Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

മാനവികതയുടെ കൂട്ടായ്മയൊരുക്കി ഏഷ്യന്‍ ഫെസ്റ്റ്

റിയാദ്: ആറ് ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിഭകള്‍ മാറ്റുരച്ച ഏഷ്യന്‍ ഫെസ്റ്റ് വേറിട്ട അനുഭവമായി. തലസ്ഥാന നഗരിയില്‍ ആദ്യമായാണ് ഏഷ്യന്‍ ഫെസ്റ്റിന് വേദിയാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ ഒത്തുചേരലിനാണ് ഏഷ്യന്‍ ഫെസ്റ്റിവല്‍ വേദിയായത്. സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതിനുളള അവസരം ഒരുക്കുകയാണ് ഫെസ്റ്റിവല്‍ ലക്ഷ്യം വെക്കുന്നത്. പ്രാദേശിക വാദവും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ മാനവിക കൂട്ടായ്മയാണ് ആവശ്യമെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത വെസ്‌റ്റേണ്‍ യൂണിയന്‍ മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ആഷിഖ് പറഞ്ഞു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസീം […]

Damam, gulf, Jeddah, Riyad

‘അണി ചേരാം സംഘ ശക്തിയില്‍’ എസ്.ഐ.സി അംഗത്വ ക്യാമ്പയിന് തുടക്കം

റിയാദ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകം സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാമ്പയിന് റിയാദില്‍ തുടക്കം. ‘അണി ചേരാം, ഈ സംഘ ശക്തിയില്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ അംഗത്വ ഫോം ഏറ്റുവാങ്ങി. സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുള്ള തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.സി നാഷണല്‍ കമ്മിറ്റിയുടേയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെയും

Damam, gulf, Jeddah, Riyad

ഫോര്‍ക ഫോക്കസ് മെഗാ ഈവന്റ് മാര്‍ച്ച് 6ന്

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ രണ്ട് മാസമായി നടത്തിവന്ന ‘ഫോക്കസ് 2020’ മെഗാ ഈവന്റ് വിപുലമായ പരിപാടികളോടെ മാര്‍ച്ച് 6ന് സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അസീസിയ ട്രൈന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. നാടന്‍ പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറ അതിഥിയായി പങ്കെടുക്കും. നാട്ടിലും റിയാദിലും ഏറ്റവും മികച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് അംഗ സംഘടനകളെ ചടങ്ങില്‍ അനുമോദിക്കും. ഉച്ചക്ക് 2 മുതല്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍

Damam, gulf, Jeddah, Riyad

റിയാദില്‍ കേരള മാപ്പിള കലാ അക്കാദമി ഇരുപതാം വാര്‍ഷികം

റിയാദ്: കേരള സംസ്ഥാന മാപ്പിള കലാ അക്കാദമിയുടെ ഇരുപതാം വാര്‍ഷികം റിയാദ് ചാപ്റ്റര്‍ ആഘോഷിക്കുന്നു. മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ അരങ്ങേറും. റിയാദിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 5 വ്യാഴം രാത്രി 8ന് ബത്ഹ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മെഹ്ഫില്‍ അരങ്ങേറും. ജൂണ്‍ രണ്ടാം വാരത്തില്‍ വിവിധ മത്സര പരിപാടികള്‍, മെഗ ഗാനമേള എന്നിവ

Damam, gulf, Jeddah, Riyad

വലപ്പാട് രാജേഷിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

റിയാദ്: താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച വലപ്പാട് വെന്നിക്കല്‍ അപ്പുകുട്ടന്റെ മകന്‍ രാജേഷിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഫൈനല്‍ എക്സ്റ്റ് വിസ നേടി നാട്ടില്‍ പോകാന്‍ തയ്യാറെടുക്കവെയാണ് മരണം. മൃതദേഹം നാളെ വലപ്പാട് പഞ്ചായത്ത് പൊതുസ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ രമ്യ. മക്കള്‍ ഋത്വിക, രോഹിത്. ഫെബ്രുവരി 13ന് ആയിരുന്നു മരണം. ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കീഴില്‍ റിയാദ് നൂറാ യൂനിവേഴ്‌സിറ്റി മെയിന്റനന്‍സ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നട്ടിലെത്തിക്കാന്‍

