Sauditimesonline

FATHIMA
ലോകം കൈയടിച്ച ഫാത്തിമയുടെ 'സേഫ് പ്ലേസ്'
Damam, gulf, Jeddah, Riyad

പി വി മുഹമ്മദ് അനുസ്മരണം

റിയാദ്: അടിസ്ഥാന ജന വിഭാങ്ങളെ മുസ്ലിം ലീഗിലെത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച നേതാവായിരുന്നു അന്തരിച്ച പി വി.മുഹമ്മദ് അരീക്കോടെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കോഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച പിവി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സിദ്ദീഖ് തുവ്വൂര്‍, സിദീഖ് കോങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കണ്‍വീനര്‍ വി. കെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് ഉപ്പട, ബാവ താനൂര്‍, യാസര്‍ വെട്ടത്തൂര്‍, ഹംസ കട്ടുപ്പാറ, നൗഫല്‍ തിരൂര്‍, ശിഹാബ് മണ്ണാര്‍മല, അനസ് മങ്കട, […]

Damam, gulf, Jeddah, Riyad

നേരിട്ട് വിമാനം; ഇന്ത്യക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും

റിയാദ്: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. സെപ്തംബര്‍ 30 വരെ നിലവിലുണ്ടായിരുന്ന വിലക്ക് ഒക്‌ടോബര്‍ 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അറിയിച്ചു. ഇതോടെ ഇന്ത്യസൗദി നേരിട്ടുളള വിമാന യാത്രക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കരും ന്യൂ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വിമാനയാത്ര സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ജയശങ്കറിന്റെ

Damam, gulf, Jeddah, Riyad

സ്‌കൂള്‍ ബസുകള്‍ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി നേടണം

റിയാദ്: സൗദിയില്‍ പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടാത്ത ബസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വകാര്യ ട്രാന്‍സ്‌പോര്‍ട് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൊവിഡ് വ്യാപനം തടുയുന്നതിന് ആവശ്യമായ നടപടി ബസുകളില്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിച്ചതിന് ശേഷം തൊഴിലാളികളെ തൊഴിലിടങ്ങളിലെത്തിക്കുന്ന വാഹനങ്ങള്‍ കരാറുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഒരേ സമയം രണ്ട് ശരാറുകളില്‍ വരേ വാഹനം ഉപയോഗിക്കുന്നതായും

Damam, gulf, Jeddah, Riyad

വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയില്‍ അനധികൃതമായി ഗര്‍ഭഛിദ്രത്തിന് ഒത്താശ ചെയ്ത വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭഛിദ്രം നടത്താനാണെന്ന വ്യാജേന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. ത്വായിഫിലെ പോളിക്ലിനിക്കില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറെയാണ് ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം പിടികൂടിയത്. രാജ്യത്ത് നിലവിലുളള നിയമങ്ങളും ആരോഗ്യ മേഖലയിലെ ധാര്‍മികതയും ലംഘിച്ചതിന് വനിതാ ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ഒക്‌ടോബര്‍ 1 മുതല്‍ ഇന്ത്യ-സൗദി നേരിട്ട് വിമാനം; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി വ്യാജ പ്രചാരണം. സൗദി ഗസറ്റ് ഇംഗ്‌ളീഷ് പത്രത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് എന്ന വ്യാജേനയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. ഒക്‌ടോബര്‍ 1ന് രാവിലെ 11 മുതല്‍ ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസിന് അനുമതി എന്നാണ് സ്‌ക്രീന്‍ ഷോട് പ്രചരിക്കുന്നത്. ഇന്ത്യസൗദി നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപനം കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വ്യാജ

Damam, gulf, Jeddah, Riyad

കസ്റ്റംസ് തീരുവ ഒഴിവാക്കും

റിയാദ്: സൗദിയില്‍ ആയിരം റിയാലില്‍ കുറവുളള വ്യക്തിഗത ഉപയോഗത്തിനുളള ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് നികുതി ബാധകമല്ലെന്ന് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഓണ്‍ലൈനില്‍ വിദേശങ്ങളില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കസ്റ്റംസിന്റെ വിശദീകരണം. ഉത്പ്പന്നങ്ങളുടെ മൂല്യവും കൊറിയര്‍ ചാര്‍ജും ഉള്‍പ്പെടെ ആകെ മൂല്യം 1,000 റിയാലില്‍ കുറവാണെങ്കില്‍ വ്യക്തിഗത സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കും. 15 ശതമാനം വാറ്റ് എല്ലാ ഇറക്കുമതികള്‍ക്കും ഏര്‍പ്പെടുത്തുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറക്കുമതിയും കസ്റ്റംസ് ക്ലിയറന്‍സും

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ ഒക്‌ടോബര്‍ 20ന് തിരിതെളിയും

റിയാദ്: വിനോദ പരിപാടി റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ഒക്‌ടോബര്‍ 20ന് ആരംഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. രണ്ട്‌കോടി ജനങ്ങളെയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. 2019ല്‍ അരങ്ങേറിയ റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ വന്‍ വിജയമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച വിനോദ പരിപാടികളാണ് ഒക്‌ടോബര്‍ 20ന് അരങ്ങേറുന്നത്. ശൈത്യകാലത്ത് നടക്കുന്ന റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ മൂന്ന് മാസം നീണ്ടുനില്‍ക്കും. 7500 വിനോദ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍

