Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

പ്രവാസി വരുമാനത്തിലും വൈറസ് ബാധ; കേരളത്തെ ബാധിക്കും

നൗഫല്‍ പാലക്കാടന്‍ റിയാദ്: മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ബജറ്റ് താളം തെറ്റുന്നു. കൊവിഡ് പടര്‍ന്നതോടെ സാമ്പത്തിക കാര്യങ്ങളിലും വൈറസ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. രോഗ ഭീതിയോടൊപ്പം പല രാജ്യങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. പലര്‍ക്കും ദിവസങ്ങളായി ജോലിയില്ല. കൊറോണ രംഗം വിടുമ്പോള്‍ പ്രതിസന്ധിയുടെ വൈറസ് ബാധയേറ്റ് സ്ഥാപനങ്ങള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുമോ എന്നും ചിലര്‍ക്ക് ഭയമുണ്ട്. ഭക്ഷണം, താമസം വാടക എന്നിവക്കു കരുതി വെച്ചിരുന്ന […]

Damam, gulf, Jeddah, Riyad

ഖബറിടത്തില്‍ ഖല്‍ബിന്റെ കരുത്ത്; സിദ്ദീഖ് തുവ്വൂര്‍ ക്വാറന്റൈനിലാണ്

നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ ജീവിതത്തിലാദ്യമായി ഡിസ്‌പോസബിള്‍ കവര്‍ഓള്‍ കയ്യില്‍ കിട്ടി. മനസ്സ് പതറിയില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. കാല്‍പാതം മുതല്‍ തലവരെ മറയുന്ന കവര്‍ഓള്‍ ശരീരം മുഴുവന്‍ മറച്ചു. എന്‍ നെയന്റി മാസ്‌കും ഫെയ്‌സ് ഷീള്‍ഡും ധരിച്ചു. രണ്ട് സെറ്റ് കവര്‍ഓള്‍, മാസ്‌ക് എന്നിവ അധികം നല്‍കിയിരുന്നു. വൈറസ് ബാധയുളളവരെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരാണ് കവര്‍ഓള്‍ ഉപയോഗിക്കുന്നത്. ഇത് എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നു. ധരിക്കുമ്പോഴും അഴിക്കുമ്പോഴും ശ്രദ്ധ വേണം. കൊവിഡ് ബാധിച്ചു

Damam, gulf, Jeddah, Riyad

സഫ്‌വാന്റെ മയ്യിത്ത് ഖബറക്കി; അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കള്‍

റിയാദ്: അപ്രതീക്ഷിതമായിരുന്നു സഫ്‌വാന്റെ വേര്‍പാട്. ഇതിന്റെ നൊമ്പരത്തില്‍ നിന്നു ചെമ്മാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്‌വാ(41)ന്റെ മയ്യിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അവര്‍ക്കായില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളും കര്‍ഫ്യൂവും നിലവിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ദുഖം കടിച്ചമര്‍ത്തി താമസ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഈ മാസം നാലിനാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫ്‌വാന്‍ മരിച്ചത്. പനിയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെയാണ് സഫ്‌വാന്‍ താമസിക്കുന്നതിനടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതര്‍ 2932; കൂടുതല്‍ റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 878 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സൗദിയിലെ ഏറ്റവും വലിയ നഗരവും റിയാദാണ്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ 8 വരെയുള്ള കണക്ക് അനുസരിച്ച് 631 രോഗികള്‍ പൂര്‍ണ്ണമായും രോഗമുക്തി നേടി. 41 രോഗികള്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം

Damam, gulf, Jeddah, Riyad

വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലം: വി മുസഫര്‍ അഹമ്മദ്

റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ്. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ ‘വായന: അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്. കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19

Damam, gulf, Jeddah, Riyad

ജോലിയും ശമ്പളവുമില്ലാത്തവര്‍ക്ക്‌ സഹായ ഹസ്തവുമായി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി

റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില,

Damam, gulf, Jeddah, Riyad

റിയാദില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായില്‍ ജൗഹര്‍ (23) മരിച്ചു. ഏപ്രില്‍ 7ന് ഉച്ചകഴിഞ്ഞ് 3.45ന് റിയാദ് അല്‍ഖര്‍ജ് റോഡില്‍ ഉണ്ടായ അപകടത്തിലായിരുന്നു മരണം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ജൗഹര്‍ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ജംസീര്‍ (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ

Damam, gulf, Jeddah, Riyad

കാര്‍ഗോ വിമാനം കനിഞ്ഞു; മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തി

റിയാദ്: മലയാളി യുവാവിന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലേക്ക് കയറ്റി അയച്ചു. യാത്രാ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാം് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ ദുബായ് വഴി മൃതദേഹം അയച്ചത്. മാര്‍ച്ച് 22ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ച തൃശൂര്‍ വടക്കാഞ്ചേരി കിളളിമംഗലം പുലശേരി അനീഷി(34)ന്റെ മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കൊച്ചിയിലേക്ക് കയറ്റി അയച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ വിമാനം നിര്‍ത്തിയതിന് ശേഷം ആദ്യമായാണ് സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത്. റിയാദ്

