Sauditimesonline

siddiq obit 1
സൗദി മുന്‍ പ്രവാസി കൊച്ചുകലുങ്ക് സിദ്ദീഖ് നിര്യാതനായി
Damam, gulf, Jeddah, Riyad

രാജന്‍ കാരിച്ചാലിന് കലാഭവന്‍ യാത്രയയപ്പ്

റിയാദ്: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കലാഭവന്‍ രക്ഷാധികാരിയും ആലപ്പുഴ കാരിച്ചാല്‍ സ്വദേശിയുമായ രാജന്‍ കാരിച്ചാലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗം ജോസഫ് അതിരുങ്കല്‍ ഉത്ഘാടനും ചെയ്തു. കലാഭവന്‍ ചെയര്‍മാന്‍ അഷ്‌റഫ് മൂവാറുപുഴ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഷാരോണ്‍ ഷെരിഫ് ആമുഖ സംഭാഷണം നടത്തി. ഷിഹാബ് കൊട്ടുകാട്, ഒഐസിസി സെന്‍ട്രല്‍ കമ്മറി ജന: സെക്രട്ടറി അബ്ദുള്ള വലാഞ്ചിറ, ഫോര്‍ക വൈസ് പ്രസിഡണ്ട് റഹ് മാന്‍ മുനമ്പത്, റിയാദ് മീഡിയ വൈസ് […]

Damam, gulf, Jeddah, Riyad

ലൈജു മണിമലക്ക് യാത്രയയപ്പ്

റിയാദ്: സൗദി പ്രവാസത്തിന് വിടപറഞ്ഞ് ബ്രിട്ടനലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ലൈജു മണിമലക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രെസിഡന്റ് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി മടത്തില്‍ അധ്യക്ഷത വഹിച്ചു. ഡെന്നി കൈപനാനി ആമുഖ പ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജയചന്ദ്രന്‍ ലൈജു മണിമലക്ക് ഉപഹാരം സമ്മാനിച്ചു. കൊവിഡ് കാലത്ത്

Damam, gulf, Jeddah, Riyad

രാജന്‍ കാരിച്ചാലിന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ സ്‌നേഹാദരവ്

റിയാദ്: നാല്പതു വര്‍ഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കാരിചാലിനു മലാസ് അല്‍മാസ് ഓഡിറ്റോരിയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റേയും വിമെന്‍സ് ഫോറത്തിന്റേയും നേതൃത്ത്വത്തില്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ഗ്ലോബല്‍ ക്യാബിനെറ്റ് അംഗം ശിഹാബ് കൊട്ടുകാട്, മിഡില്‍ ഈസ്റ്റ് നേതാക്കളായ നാസര്‍ ലയ്‌സ്, സലാം പെരുമ്പാവൂര്‍, മുഹമ്മദ് അലി മരോട്ടിക്കല്‍, നാഷണല്‍ കൊഓര്‍ഡിനേറ്റര്‍ ഡോമിനിക് സാവിയോ, നാഷണല്‍ ചാരിറ്റി കണ്‍വീനര്‍ കബീര്‍ പട്ടാമ്പി, നാഷണല്‍ ജോയിന്റ് സെക്രട്ടറി റിജോഷ്, നാഷണല്‍ ജോയിന്റ് ട്രെഷറര്‍ നസീര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ചിത്രീകരണത്തിനൊരുങ്ങി മലയാളം സിനിമ ‘നജ’

റിയാദ്: സൗദിയില്‍ മലയാളം കമേഴ്‌സ്യല്‍ സിനിമ ചിത്രീകരിക്കുന്നു. സൗദിയില്‍ മാധ്യമ പ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ‘നജ’യുടെ പൂജ കൊച്ചിയില്‍ നടന്നു. ടൈറ്റില്‍ ലോഞ്ച്, ഓഡിയോ ലോഞ്ച് എന്നിവയും അരങ്ങേറി. സൗദിയില്‍ ചിത്രീകരിക്കുന്ന പ്രഥമ മലയാളിം കമേഴ്‌സ്യല്‍ സിനിമയാണ്. പ്രവാസി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങില്‍ സംവിധായകന്‍ മോഹന്‍ നിലവിളക്ക് കൊളുത്തി ചിത്രത്തിന് തുടക്കം കുറിച്ചു. ടൈറ്റില്‍ ലോഞ്ച് ജീവന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബേബിമാത്യു സോമതീരം നിര്വഹിച്ചു. നിര്‍മ്മാതാവ് സൗദ ഷെറീഫ് ഏറ്റുവാങ്ങി.

