Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah

സി എച്ച് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി റിയാദില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 25ാ 26 തീയതികളില്‍ എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ്ബില്‍ ടൂര്‍ണമെന്റ് നടക്കും. വിവിധ കാറ്റഗറികളില്‍ സൗദിയില്‍ പ്രവാസികളായ ഇന്ത്യ, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ പങ്കെടുക്കും. ദമ്മാം, ജിദ്ദ, അല്‍കോബാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. മത്സരം രാത്രി 7.00ന് ആരംഭിക്കും. പരിപാടിയുടെ സമാപന ചടങ്ങില്‍ സൗദി ബാഡ്മിന്റെണ്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ മാനേജര്‍ അമ്മാര്‍ ആവാദ് […]

Damam, gulf, Jeddah, Riyad

മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്. ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന് സ്ഥലങ്ങളിൽ കിടത്തവും ഇരുത്തവരും പൂർണമായും ഒഴിവാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.  

Damam, gulf, Jeddah, Riyad

ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും

റിയാദ്: സൗദി അറേബ്യയിൽ ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. 14 മാസം കൊണ്ട് ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്. മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി. ജനറൽ ട്രാൻസ്‌പോർട്ട്

Damam, gulf, Jeddah, Riyad

സൗദി അറേബ്യയിലെ എൻജിനീയറിങ് ജോലികളിൽ ജൂലൈ മുതൽ 25% സ്വദേശിവത്കരണം

റിയാദ്: സൗദിയിൽ എൻജിനീയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവത്കരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ഈ വർഷം ജൂലൈ 21 മുതൽ അഞ്ച് എൻജിനീയർമാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. പൗരന്മാരായ സ്ത്രീപുരുഷന്മാർക്ക് കൂടുതൽ പ്രോത്സാഹനാജനകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ട് മന്ത്രാലയങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. സിവിൽ എൻജിനീയർ, ഇൻറിരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എൻജിനീയർ,

Damam, gulf, Jeddah, Riyad

രണ്ടാമത് ഡിജിറ്റല്‍ ഫെസ്റ്റ് ഫുജൈറയില്‍; റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പങ്കെടുക്കും

റിയാദ്: ഡിജിറ്റല്‍ ലോകത്തെ പുതുമകളും സാധ്യതകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ഫെസ്റ്റ് നടത്തുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയര്‍ ആണ് പരിപാടിയുടെ സംഘാടകര്‍. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ്, റോബോട്ടിക്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നിവ പ്രദര്‍ശിപ്പിക്കാന്‍ വേദി ഒരുക്കും. സൗദിയിലെ കോര്‍പ്പറേറ്റ് കമ്പനികളും സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നടത്തുന്ന സൗദി ദേശീയ ഡിജിറ്റല്‍ ഫെസ്റ്റിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും. റിയാദിലെ അല്‍ യാസ്മിന്‍, അലിഫ്, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍

Damam, gulf, Jeddah, Riyad

‘ഫ്രീക്കന്‍’ ഹെയര്‍ സ്‌റ്റൈല്‍ പാടില്ല; ഡ്രസ് കോഡ് പരിഷ്‌കരിച്ച് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡ് നടപ്പിലാക്കുന്നു. അശ്‌ളീല ചിത്രങ്ങളും പദങ്ങളും വസ്ത്രങ്ങളില്‍ ഉണ്ടാവരുതെന്ന് ഡ്രസ് കോഡ് നിഷ്‌കര്‍ഷിക്കുന്നു. പുരുഷന്‍മാര്‍ക്ക് ‘ഫ്രീക്കന്‍’ ഹെയര്‍ സ്‌റ്റൈല്‍ പാടില്ല. ആരോഗ്യ കേന്ദ്രങ്ങളില്‍ വ്യക്തി ശുചിത്വം നിലനിര്‍ത്തുന്നതിനും സാമൂഹിക മര്യാദകള്‍ പാലിക്കുന്നതിനും ഡ്രസ് കോഡ് പരിഷ്‌കരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ മാന്യവും പൊതുസമൂഹത്തിന് ചേര്‍ന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. പുരുഷന്മാര്‍ പൈജാമയും

