Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
Damam, gulf, Jeddah, Riyad

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ജിദ്ദയിലെത്തി

റിയാദ്: സുഡാനില്‍ കുടുങ്ങിയ ഏതാനും ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിച്ചു. കപ്പല്‍ മാര്‍ഗം സൗദി പൗരന്‍മാരോടൊപ്പമാണ് ഇന്ത്യക്കാര്‍ ജിദ്ദ തുറമുഖത്ത് എത്തിയത്. ഇവരെ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കും.. ഖാര്‍ത്തൂം ഏയര്‍പോര്‍ട്ടില്‍ കുടുങ്ങിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരും മടങ്ങിയെത്തിയവരില്‍ ഉള്‍പ്പെടും. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് നേരത്തെ വെടിയേറ്റിരുന്നു. ഇതിലെ ജീവനക്കാര്‍ക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നല്‍കി. ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്നവരെയും കപ്പല്‍ മാര്‍ഗം രക്ഷപ്പെടുത്തി. സുഡാന്‍ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സൗദിയുടെ രക്ഷാ ദൗത്യം. […]

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കിയ ആത്മ നിര്‍വൃതിയില്‍ ഇസ്‌ലാഹി സെന്റര്‍

റിയാദ്: റമദാനിലെ മുഴുവന്‍ ദിനങ്ങളിലും സമൂഹ നോമ്പുതുറ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് സൗദിയിലെ റിയാദ് ബത്ഹ ഇസ്‌ലാഹി സെന്റര്‍. ദിവസവും നാനൂറ്റി അന്‍പതിലേറെ ആളുകളാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. മലയാളികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ എന്നിവര്‍ക്ക് പുറമെ വിവിധ രാജ്യക്കാര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍. സൗദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നോമ്പുതുറ ഒരുക്കിയത്. 30 വളന്റിയര്‍മാര്‍ അടങ്ങിയ സംഘമാണ്

Damam, gulf, Jeddah, Riyad

പെരുന്നാള്‍ പുടവ വിതരണം ചെയ്ത് പി എം എഫ്

റിയാദ്: പെരുന്നാള്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടെഷന്‍ പ്രവര്‍ത്തകര്‍. സ്വകാര്യ കമ്പനിയും പി എം എഫും ചേര്‍ന്നാണ് റിയാദിലെ മലാസ്, ബത്ഹ, നസീം, ശിഫ, അസിസിയ ഭാഗങ്ങളിലെ ചെറിയ വരുമാനക്കാരായ തൊഴിലാളികളെ കണ്ടെത്തി പുടവ വിതരണം ചെയ്തത്. ജീന്‍സ് പാന്റ്‌സ്, ഷര്‍ട്ടുകള്‍, പാന്റ്‌റുകള്‍, ടി ഷര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് പാന്റ്‌സുകള്‍ അടക്കം വിവിധ അളവുകള്‍ ചോദിച്ചറിഞ്ഞാണ് ഓരോരുത്തര്‍ക്കും സമ്മാനിച്ചത്. മരുഭൂമിയിലെ ഒറ്റപെട്ട പ്രവാസങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണം ഖര്‍ജ്ജ് പി എം എഫ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഈദുല്‍ ഫിത്വര്‍ നാളെ

റിയാദ്: സൗദി അറേബ്യയിലെ താമിറില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി ടെലിവിഷന്‍ ചാനല്‍ അല്‍ അറബിയ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. ഈദുല്‍ ഫിത്തര്‍ ഏപ്രില്‍ 21 വെള്ളി ആയിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Damam, gulf, Jeddah, Riyad

റിട്ട. അധ്യാപകന്‍ മുഹമ്മദ് സാലി നിര്യാതനായി

റിയാദ്: ടോസ്റ്റ് മാസ്റ്ററും സാമൂഹിക പ്രവര്‍ത്തകനുമായ സലിം പളളിയിലിന്റെ ഭാര്യാ പിതാവും റിട്ട. അധ്യാപകനുമായ ഇലിപ്പക്കുളം പള്ളിയില്‍ മുഹമ്മദ് സാലി (84) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് തിരുവല്ലയിലേക്ക് മാറ്റിയത്. ഏക മകള്‍: റസിയ സലിം. ചെറുമക്കള്‍: അമന്‍ സലിം, ഡോ. ഫാത്തിമ ഉമൈര്‍. ഖബറടക്കം ഇലിപ്പക്കുളം ജുമാ മസ്ജിദില്‍ നടക്കും.

