റിയാദില്‍ 42 കിലോ മീറ്റര്‍ മാരത്തണ്‍
റിയാദ്: വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച മാരത്തണ്‍ മത്സരയോട്ടത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് മാരത്തണ്‍ രണ്ടാം എഡിഷന് നേതൃത്വം നല്‍കിയത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പതിനായിരത്തിലധികം പേരാണ് 42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള മാരത്തണ്‍ മത്സരയോട്ടത്തില്‍ പങ്കെടുത്തത്. രാജ്യത്ത് നടക്കുന്ന പ്രഥമ പ്രഫഷണല്‍ അന്തര്‍ദേശീയ മത്സരമാണിത്. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ആരംഭിച്ച മത്സരം ദറഇയ്യ, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡ്, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സിറ്റി, ഡിജിറ്റല്‍ സിറ്റി തുടങ്ങി തലസ്ഥാനത്തെ […]