Damam, gulf, Jeddah, Riyad

പ്രവാസികള്‍ സ്വജീവിതം ആസ്വദിക്കാന്‍ സമയം കണ്ടെത്തണം : പി. എം. എ. ഗഫൂര്‍

റിയാദ്: മറ്റുള്ളവര്‍ക്ക് സാന്ത്വനം നല്‍കുന്നതോടൊപ്പം സ്വജീവിതം ആസ്വദിക്കാന്‍ പ്രവാസികള്‍ സമയം കണ്ടെത്തണമെന്ന് വാഗ്മിയും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്വന്തക്കാര്‍ക്ക് വേണ്ടി തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പ്രവാസികള്‍ സ്വന്തം ജീവിതം മറക്കുകയാണ്. നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മോത്സവം-2024’ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അല്‍ജാബിര്‍ റോഡിലെ സമര്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. കെ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന നന്മ

Damam, gulf, Jeddah, Riyad

‘ബില്‍ക്കിസ് ബാനു നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍മാതൃക’

റിയാദ്: വെറുപ്പിനെ ആയുധമാക്കി ഫാസിസം ഭരിക്കുന്ന കാലത്ത് രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാന്‍ മുഖം മറയ്ക്കാതെ ബില്‍ക്കിസ് ബാനു നടത്തിയ നിയമ പോരാട്ടമാണ് യഥാര്‍ത്ഥ നാരീശക്തിയെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സ്‌റ്റേറ്റ് പ്രസിഡന്റ് വി എ ഫായിസ. ബില്‍ക്കിസ് ബാനു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രവാസി വെല്‍ഫെയര്‍ റിയാദ് വനിതാ വിഭാഗം സംഘടിപ്പിച്ച ചര്‍ച്ചാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഷഹനാസ് സഹില്‍ അദ്ധ്യക്ഷത വഹിച്ചു. ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലെ കുറ്റകൃത്യങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരമായ പീഡനത്തിനും അക്രമത്തിനും

Damam, gulf, Jeddah, Riyad

മുജീബ് ഉപ്പട ലാന്റേൺ ക്ലബ്ബ് പ്രസിഡന്റ്

റിയാദ്: കാല്‍പ്പന്ത് പ്രേമികളുടെ കൂട്ടായ്മ ലാന്റേൺ എഫ് സിയ്ക്ക് പുതിയ നേതൃത്വം. സുലൈ വിശ്രമ കേന്ദ്രത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് അസീസ് മാവൂര്‍, സൈഫു കരുളായി എന്നിവര്‍ നേതൃത്വം നല്‍കി. മുജീബ് ഉപ്പട അധ്യക്ഷത വഹിച്ചു. ശമീജ് പെരിന്തല്‍മണ്ണ ആമുഖ പ്രഭാഷണം നടത്തി. വരവ് ചിലവ് കണക്ക് ആബിദ് പാണ്ടിക്കാട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മുജീബ് ഉപ്പട (പ്രസിഡന്റ്), നാസര്‍ മൂച്ചിക്കാടന്‍ (ജന. സെക്രട്ടറി), ശഹീര്‍ പെരിന്തല്‍മണ്ണ (വൈസ് പ്രസിഡന്റ്), സമീര്‍ പെരിന്തല്‍മണ്ണ, ഷാജി അരീക്കോട്, സലീം പാവറട്ടി

Damam, gulf, Jeddah, Riyad

ഇന്ത്യയെ ഫാഷിസം വിഴുങ്ങുന്നു; മാധ്യമങ്ങളോട് മോദിയ്ക്കും പിണറായിയ്ക്കും ഒരേ നയം

റിയാദ്: ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങുന്ന ദുരന്തമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം ലിജു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ ലജിസ്‌ളേറ്റീവ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നു. ബിജെപിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സിബിഐ ഡയറക്ടറെ അര്‍ധ രാത്രി സ്ഥാനഭ്രഷ്ടനാക്കി. ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വീസിലെ ഉന്നതര്‍ സംഘ്പരിവാരിന് കീഴ്‌പ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനം ഇല്ലാതായി. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും റിപ്പോര്‍ട്ട് ചെയ്താല്‍ റെയ്ഡും കേസും നേരിടണം.