Damam, gulf, Jeddah, Riyad

ഡല്‍ഹി കലാപത്തില്‍ ഉല്‍ക്കണ്ഠയറിച്ച് ചില്ല

റിയാദ്: ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തില്‍ ഉല്‍ക്കണ്ഠ അറിയിച്ച് ചില്ലയുടെ പ്രതിമാസ വായന. തലസ്ഥാനത്ത് രാജ്യം കണ്ടത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഭരണസിരാ കേന്ദ്രത്തിലെ സംഭവങ്ങളില്‍ ചില്ല പ്രതിഷേധിക്കുകയും ചെയ്തു. ആര്‍ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ സ്ത്രീകളുടെ കത’ എന്ന നോവലിന്റെ വായനാനുഭവം ബീന അവതരിപ്പിച്ചു. വടക്കന്‍ മലബാറിന്റെ സവിശേഷ ഭാഷാ സമൃദ്ധി, സ്ത്രീപക്ഷ ബോധം ഇവയെല്ലാം പ്രസക്തമായ രചനയാണ് നോവലിനെ മികവുറ്റതാക്കുന്നതെന്ന് ബീന പറഞ്ഞു. നോവലിന്റെ ഉളളടക്കത്തിന്റെ കാതല്‍ വായനക്കാര്‍ ഏറ്റെടുത്തതുകൊണ്ടാണ് ചുരുങ്ങിയ കാലയളവില്‍

Damam, gulf, Jeddah

മൊയ്തു വാഴക്കാടിന് യാത്രയയപ്പും ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യവും

റിയാദ്: നാല് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന എം.പി. മൊയ്തു നാട്ടിലേക്ക് മടങ്ങുന്നു. കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി യാത്രയയപ്പും ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ആദ്യകാല സഹപ്രവര്‍ത്തകന്‍ കൂടിയായ എം പി മൊയ്തുവിടെ പ്രവാസികള്‍ക്കിടയിലും സംഘടനയിലും ചെയ്ത സ്തുത്യര്‍ഹമായ സംഭാവനകള്‍ എടുത്തു

Damam, gulf, Jeddah

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ കൊറോണ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇറാനില്‍ നിന്നു ബഹ്‌റൈന്‍ വഴി രാജ്യത്തേക്കു വന്ന പൗരനാണ് വൈറസ് അണുബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസ് ആണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

ടി എന്‍ പ്രതാപന്‍ എം പിയുമായി തൊഴിലാളികളുടെ സ്‌നേഹസല്ലാപം

റിയാദ്: പ്രവാസത്തിന്റെ തീഷ്ണമായ അനുഭവങ്ങളും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ച് ടി എന്‍ പ്രതാപന്‍ എം പിയുമായി തൊഴിലാളികളുടെ മുഖാമുഖം വേറിട്ട അനുഭവമായി. ഷിഫാ മലയാളി സമാജം ആണ് തൊഴിലാളികളുമായി സംവദിക്കാന്‍ അവസരം ഒരുക്കിയത്. ഷിഫയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികളുമായാണ് ടി എന്‍ പ്രതാപന്‍ എം പി സംവദിച്ചത്. വര്‍ക് ഷോപ് ജീവനക്കാരും വെല്‍ഡിംഗ് തൊഴിലാളികളും ഉള്‍പ്പെടെയുളള സാധാരണക്കാരുടെ സംഗമം വര്‍ക് ഷോപ്പിനുളളിലാണ് നടന്നത്. സ്‌നേഹ സല്ലാപം എന്ന പേരില്‍ സംഘടിപ്പിച്ച

