf, Jeddah, Riyad

ഇറാനുമായി ചര്‍ച്ച പ്രാഥമിക ഘട്ടത്തില്‍: വിദേശകാര്യ മന്ത്രി

റിയാദ്: ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഇറാന്‍ നടത്തുന്ന ആണവ പദ്ധതികള്‍ അതിരുകടക്കുന്നതില്‍ ആശങ്കയുണ്ട്. സമാധാന ആവശ്യങ്ങള്‍ക്കുളളതാണെന്ന പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ഇറാന്റെ ആണവ പദ്ധതികളെന്നും മന്ത്രി പറഞ്ഞു. ഇറാന് ആണവായുധം ലഭിക്കുന്നത് ഇല്ലാതാക്കുന്നതിനുളള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കും. അതേസമയം, ഇറാന്‍- സൗദി ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിനുളള അടിത്തറ പാകാന്‍ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യമനില്‍ ഗുരുതരമായ ആക്രമണങ്ങളാണ് ഹൂതികള്‍ തുടരുന്നത്.

Damam, gulf, Jeddah, Riyad

അധ്യാപകര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം

റിയാദ്: സ്‌കോളര്‍ഷിഷ് നേടി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അനുമതി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍, സര്‍വകലാശാലാ അധ്യാപകര്‍, വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ അധ്യാപകര്‍ എന്നിവിര്‍ക്ക് നേരിട്ട് സൗദിയിലെത്താം. സൗദി അറേബ്യ അംഗീകാരിച്ച ഒരു ഡോസ് വാക്‌സിനെങ്കിലും ഏടുത്തവര്‍ക്ക് നേരിട്ട് സൗദിയിലെത്താം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നേരിട്ട് എത്താമെങ്കിലും ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇത്തരക്കാര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായി യാത്രാ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘ഫോര്‍ മെഗാ ഡെയ്‌സ്’ ഒക്ടോബര്‍ ആറു മുതല്‍

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ വന്‍ വില കിഴിവിന്റെ നാല് മെഗാ ദിനങ്ങള്‍ ഒരുക്കുന്നു. ‘ഫോര്‍ മെഗാ ഡെയ്‌സ്’ പ്രമോഷന്‍ കാമ്പയിന്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ നടക്കും. സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ മികച്ച ഉല്‍പ്പന്നം സ്വന്തമാക്കാനുളള അവസരമാണ് ഒരുക്കിയിട്ടുളള്. ഫോര്‍ മെഗാ ഡെയ്‌സ് ഓഫറിനോപ്പം സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസ് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. കൂടാതെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍

Damam, gulf, Jeddah, Riyad

വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പണിമുടക്കി

റിയാദ്: സാമൂഹിക മാധ്യമങ്ങള്‍ അപ്രതീക്ഷിയതമായി പണിമുടക്കി. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങളിലേറെയും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നില്ല. ഈ പ്ലാറ്റ്‌ഫോമുകളില്‍ തകരാര്‍ സംഭവിച്ചതായി നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചു. സെപ്തംബര്‍ 4 സൗദി സമയം രാത്രി മുതലാണ് സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായത്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ‘ഫീഡ്’ ചെയ്യാന്‍ കഴിയുന്നില്ല. ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന്‍ കഴിയുന്നില്ലെന്നും ചിലര്‍ വ്യക്തമാക്കി. അതേസമയം, ആപ്പുകളും സേവനങ്ങളും ആക്‌സസ് ചെയ്യുന്നതില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക് വക്താവ് സ്ഥിരീകരിച്ചു.

Damam, gulf, Jeddah, Riyad

ഷാഹീന്‍ ചുഴലിക്കാറ്റ്; ജാഗ്രതവേണമെന്ന് സൗദി

റിയാദ്: ഷാഹീന്‍ ചുഴലിക്കാറ്റിനെതിരെ സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് രാജ്യത്ത് പരോക്ഷമായി ബാധിക്കും. അതുകൊണ്ടുതന്നെ ജാസ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ഷാഹീന്‍ ചുഴലിക്കാറ്റ് സൗദിയെ ബാധിക്കില്ലെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചത്. അതിര്‍ത്തിയായ റുബുഉല്‍ ഖാലി മരുഭൂമിക്ക് 700 കിലോ മീറ്റര്‍ അകലെയ ചുഴലിക്കാറ്റ് കടന്ന് പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. രാജ്യത്തെ അന്തരീക്ഷതാപ നില