Damam, gulf, Jeddah, Riyad

നിയമ ലംഘനങ്ങൾ;17,999 വിദേശികളെ അറസ്റ്റ് ചെയ്തു.

റിയാദ്: സൗദിയില്‍ നിയമ ലംഘനങ്ങൾ നടത്തിയ  17,999  വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ  10,975  താമസ നിയമലംഘകരും   4,011 അതിർത്തി സുരക്ഷാചട്ട ലംഘകരും  3,013  തൊഴിൽ നിയമലംഘകരുമാണ് . രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 688 പേർ

Damam, gulf, Jeddah, Riyad

ഉനൈസയിൽ ‘മെഡിക്കോൺ’

ഉനൈസ: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ് ) ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിനു കീഴിലുള്ള ഉനൈസ സെക്ടർ കമ്മിറ്റി “മെഡികോൺ” സംഘടിപ്പിച്ചു. ഉനൈസ അൽമിശ്കാത് ഓഡിറ്റോറിയത്തിൽ അൽ ഖസീം യൂണിവേഴ്സിറ്റി ഹെൽത്ത് കോളേജ് ഡിപ്പാർട്മെന്റ് ഹെഡ് മഹ്മൂദ് മൂത്തേടം “പ്രമേഹവും വൃക്കരോഗങ്ങളും” എന്ന വിഷയo അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി ആസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ശങ്കർ, ക്ലിനിക്കൽ നുട്രിഷ്യൻ ഡോ. മുഹമ്മദ് ഇദ്രീസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സെമിനാർ സെൻട്രൽ ദഅവ സെക്രട്ടറി

Damam, gulf, Jeddah, Riyad

റിയാദ് കലാഭവന് പുതിയ നേതൃത്വം

റിയാദ്:റിയാദ് കലാഭവന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നു. ചെയർമാൻ അഷ്‌റഫ്‌ മൂവാറ്റുപുഴയുടെ ആദ്യക്ഷതയിൽ മലാസിലുള്ള നൂറനാ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ നിന്നും ഷാരോൺ ഷെരീഫ് (ചെയർമാൻ) അലക്സ് കൊട്ടാരക്കര (സെക്രട്ടറി) കൃഷ്ണകുമാർ(ട്രഷർ) നാസർ ലയ്സ് (വൈസ് ചെയർമാൻ) ഫഹദ് നീലാഞ്ചേരി(ജോയിൻ സെക്രട്ടറി) സജീർ ചിതറ (മീഡിയ കൺവീനർ) അഷ്‌റഫ്‌ വാഴക്കാട് (ആർട്സ് കൺവീനർ) ഷാജഹാൻ കാഞ്ഞിരപ്പള്ളി (സ്പോർട്സ് കൺവീനർ)നാസർ വണ്ടൂർ( പ്രോഗ്രാം കോഡിനേറ്റർ) രാജു പാലക്കാട് (പ്രോഗ്രാം കൺവീനർ) ഷാജഹാൻ കല്ലമ്പലം, അഷറഫ്

Damam, gulf, Jeddah, Riyad

‘ഇവാ’ ക്രിസ്തുമസ് പുതുവത്സര ആഘോഷം

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മലസ് ചെറീസ് ആഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ മുസ്തഫ ആമുഖ പ്രസംഗം നടത്തി. നൃത്ത അധ്യാപകരായ ബിന്ദു സാബു, ധന്യ ശരത്ത് എന്നിവര്‍ ചിട്ടപ്പെടുത്തിയ ഡാന്‍സും ഗോള്‍ഡന്‍ മെലഡീസ് ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ഗായകരായ സുരേഷ് ആലപ്പുഴ, തങ്കച്ചന്‍, ജലീല്‍ കൊച്ചി, അല്‍ത്താഫ് കാലിക്കറ്റ്, നിഷ ബിനീഷ്, മാലിനി

Scroll to Top