Damam, gulf, Jeddah, Riyad

സില്‍വര്‍ ജൂബിലി ആഘോഷിച്ച് സഫ മക്ക പോളിക്ലിനിക്

റിയാദ്: പ്രമുഖ ആതുരാലയ ശൃംഖല സഫ മക്ക പോളിക്ലിനിക്കിന്റെ ബത്ഹ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. കാല്‍ നൂറ്റാണ്ട് സഫ മക്കയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കാളികളായ റിയാദ് പൊതു സമൂഹത്തോട് സഫ മക്ക സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ റബീഅ നന്ദി അറിയിച്ചു. അത്യാധുനിക ചികിത്സ സംവിധാനങ്ങങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ലഭ്യമാക്കിയ റിയാദിലെ ആദ്യത്തെ പോളിക്ലിനിക്കാണ് സഫ മക്ക. ഡോക്ടര്‍മാരോട് ആംഗ്യ ഭാഷയിലും പരിഭാഷകരുടെ

Damam, gulf, Jeddah, Riyad

ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ മറ്റ് പ്രവിശ്യകള്‍ സന്ദര്‍ശിക്കാന്‍ അവസരം

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കുന്ന പ്രത്യേക വിസിറ്റ് വിസ അനുവദിക്കുന്നു. ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, ലേബര്‍ വിസിറ്റ് വിസകള്‍ക്ക് പുറമെയാണ് ഉംറ വിസിറ്റ് വിസ അനുവദിക്കുന്നത്. 46 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തുടക്കത്തില്‍ ഉംറ വിസിറ്റ് വിസ അനുവദിക്കുന്നത്. ഇന്ത്യ പട്ടികയില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിട്ടില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah, Riyad

റോയല്‍ ബ്രേദേഴ്‌സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

റിയാദ്: റോയല്‍ ബ്രേദേഴ്‌സ് കാളികാവ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോയൈാണ് മത്സരം. എ ഡിവിഷനില്‍ മത്സരിക്കുന്ന യുണൈറ്റഡ് ഫുഡ്‌ബോള്‍ ക്ലബ്, ഹാഫ് ലൈറ്റ് ഫുട്‌ബോള്‍ ക്ലബ് എന്നിവയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. അല്‍ അബീറിന് വേണ്ടി റിയാദ് റീജിയണല്‍ മാനേജര്‍ ബിജു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആഷിഖ്, മിന്‍ഹാജ്, ജോബി എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.കെ. ഫാസ്റ്റ് ഫുഡിന് വേണ്ടി മാനേജര്‍ സലിം ഹാജി പകരയും പങ്കെടുത്തു. യുണൈറ്റഡ് എഫ് സി യുടെ ജേഴ്‌സി

Damam, gulf, Jeddah, Riyad

വിലക്കിഴിവിന്റെ മഹാമേള; സിറ്റി ഫ്‌ളവറില്‍ ‘സൂഖ്’ ഉണര്‍ന്നു

റിയാദ്: വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘സൂഖ്’ പ്രമോഷന്‍ ആരംഭിച്ചു. ബത്ഹ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലൊരുക്കിയ സൂഖ് ടെന്റ് ഗായിക ബന്‍സീറ റഷീദ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ഷിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, എച് ആര്‍ ഏജിഎം ദീപക് പുലിയശേരി, ഓപറേഷന്‍സ് ഏജിഎം അഭിലാഷ് നമ്പ്യാര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എ കെ, സ്‌റ്റോര്‍ മാനേജര്‍ വൈശാഖ് അരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

