സര്‍ക്കാര്‍ പ്രവാസി ക്ഷേമം ഉറപ്പു വരുത്തണം: ജിഎംഎഫ്
റിയാദ്: പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതു സര്‍ക്കാരിനെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അഭിനന്ദിച്ചു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അഭിനന്ദന സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരി പ്രവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്. അവധിക്കു നാട്ടിലെത്തിയവര്‍ക്ക് മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. സൗദിയിലേക്കു മടങ്ങുന്നതിന് രണ്ടു ലക്ഷത്തിലധികമാണ് ചെലവ്. ഇതെല്ലാം പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഭവമില്ലാത്തവര്‍, സ്വന്തമായി ഭൂമിയില്ലാത്തവര്‍, മക്കളെ പഠിപ്പിക്കാന്‍ ശേഷിയില്ലാത്തതവര്‍, സ്വന്തം റേഷന്‍ കാര്‍ഡ്‌പോലും ഇല്ലാത്തവര്‍, രോഗികള്‍, മതിയായ ചികിത്സ ലഭിക്കാത്തവര്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ധാരാളം […]