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. എല്ലാ ക്ലാസുകളിലേക്കും അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ admission.tc.fees@iisriyadh.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0500727066 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Damam, gulf, Jeddah, Riyad

മരണ സംഖ്യ 41; രോഗബാധിതര്‍ 2,795; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രി

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കര്‍ഫ്യൂ സമയത്തും റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടില്ല. ഇത് ലക്ഷ്യം നേടുന്നതിന് തടസ്സമാണ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളിലൂടെ മാത്രമേ വൈറസ് വ്യാപനം തടയാന്‍ കഴിയുകയുളളൂ. ഇതിന് പൊതുജനം പൂര്‍ണമായും സഹകരിക്കണം. സാമൂഹിക വ്യാപനം ഉണ്ടാവാതെ വൈറസിനെ തടയാനാണ് ശ്രമം. അതിനാണ് കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

Damam, gulf, Jeddah, Riyad

‘മക്കയുടെ പുണ്യം’ കാംപെയിന് ലുലു ഗ്രൂപ്പിന്റെ ദശലക്ഷം റിയാല്‍ സംഭാവന

റിയാദ്: ‘മക്കയുടെ പുണ്യം’ കാംപെയിന് ലുലു ഗ്രൂപ്പിന്റെ സഹായം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കുടുംബങ്ങളെയും ചെറുകിട ബിസിനസ്സ് സംരംഭകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘ബര്‍റന്‍ ബിമക്ക’ അഥവാ മക്കയുടെ പുണ്യം കാംപെയിന്‍ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അലി എം എം ഒരു ദശലക്ഷം റിയാല്‍ സംഭാവന നല്‍കി. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ നേതൃത്വത്തിലാണ് കാംപെയിന്‍. ലുലു ഗ്രൂപ്പിന് നന്ദി അറിയിച്ച് മക്ക ഗവര്‍ണറേറ്റ് ട്വീറ്റ്

Damam, gulf, Jeddah, Riyad

കാരുണ്യം തേടി… കരുതലും കാവലും!

കാരുണ്യം തേടി… കരുതലും കാവലും! സൗദിയിലെ പല നഗരങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസും രാപകല്‍ ജാഗ്രതയിലാണ്. ഡ്യൂട്ടിക്കിടെ കാരുണ്യം തേടി നടുറോഡില്‍ നാഥനു മുമ്പില്‍ സുജൂദ് ചെയ്യുന്ന പൊലീസ്.

Damam, gulf, Jeddah, Riyad

സൗദിയിലെ കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ; പ്രവര്‍ത്തനാനുമതിയുളള സ്ഥാപനങ്ങള്‍, ജീവനക്കാര്‍ ഏതെല്ലാം?

റിയാദ്: സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകളിലെ വിവിധ നഗരങ്ങളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കൊവിഡ് വൈറസ് വ്യപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. റിയാദ്, തബൂക്ക്, ദമ്മാം, ദഹ്‌റാന്‍, ഹോഫുഫ്, ജിദ്ദ, തയ്ഫ്, ഖത്തീഫ്, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും അനുമതിയില്ല. രാവിലെ ആറ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ആരോഗ്യ പരിപാലനം, ഭക്ഷ്യവിതരണം

Damam, gulf, Jeddah

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം കുറക്കാന്‍ അനുമതി; ലോക് ഡൗണ്‍ കാലത്തെ അവധി വാര്‍ഷിക അവധിയില്‍ ഉള്‍പ്പെടുത്തും

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം കുറക്കാന്‍ അനുമതി. ലോക് ഡൗണ്‍ പ്രാബല്യത്തിലുളള സാഹചര്യത്തില്‍ അനുവദിച്ചിട്ടുളള അവധി വാര്‍ഷിക അവധിയില്‍ കുറവു വരുത്താനും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അനുമതി നല്‍കി. രാജ്യത്തു കൊവിഡിനെ തുടര്‍ന്നുളള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ സംരംഭകരുടെ ആശങ്ക അകറ്റാനാണ് തീരുമാനം. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 74 (അനുച്‌ചേദം 5) പ്രകാരമാണ് മന്ത്രാലയത്തിന്റെ സുപ്രധാന പ്രഖ്യാപനം. ഇപ്പോള്‍ അനുവദിച്ചിട്ടുളള അവധി വാര്‍ഷിക അവധിയില്‍ നിന്നു കുറക്കും. വകുപ്പ് 166

Scroll to Top