Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

വനിതാ ദിനം ആഘോഷിച്ച് ‘ഓറ’

റിയാദ്: ഓറ ആര്‍ട്ടി ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആഘോഷിച്ചു. നല്ലെ നാളേക്ക് സുസ്ഥിര ലിംഗ സമത്വം എന്ന പ്രമേയത്തിലായിരുന്നു പരിപാടി.റിയാദ് അവന്യൂ മാളില്‍ നടന്ന വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഏഴ് വനിതകളെ ആദരിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും അരങ്ങേറി. ഡോ. ഹസീന ഫുവാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വീടകങ്ങളില്‍ മാത്രം കഴിയേണ്ടവരല്ല സ്ത്രീകളെന്നും സമൂഹത്തിലേക്ക് മുന്നിട്ടറങ്ങി കരുത്തു കാട്ടണമെന്നും അവര്‍ പറഞ്ഞു. ലിംഗസമത്വം അംഗീകരിക്കുമെന്ന് പ്രതിജ്ഞയും […]

Damam, gulf, Jeddah, Riyad

സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

റിയാദ്: സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അറിയിച്ചു. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതലുളള വിവരങ്ങളാണ് പുറത്തുവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവന മികവും യോഗ്യതയും ഉറപ്പുവരുത്തുന്നതിനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വദേശികളും വിദേശികളും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ നിരവധി വിദേശികളെ കമ്മീഷന്‍ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ പ്രവൃത്തി

Damam, gulf, Jeddah, Riyad

നിരക്ക് വര്‍ധിപ്പിച്ചു; ടാക്‌സി യാത്ര ചിലവേറും

റിയാദ്: സൗദിയില്‍ ടാക്‌സി കാറുകളുടെ നിരക്ക് വര്‍ധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. മിനിമം നിരക്ക് 10 റിയാല്‍ ആയിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന നാല് സീറ്റുകളുളള കാറുകളുടെ മിനിമം നിരക്ക് 5 റിയാലായിരുന്നു. ഇതാണ് 10 റിയാലായി ഉയര്‍ത്തിയത്. കിലോ മീറ്ററിന് 1.8 റിയാലായിരുന്നു നിരക്ക്. ഇത് 30 ഹലാല വര്‍ധിപ്പിച്ച് 2 റിയാല്‍ 10 ഹലാലയാണ് പുതിയ നിരക്ക്. ഓപ്പണിംഗ് മീറ്റര്‍ റീഡിംഗ് 5.5 റിയാലില്‍ നിന്ന് 6.4 റിയാലായി ഉയര്‍ത്തി. വെയിറ്റിംഗ്

Damam, gulf, Jeddah, Riyad

പ്രേം നസീര്‍ അവാര്‍ഡ് ‘ഉരു’വിന് സമ്മാനിച്ചു

തിരുവനന്തപുരം: ബപ്പൂര്‍ ഉരു നിര്‍മാണ തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച ‘ഉരു’ സിനിമക്കുള്ള പ്രേം നസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എഴുത്തുകാനും പ്രവാസ ലോകത്തെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പളളൂരാണ് ഉരു നിര്‍മിച്ചത്. പ്രത്യേക ജൂറി പുരസ്‌കാരം സംവിധായകന്‍ ഇ.എം. അഷ്‌റഫിനാണ്. മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരിനും മികച്ച ഗാനത്തിനുള്ള അവാര്‍ഡ് എന്‍. പ്രഭാവര്‍മക്കും സമ്മാനിച്ചു. തിരുവന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു

Damam, gulf, Jeddah, Riyad

കെപിഎസി ലളിത തലമുറകളെ വിസ്മയിപ്പിച്ച കലാകാരി: കേളി

റിയാദ്: ചലചിത്ര പ്രവര്‍ത്തകയും ഇടതു സഹയാത്രികയുമായ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. കേളി സാംസ്‌കാരിക കമ്മിറ്റിയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ നടന്ന യോഗത്തില്‍ വിനോദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ വിനയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഭിനയ ചാതുരി കൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിതയെന്ന്