Damam, gulf, Jeddah, Riyad

സൗദി റെസിഡന്‍സി സെന്ററിന്റെ ഔദ്യോഗിക ട്വീറ്റില്‍ സ്ഥാനം പിടിച്ച് യൂസഫലി എം എ

റിയാദ്: സൗദി അറേബ്യന്‍ പ്രീമിയം റെസിഡന്‍സി സെന്ററിന്റെ ഔദ്യോഗിക ട്വീറ്റില്‍ സ്ഥാനം പിടിച്ച് ലുലു ഗ്രൂപ്പ് മേധാവി യുസഫലി എം എ. വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് യൂസഫലി നേടിയിരുന്നു. ഇത് പരിചയപ്പെടുത്തുന്ന വീഡിയോ സന്ദേശമാണ് റെസിഡന്‍സി സെന്റര്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങള്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ ഇഖാമ നേടിയവരില്‍ പ്രമുഖനാണ് ലുലു

Damam, gulf, Jeddah, Riyad

മഞ്ചേശ്വരം കെ എം സി സി യുടെ സ്ഥാനാപകന് ആദരം.

റിയാദ്: കെ എം സി സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സ്ഥാപകന്‍ കുഞ്ഞി കരക്കണ്ടത്തെ ആദരിച്ചു. മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ വിരളമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളും ഇല്ലായിരുന്നു. അക്കാലത്ത് റിയാദില്‍ ചിതറിക്കിടന്ന മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കണ്ടെത്തി സംഘടന സംവിധാനിക്കുന്നതില്‍ കുഞ്ഞിയുടെ പങ്കിനെ വിലമതിക്കുന്നു എന്ന് എം എല്‍ എ പറഞ്ഞു. സഫ മക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച

Damam, gulf, Jeddah, Riyad

സുരേഷ് സോമന് നവോദയ യാത്രയയപ്പ്

റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ഖജാന്‍ജിയുമായ സുരേഷ് സോമന് യാത്രയയപ്പ് നല്‍കി. ന്യൂ സനയായിലെ മീട്ടാ സ്വിച്ച്ഗിയര്‍ എന്ന സ്ഥാപനത്തില്‍ സ്‌റ്റോര്‍ സൂപ്പര്‍ വൈസറായിരുന്ന സുരേഷ് സ്വയം വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘാടകന്‍, പ്രസംഗികന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ മികച്ച നേതൃത്വവും നല്‍കിയിരുന്നു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ വെട്ടിയാര്‍ എന്ന സ്ഥലത്ത് സോമന്‍ ഗൗരി ദമ്പതികളുടെ പതിനൊന്നാമത്തെ മകനാണ്. ഐ ടി ഐ പഠനത്തിനുശേഷം രണ്ടു വര്‍ഷം ഡല്‍ഹിയിലും 6 വര്‍ഷം മുംബൈയിലും ജോലി ചെയ്തു.

Damam, gulf, Jeddah, Riyad

ജാഗ്രതയോടെ രാജ്യം; സൗദിയില്‍ കൊവിഡ് വൈറസ് ബാധയില്ല

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഉന്നത തല വൈറസ് പ്രതിരോധ സമിതി. വൈറസ് ബാധ സംശയമുളളവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യം പൂര്‍ണമായും കൊവിഡ് 19 വൈറസ് വിമുക്തമാണ്. കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളാണ് രാജ്യം സ്വീകരിച്ചിട്ടുളളത്. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രത്യേകം മെഷീനുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. ഓരോ

Damam, gulf, Jeddah, Riyad

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രിയെ കാണും: ടി എന്‍ പ്രതാപന്‍ എം പി

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യമന്ത്രിയെ കാണുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ സനയ്യയിലെ ലേബര്‍ ക്യാമ്പിലില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 250ല്‍ അധികം തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ആറുമാസമായി ജോലിയും ശമ്പളവും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിനു പോലും ഇവര്‍ ബുദ്ധിമുട്ടുകയാണ്. വിഒ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യും. ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയും

Scroll to Top