രാകേഷിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ കുഞ്ഞിമംഗലം തെക്കേവീട് രാകേഷിന്റെ(35) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. റിയാദ് പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വന്ദേ ഭാരത് മിഷന്‍ ഫ്‌ളൈറ്റില്‍ നാട്ടിലെത്താന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിതിനിടെയാണ് രാകേഷിന്റെ വിയോഗം. പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തകരുടെ ശ്രമഫലമായി രാകേഷിന്റെ സ്‌പോണ്‍സറില്‍ നിന്ന് ആനുകൂല്യം കുടുംബത്തിന് എത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും കമ്പനി വഹിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും സഹായങ്ങള്‍ക്കും സനൂപ്കുമാര്‍, സതീശന്‍, ഉണ്ണിക്കുട്ടന്‍, രാഗേഷ് കണ്ണൂര്‍, മുകേഷ് കണ്ണൂര്‍, […]