Damam, gulf, Jeddah, Riyad

വൈദ്യ പരിശോധന വിജയകരം; സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വൈദ്യപരിശോധന നടത്തി മടങ്ങി. കാര്‍ഡിയാക് പേസ് മേക്കറിന്റെ സെല്‍ മാറ്റിവെക്കുന്നതിന് രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ ആശുപത്രിയിലായിലാണ് പ്രവേശിപ്പിച്ചത്. വിജയകരമായി പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്ന വീഡിയോ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു. ഏതാനും ദിവസം രാജാവ് വിശ്രമത്തില്‍ കഴിയുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. അതിനിടെ, ആശുപത്രിയില്‍ നിന്നു മടങ്ങിയ രാജാവിന് വിവിധ ഗള്‍ഫ് രാഷ്ട്ര തലവന്‍മാര്‍

Damam, gulf, Jeddah, Riyad

കേളി രക്തദാന ക്യാമ്പ് മാര്‍ച്ച് 25ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. റമദാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിന് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാമ്പ്. മാര്‍ച്ച് 25ന് മലാസിലെ ലുലു മാളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ തുടരും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സഫാമക്ക പോളിക്ലിനിക്കും കേളിയോടൊപ്പം രക്തദാന ക്യാമ്പിനായി സഹകരിക്കും. രക്തദാന ക്യാമ്പിനോടാനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും ആരോഗ്യ പരിശോധനയും നടക്കും. രക്തദാനം നടത്തുന്നവരുടെ

Damam, gulf, Jeddah, Riyad

കാത്തിരിപ്പിന് വിട; കുരുന്നുകളും സ്‌കൂളുകളിലേക്ക്

റിയാദ്: കുരുന്നുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ സൗദിയിലെ വിദ്യാലയങ്ങള്‍ മാര്‍ച്ച് 20 മുതല്‍ പൂര്‍ണമായും ഓഫ്‌ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങും. ഇതോടെ സ്‌കൂള്‍ പഠനം സാധാരണ നിലയിലാകും. മൂന്നാം പാദ അധ്യായനമാണ് ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ക്ലാസ് മുറികളില്‍ സാമൂഹിക അകലം ഉണ്ടാവില്ല. അസംബ്‌ളി പുനരാരംഭിക്കുകയും ചെയ്യും. 12 വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 2020ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന നിരവധി കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല. ഇവര്‍

Damam, gulf, Jeddah, Riyad

ബോബി മാത്യുവിന് കേളി യാത്രയയപ്പ്

റിയാദ്: 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ജോയിന്റ് ട്രഷറര്‍ ബോബി മാത്യുവിന് കേളി കേന്ദ്ര കമ്മറ്റി യാത്രയയപ്പ് നല്‍കി. അലിസലിം ക്രഷര്‍ ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ബോബി മാത്യു തൃശ്ശൂര്‍ കൊരട്ടി സ്വദേശിയാണ്. കേളി സുര്‍ത്ത താവാരി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ ട്രഷറര്‍, സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, കേളി ജോയിന്റ് ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിയാദ് ക്ലാസിക്

Damam, gulf, Jeddah, Riyad

റിയാദ് ഐ സി എഫിന് പുതിയ സാരഥികള്‍

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ‘പ്രവാസത്തിന്റെ അഭയം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി 2022-24 വര്‍ഷ ഭരണസമിതിയെയും തെരഞ്ഞെടുത്തു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുള്‍നാസര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. ലുഖ്മാന്‍ പാഴൂര്‍ (ജനറല്‍ ), അഷ്‌റഫ് ഓച്ചിറ (സാമ്പത്തികം) ഷമീര്‍ രണ്ടത്താണി (സംഘടന),

Damam, gulf, Jeddah, Riyad

ജനകീയ ആതുരാലയം ജെ എന്‍ എച് ശാഖ റിയാദില്‍

റിയാദ്: സൗദിയിലെ പ്രമുഖ ആതുരാലയ ശൃംഖല ജിദ്ദ നാഷണല്‍ ഹോസ്പിറ്റലി(ജെഎന്‍എച്)ന്റെ മൂന്നാമത് ശാഖ തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്നു. ജെഎന്‍എച്, അല്‍ റയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി പി മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ ആശുപത്രിയുടെ തറക്കല്ലിടല്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നിര്‍വഹിച്ചു. നഗര ഹൃദയത്തോട് ചേര്‍ന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ ഹയ് അല്‍ മന്‍സൂറയിലാണ് അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നത്. ആയിരത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ പ്രധാനം ചെയ്യുന്ന ആശുപത്രി രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

Scroll to Top