Damam, gulf, Jeddah, Riyad

രാജന്‍ കാരിച്ചാലിന് യവനിക യാത്രയയപ്പ്

റിയാദ്. യവനിക കലാ സാംസ്‌ക്കാരിക വേദിയുടെ കലാവിഭാഗം കണ്‍വീനറും സാമൂഹ്യ സാംസ്‌ക്കാരിക, പ്രവര്‍ത്തകനുമായ രാജന്‍ കാരിച്ചാലിന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 41 വര്‍ഷം സൗദിയില്‍ വിവിധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാജേട്ടന്‍ ജീവകാരുണ്യ മേഖലയിലും കലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. യോഗത്തില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര ഉല്‍ഘാടനം ചെയ്തു. സുരേഷ് ബാബു ഈരിക്കല്‍, നാസര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍, മാള മുഹിയുദ്ദീന്‍, പീറ്റര്‍ കോതമംഗലം, വല്ലി ജോസഫ്, ജോസഫ്, നെബു വര്‍ഗീസ്,

Damam, gulf, Jeddah, Riyad

കോഴിക്കോടന്‍സ് എഡ്യൂ ഫണ്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സര്‍ഗ ശേഷിയും ലക്ഷ്യബോധവും പരിപോഷിപ്പിക്കുന്നതിന് റിയാദിലെ പ്രവാസി കൂട്ടായ്മ കോഴിക്കോടന്‍സ് ആവിഷ്‌ക്കരിച്ച ‘എഡ്യു ഫണ്‍ ക്ലബി’ന് റിയാദില്‍ തുടക്കം. പരിപാടിയില്‍ സിറ്റിഫളവര്‍ മാനേജിംഗ് ഡയറക്ടടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയണം. അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കു വലിയ പങ്കാണ് നിര്‍വഹിക്കാനുളളതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഓര്‍ഗനൈസര്‍ ഹസ്സന്‍ ഹര്‍ഷദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ പരിശീലനം പരിപാടിയും അരങ്ങേറി. എഡ്യുഫണ്‍ ക്ലബ് ക്യാപ്റ്റന്‍ യതി മുഹമ്മദ് അലി

Damam, gulf, Jeddah, Riyad

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖിവ ഇ-പ്ലാറ്റ്‌ഫോം വഴി സ്‌പോണ്‍സര്‍ഷിപ് മാറാം

റിയാദ്: സൗദിയില്‍ വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖിവ ഇ-പ്ലാറ്റ് ഫോം വഴി സ്ഥാപനങ്ങളിലേക്ക് മാറാമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. പുതിയ സേവനം ഖിവ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറുന്നതിന് മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശാഖകളില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം എന്നായിരുന്നു ചട്ടം. എന്നാല്‍ പുതിയ സേവനം ഖിവ ഇ-പ്ലാറ്റ്‌ഫോമില്‍ ലഭ്യമായതോടെ ഓണ്‍ലൈനില്‍ സ്‌പോണ്‍സര്‍ഷിപ് മാറാന്‍

Damam, gulf, Jeddah, Riyad

പൊടിക്കാറ്റ്: മാര്‍ച്ച് 12 വരെ മുന്നറിയിപ്പ്

റിയാദ്: സൗദിയില്‍ മാര്‍ച്ച് 12 വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്ററായി ഉയരും. ഇത് പൊടിക്കാറ്റായി മാറാന്‍ ഇടയുണ്ട്. അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, മക്ക, മദീന, അസീര്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളിലും പൊടിക്കാറ്റ് ദൃശ്യമാകും. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. അലര്‍ജി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവര്‍ ജാഗ്രതപാലിക്കണം. രാജ്യത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും

Damam, gulf, Jeddah, Riyad

അറബ് നാടിന്റെ രുചിക്കൂട്ട് തേടി മലയാളി യുവാവ് സൗദിയില്‍

റിയാദ്: രുചി വൈവിധ്യം തേടി ലോക സഞ്ചാരത്തിനിറങ്ങിയ മലയാളി യുവാവ് റിയാദിലെത്തി. മലപ്പുറം മുന്നിയൂര്‍ കളിയാട്ട് മുക്ക് മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് അറബ് രുചിക്കൂട്ടിന്റെ രസം തേടി റിയാദിലെത്തിയത്. അറബ് നാട്ടിലെ പൈതൃക വിഭവമായ ഖബ്‌സയും മന്തിയും കഴിക്കണം. മധുര പലഹാരമായ ഹനിനി, ലുഗൈമത്ത്, മസാബെബ് എന്നിവ രുചിച്ചു നോക്കണം. പരമ്പരാഗത രുചി ഭേദങ്ങളുടെ കലവറയാണ് സൗദിയിലെ വിഭവങ്ങള്‍. അതിന്റെയെല്ലാം രുചിക്കൂട്ടറിയണം. ഹോട്ടേല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടി പാചക വിദഗ്ദന്‍ കൂടിയായ അസ്ഹറുദ്ദീന്‍ അതിനാണ് സൗദിയിലെത്തിയത്. അറബ്

Damam, gulf, Jeddah, Riyad

കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം

റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുഷ്പരാജ്, സദാത്ത് കാപ്പാട്, സയീദ് ജാഫര്‍ സക്കാഫ്, സഫറുള്ള പി വി, സാഹിര്‍ കാപ്പാട്, ഷബീര്‍ അലി വലിയകത്ത്, ഇഷാക്ക് ഒലിവ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. റാഫി കൊയിലാണ്ടി (ചെയര്‍മാന്‍), മുഹമ്മദ് നൗഫല്‍ പി കെ (പ്രസിഡണ്ട്), നിബിന്‍ ലാല്‍ (ജന. സെക്രട്ടറി),

Damam, gulf, Jeddah, Riyad

ഇന്ത്യ വ്യോമ ഗതാഗത വിലക്ക് പിന്‍വലിക്കുന്നു

റിയാദ്: അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നു. മാര്‍ച്ച് 27 മുതല്‍ വ്യോമ ഗതാഗതം സാധാരണ നിലയിലാകും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തവെച്ച മുഴുവന്‍ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് മഹാമാരി ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചത്. വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ പല തവണ ശ്രമം നടത്തിയെങ്കിലും കൊവിഡ് വൈറസിന്റെ വകഭേദം പല രാജ്യങ്ങളിലും വ്യാപിച്ചതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്ത്യയില്‍ കൊവിൗ് കേസുകള്‍ ഗണ്യമായി കുറയുകആും വാക്‌സിനേഷന്‍ വന്‍തോതില്‍ വിതരണം പൂര്‍ത്തിയാക്കുകയും

Damam, gulf, Jeddah, Riyad

ഹറം സന്ദര്‍ശിക്കുന്നവര്‍ക്ക് അനുമതിപത്രം ആവശ്യമില്ല

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനിയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാന്‍ അനുമതി പത്രം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ ഉംറ നിര്‍വഹിക്കുന്നതിനും മദീനയിലെ റൗദാ ശരീഫില്‍ നിസ്‌കരിക്കുന്നതിനും പെര്‍മിറ്റ് ആവശ്യമാണ്. റമദാന്‍ മാസത്തില്‍ ഉംറ ചെയ്യുന്നതിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹറം പള്ളികളില്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും പിന്‍വലിച്ചതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹറമും പരിസരവും മാറി. അതിനിടെ, 24 മണിക്കൂറിനിടെ സൗദിയില്‍ 279 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 645 പേര്‍

Damam, gulf, Jeddah, Riyad

ചാക്കോച്ചന്‍ സില്‍വര്‍ ജൂബിലി ആഘോഷം

റിയാദ്: കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കുവെച്ച് റിയാദിലെ ആരാധകര്‍. ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് കൂട്ടായ്മയാണ് സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. സാംസ്‌കാരിക സമ്മേളനം ഡോ. ആമിന സെറിന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഫ്‌സല്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രഡിന്‍ അലക്‌സ് കൂട്ടായ്മയെ പരിചപ്പെടുത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുകാട്, അയൂബ് കരൂപ്പടന്ന, സുരേഷ് ശങ്കര്‍, ഡോ: അബ്ദുല്‍ നാസര്‍, റാഫി പാങ്ങോട്, മൈമൂന അബ്ബാസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, തസ്‌നീം റിയാസ്, അലക്‌സ്

Scroll to Top