Damam, gulf, Jeddah, Riyad

എബിസി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യാ-നേപ്പാള്‍ സൗഹൃദ മത്സരവും

റിയാദ്: സൗദിയില്‍ റിയാദ് കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. ഇന്ത്യാ-നേപ്പാള്‍ സൗഹൃദ മത്സരം അരങ്ങേറുമെന്നും സംഘാടകര്‍ പറഞ്ഞു. നിയോജക മണ്ഡലം അടിസ്ഥാനമാക്കി 16 ടീമുകളാണ് ഫുട്‌ബോള്‍ മേളയില്‍ മാറ്റുരക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കളിക്കാരും വിവിധ ടീമുകളില്‍ കളിക്കും. വിജയികള്‍ക്ക് ഏബിസി കാര്‍ഗോ കപ്പ് ട്രോഫിക്ക് പുറമെ 10,000 റിയാല്‍ ക്യാഷ് പ്രൈസും സമ്മാനിക്കും. അസീസിയ വാദി ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍

Damam, gulf, Jeddah, Riyad

പ്രവാസി സ്‌പോര്‍ട്‌സ് ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി വെല്‍ഫെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സ്‌പോര്‍ട്‌സ് ക്ലബ്ബ് റിയാദ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രവാസി ഫുട്‌ബോള്‍ക്രിക്കറ്റ് ടീം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മിറ്റി അംഗം സാജു ജോര്‍ജ് റമദാന്‍ സന്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം പ്രവാസി ഫുട്‌ബോള്‍ ടീമുകളെ നയിച്ച അബ്ദുല്‍ റഹ്മാന്‍ (എ ഡിവിഷന്‍), നൗഫല്‍ (സി ഡിവിഷന്‍), അജ്മല്‍ മുക്കം (പ്രവാസി ക്രിക്കറ്റ് റോയല്‍ സ്‌ട്രൈക്കേഴ്‌സ്) എന്നിവരെ ആദരിച്ചു. കഴിഞ്ഞ വേര്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സര

Damam, gulf, Jeddah, Riyad

റിയാദ് ഐഎംസിസി ഇഫ്താര്‍ സംഗമം

റിയാദ്: ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറി ഹര്‍ഷിദ് ബാബു ഉദ്ഘടനം ചെയ്തു. ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ചേളാരി അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കേളി സാംസ്‌കാരിക വേദി പ്രതിനിധി ടി ആര്‍ സുബ്രഹ്മണ്യന്‍. ഒ ഐ സി സി മൈനോറിറ്റി

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

റിയാദ് : റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജലീല്‍ ആലപ്പുഴ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് കോര്‍ഡിന്റ്റര്‍ നൗഫല്‍ പാലക്കാടന്‍, വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷധികാരികളായ അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്,

Damam, gulf, Jeddah, Riyad

ബഹിരാകാശ സഞ്ചാരികളെ സ്വീകരിച്ച് കിരീടാവകാശി

റിയാദ്: സൗദി ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരണം ഒരുക്കി. ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്ന ആദ്യ അറബ് വനിത റയ്യാന ബര്‍നാവിയും സംഘത്തിലുണ്ടായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള സൗദി ബഹിരാകാശ സഞ്ചാരികളായ റയ്യാന ബര്‍നാവി, അലി അല്‍ഖര്‍നി, മറിയം ഫിര്‍ദൂസ്, അലി അല്‍ഗംദി എന്നിവരെയാണ് കിരീടാവകാശി സ്വീകരിച്ചത്. റയ്യാന ബര്‍നാവിയും അലി അല്‍ഖര്‍നിയും മെയ് മാസത്തില്‍ ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യത്തില്‍ പങ്കാളികളാണ്. ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മുസ്ലീം,