Damam, gulf, Jeddah, Riyad

ട്രക്കുകള്‍ക്ക് നിയന്ത്രണം; ബെനാമികള്‍ കുടുങ്ങും

റിയാദ്: സൗദിയില്‍ ബെനാമിയായി വിദേശികള്‍ നടത്തുന്ന ഗുഡ്‌സ് ട്രക്കുകള്‍ക്ക് നിയന്ത്രണം വരുന്നു. ഇതിനായി പ്രത്യേക സമിതി സമര്‍പ്പിച്ച മാര്‍ഗ രേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സൗദിയില്‍ സര്‍വീസ് നടത്തുന്ന ചരക്ക് ലോറികള്‍ വ്യാപകമായി ബിനാമിയായി നടത്തുന്നവയാണ്. ഈ സാഹചര്യത്തിലാണ് ചരക്ക് ഗതാഗത മേഖലയിലെ ബെനാമി സംരംഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താല്‍ വിദഗ്ദ സമിതിക്ക് രൂപം നല്‍കിയത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 3.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള പ്രൈവറ്റ് ലോറികളുടെ ഉടമകളും സ്ഥാപനങ്ങളും പൊതു ഗതാഗത അതോറിറ്റിയില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ 14,000 നിയമലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ നിയമ ലംഘകര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 14,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്ത നിയമ ലംഘകരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ അവസാന വാരം രാജ്യത്ത് നടന്ന പരിശോധനകളില്‍ 13795 നിയമ ലംഘകരാണ് പിടിയിലായത്. പൊലീസ്, പാസ്‌പോര്‍ട് ഡയറക്ടറേറ്റ്, ലേബര്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇവരില്‍ 5,749 പേര്‍ താമസാനുമതി രേഖയായ ഇഖാമ പുതുക്കാത്തവരാണ്. തൊഴിലുടമയില്‍ നിന്ന്

Damam, gulf, Jeddah, Riyad

പുസ്തകമേള ടിക്കറ്റ് തവക്കല്‍നാ ആപ്പില്‍

റിയാദ്: അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കാനുളള സൗജന്യ ടിക്കറ്റ് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. ഇതിനായി ലിറ്ററേച്വര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ അതോറിറ്റിയും സൗദി ഡാറ്റ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി കരാര്‍ ഒപ്പുവെച്ചു. ഇന്നലെയാണ് പുസ്തകമേള ആരംഭിച്ചത്. ഓണ്‍ലൈനില്‍ ബുക് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ പ്രവേശനം. തക്കല്‍നാ ആപ് വഴി ഉടന്‍ ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ റിയാദ് ഫ്രന്റിലാണ് പുസ്തകമേള. ഒക്‌ടോബന 10ന് മേള സമാപിക്കും. കേരളത്തില്‍ നിന്ന് ഐപിഎച്ച്,

Damam, gulf, Jeddah, Riyad

ഉന്നത വിജയം നേടിയവരെ കണ്ടത്തില്‍ ഫൗണ്ടേഷന്‍ ആദരിച്ചു

അമ്പലപ്പുഴ: മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കണ്ടത്തില്‍ മുസ്തഫ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആദരിച്ചു. കാക്കാഴം സ്‌കൂളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച വിദ്യര്‍ത്ഥികളെയാണ് ആദരിച്ചത്. പരിപാടി എച്ച് സലാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ രക്ഷാധികാരി നൗഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഹാരിസ് മുഖ്യാതിഥി ആയിരുന്നു. അഡ്വ അല്‍ത്താഫ് സുബൈര്‍ മോട്ടിവേഷന്‍ ക്ലാസിനു നേതൃത്വം

Damam, gulf, Jeddah, Riyad

റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും; കേരളത്തില്‍ നിന്ന് രണ്ട് പ്രസാധകര്‍

റിയാദ്: രാജ്യാന്തര പുസ്തക മേളക്ക് വേദി ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദ്. ഒക്‌ടോബര്‍ 1 മുതല്‍ 10 വരെ സാംസ്‌കാരിക, വിനിമയ മേള അരങ്ങേറും. കേരളത്തില്‍ നിന്ന് ഐപിഎച്, ഡിസി ബുക്‌സ് എന്നീ പ്രസാധകര്‍ പങ്കെടുക്കുമെന്ന പ്രത്യേകത മലയാളി പ്രവാസി സമൂഹത്തെയും മേളയിലേക്ക് ആകര്‍ഷിക്കും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ റിയാദ് ഫ്രന്റിലാണ് മേളക്ക് വേദി ഒരുക്കിയിട്ടുളളത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര പുസ്തക മേള ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം വിപുലമായ ഒരുക്കങ്ങളാണ്

Damam, gulf, Jeddah, Riyad

ലോക ഹൃദയദിനത്തില്‍ സഫ മക്ക പ്രതിജ്ഞാ ക്യാമ്പയിന്‍

റിയാദ്: ലോക ഹൃദയ ദിനത്തില്‍ സഫ മക്ക പോളിക്ലിനിക് ഹാരയില്‍ പ്രതിജ്ഞാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമെന്നും ദിനേന വ്യായാമം ചെയ്യുമെന്നും പ്രതിജ്ഞ ബോര്‍ഡില്‍ രേഖപ്പെടുത്തി ക്ലിനിക് ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍ണി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി ക്ലിനിക്കിലെ ഡോക്ടര്‍മാരും ജീവനക്കാരും സന്ദര്‍ശകരും ഹൃദയാരോഗ്യ സംരക്ഷണത്തിന് ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എഴുതി ഒപ്പ് വെച്ചു. ഭക്ഷണവും വ്യായാമവും ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്ക് വിവരിക്കുന്ന ലഘുലേഖ വിതരണം

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഒഐസിസി ആദരിച്ചു

റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ റിയാദിലെ പൊതു സമൂഹത്തിന് താങ്ങും തണലുമായി സേവനം അനുഷ്ടിച്ച ആരോഗ്യ പ്രവര്‍ത്തകരെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തവര്‍, മരുന്നു വിതരണം ചെയ്തവര്‍, ആശുപത്രിയിലേക്ക് കോവിഡ് ബാധിതരെ സാഹസികമായി കൊണ്ടുപോയവര്‍ തുടങ്ങി മികച്ച സേവനം കാഴ്ചവെച്ചവരെ വിസ്മരിക്കാന്‍ കഴിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രസിഡണ്ട് കുഞ്ഞി

Scroll to Top