Damam, gulf, Jeddah, Riyad

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: റിയാദ് നവോദയ

റിയാദ്: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷക സംഘടകള്‍ ഒരു വര്‍ഷമായി തുടരുന്ന ഐതിഹാസിക സമരത്തിനു റിയാദ് നവോദയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കമെന്നും നവോദയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ജനങ്ങളും കര്‍ഷകരോടൊപ്പം കൈകോര്‍ക്കണം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നവോദയ അഭിനന്ദിച്ചു. രാജ്യത്തിന്റെ കാര്‍ഷികമേഖല ദേശീയ, അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍

Damam, gulf, Jeddah, Riyad

കൊയിലാണ്ടിക്കൂട്ടം രക്തദാന ക്യാമ്പ്

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററും ആസ്റ്റര്‍ സനദ് ആശുപത്രിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാഹിര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുറഹിമാന്‍ വെര്‍വറി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ആസ്റ്റര്‍ സനദ് സിഒഒ ഡോ.ശ്രീവല്‍സം മുഖ്യ പ്രഭാഷണം നടത്തി , ലാബ് ഡയറക്ടര്‍ ഡോ .ഹാനി. മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ സുജിത് അലി മൂപ്പന്‍. ലാബ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 നിയമലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്താനുളള റെയ്ഡ് തുടരുന്നു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായാണ് റെയ്ഡ് തുടരുന്നത്. സെപ്തംബര്‍ 16 മുതല്‍ 22 വരെ ഒരാഴ്ചക്കിടെ നടന്ന പരിശോധനകളില്‍ 15693 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 3336 പേര്‍ ഇഖാമ നിയമ ലംഘകരും 1905 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. സ്വദേശിവ്ത്ക്കരിച്ച തസ്തികകളില്‍ ജോലി ചെയ്യുന്നവരെ നാടുകടത്തും. ഇവരെ പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

സൈനിക ശക്തിയില്‍ സൗദിക്ക് പതിനേഴാം സ്ഥാനം

റിയാദ്: അന്താരാഷ്ട്ര രംഗത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ സൗദി അറേബ്യ പതിനേഴാം സ്ഥാനത്ത് ഇടം നേടി. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജന്‍സി ഗ്ലോബല്‍ ഫയര്‍ പവര്‍ വെബ്‌സൈറ്റാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയും രണ്ടാമത് റഷ്യയും മൂന്നാമത് ചൈനയുമാണ്. ഇന്ത്യക്ക് നാലാം സ്ഥാനമാണുളളത്.

Damam, gulf, Jeddah, Riyad

കൊവിഡ്: സൗദിയില്‍ രണ്ടാം ദിനവും അന്‍പതില്‍ താഴെ

റിയാദ്: സൗദിയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം ദിവസവും 50ല്‍ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 44 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 58 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 37910 പരിശോധന നടത്തിയതിലാണ് 44 രോഗ ബാധ കണ്ടെത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

പ്രാമോഷന്‍ നേടിയ ശിഹാബ് പോളക്കുളത്തിന് അനുമോദനവും യാത്രയയപ്പും

റിയാദ്: ആലപ്പുഴ നിവാസികളുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജീവകാരുണ്യ വിഭാഗം കണ്‍വീനറും പൊതുപ്രവര്‍ത്തകനുമായ ശിഹാബ് പോളക്കുളത്തിന് സഹപ്രവര്‍ത്തകര്‍ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു. അല്‍ മറായ് കമ്പനി ഏരിയാ മാനേജരായി ബുറൈദയിലേക്ക് പ്രൊമോഷന്‍ ലഭിച്ച ശിഹാബ് പോളക്കുളം റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമാണ്. മലാസ് അല്‍ മാസ്സ് ഓഡിറ്ററിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സെയ്ഫ് വിളക്കേഴം, ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ ഖാസിം, മുഹമ്മദ് മൂസ, വനിതാവിംഗ്

Damam, gulf, Jeddah, Riyad

സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് വന്‍ സ്വീകാര്യത

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് വന്‍ സ്വീകാര്യത. പ്രവാസം പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരം പദ്ധതികള്‍ക്ക് സ്വീകാര്യത ഏറിവരുകയാണ്. പദ്ധതിയില്‍ ആദ്യവര്‍ഷം മുതല്‍ അംഗമായവര്‍ എക്‌സിറ്റില്‍ പോയാലും നാട്ടില്‍ തുകയടച്ച് പദ്ധതിയില്‍ തുടരാം. ഒട്ടനവധി മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കൂട്ടമായി പദ്ധതിയില്‍ അംഗമായിട്ടുണ്ട്. ഇത്തരത്തില്‍ 400 പേര്‍ ജോലി ചെയ്യുന്ന സിന്‍മാര്‍ കമ്പനിയിലെ മുഴുവന്‍ മലയാളികളും അംഗത്വമെടുത്തു. അംഗത്വം എടുക്കുകയും സഹപ്രവര്‍ത്തകരെ മുഴുവന്‍ സുരക്ഷാ പദ്ധതിയില്‍

Scroll to Top