Damam, gulf, Jeddah, Riyad

മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം

റിയാദ്: മുസ്ലിം സംഘടനകളുടെ കൂട്ടായ്മ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. രാജ്യവും ജനതയും സമുദായവും കടുത്ത ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് യോജിപ്പിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം സംഗമത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. ഇസ്ലാം കാലത്തെ അതിജീവിക്കുന്ന അജയ്യമായ ആദര്‍ശ സംഹിതയാണ്. എന്നാല്‍ സമുദായം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാന്‍ ഉത്തര്‍ പ്രദേശിലേക്ക് നോക്കിയാല്‍ മതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ സമുദായത്തിന്റെ വീര ചരിത്രം ഒരു ശക്തിക്കും വെട്ടിമാറ്റാന്‍

Damam, gulf, Jeddah, Riyad

‘റിഫ’ ഇഫ്താര്‍ വിരുന്ന്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ഇഫ്ത്താര്‍ സംഗമവും എക്‌സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി. മലാസിലെ ജുനൈസ് വില്ലയില്‍ റിഫയില്‍ രജിസ്റ്റര്‍ ചെയ്ത ടീം എക്‌സിക്യൂട്ടീവ് അംഗങ്ങളും, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളും, റിഫാ പ്രവര്‍ത്തക സമിതി അംഗങ്ങളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇഫ്താറിന് ബഷീര്‍ കാരന്തുര്‍, ഹസ്സന്‍ പുന്നയൂര്‍, ഫൈസല്‍ പാഴൂര്‍, മുസ്തഫ കവ്വായി, കുട്ടന്‍ ബാബു, നാസര്‍ മാവൂര്‍, മുസ്തഫ മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി. റിഫാ പ്രസിഡന്റ് ബഷീര്‍ ചേലമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

Damam, gulf, Jeddah, Riyad

‘കൃപ’ഇഫ്താര്‍ സംഗമവും സ്‌കോളര്‍ഷിപ് വിതരണവും

റിയാദ്: കായംകുളം പ്രവാസി അസോസിഷന്‍ (കൃപ) ഇഫ്താര്‍ സംഗമം നടത്തി. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപും കൈമാറി. മലാസ് പെപ്പെര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാിെ ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ ജെ റഷീദില്‍ നിന്ന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ് ഏറ്റുവാങ്ങി. ശിഹാബ് കൊട്ടുകാട്, വി ജെ നസ്‌റുദ്ദീന്‍, പുഷ്പരാജ്, സുലൈമാന്‍ ഊരകം, മുജീബ് കായംകുളം, ഗഫൂര്‍ കൊയിലാണ്ടി, വിജയന്‍ നെയ്യാറ്റിങ്കര,

Damam, gulf, Jeddah, Riyad

ഇഫ്താര്‍ മീറ്റും യാത്രയയപ്പും

റിയാദ്: റിയല്‍ കേരള എഫ്‌സിയും കേരള ഇലവന്‍ ടീമും സംയുക്തമായി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ടീം ക്യാപ്റ്റന്‍ ഫസലിന് യാത്ര അയപ്പും നല്‍കി. ബത്ഹയിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍് നടന്ന ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(റിഫ)യില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ടീമുകളുടെ അംഗങ്ങള്‍ പങ്കെടുത്തു. റിഫ സെക്രട്ടറിയേറ്റ് പ്രതിനിധികളായി സൈഫു കരുളായി, ശരീഫ് കാളികാവ്, ഫൈസല്‍ പാഴൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. യാത്ര അയപ്പ് പരിപാടിയില്‍ ടീം പ്രതിനിധികളായ ശകീല്‍ തിരൂര്‍കാട്, കുട്ടന്‍ ബാബു മഞ്ചേരി, ബാവ

Scroll to Top