Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി അവസാനിക്കുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്

റിയാദ്: സൗദിയില്‍ കോവിഡ് ഭീതി അവസാനഘട്ടത്തിലാണെന്നും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യ മന്ത്രാലയം. വിവിധ മേഷലകളില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചെങ്കിലും കൊവിഡി ന് മുമ്പുള്ള സാമൂഹിക അന്തരീക്ഷത്തിലേക്ക് രാജ്യം കടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി,. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴെയാണ് 24 മണിക്കൂറിനിടെ രേഷപ്പെടുത്തിയത്. ഇത് ആശ്വാസമാണ്. 841 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1922 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 764 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും […]

Damam, gulf, Jeddah, Riyad

സന്തോഷം’ കൈ നിറയെ വാങ്ങാം: നെസ്‌റ്റോ ഹൈപ്പറില്‍ 50 ശതമാനം വരെ വിലക്കിഴിവ്

‘റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘സെയില്‍’ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഗാര്‍മന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ പ്രൊമോഷന്‍ കാലയളവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപുലമായ ശേഖര, ഏറ്റവും പുതിയ മോഡലുകള്‍, ഡിസൈനുകള്‍ എന്നിവയാണ് ഗാര്‍മെന്റ്‌സ് വിഭാഗത്തിലെ പ്രത്യേകത. ലോകോത്തര ബ്രാന്റുകളിലെ ഫുട്‌വെയറുകളും പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 12

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ഐക്യത്തിന്റെ ആഘോഷം: സല്‍മാന്‍ രാജാവ്

റിയാദ്: പുതുചരിത്രം രചിച്ച് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പുരാതന ഭരണ സിരാ കേന്ദ്രമായ ദിര്‍ഇയ്യയില്‍ പരേഡും കലാപരിപാടികളും ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. കരിമരുന്ന് പ്രയോഗം, സംഗീത വിരുന്ന്, പരേഡ്, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പഴയ തലസ്ഥാനം ദിര്‍ഇയ്യയിലെ റോഡുകളിലൂടെ കടന്നുപോയ പരേഡ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ സന്നിഹിതരായിരുന്നു. സൈനികാഭ്യാസം, കുതിരപ്പടയാളി, ഒട്ടക സംഘങ്ങള്‍, ബാന്‍ഡ്‌മേളം എന്നിവ പരേഡില്‍ അണിനിരന്നു. ദിര്‍ഇയ്യ തുറൈഫ് സല്‍വ കൊട്ടാരം വര്‍ണദീപങ്ങള്‍ കൊണ്ട്

Damam, gulf, Jeddah, Riyad

‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ പരിശീലനം ഫെബ്രുവരി 24ന്

റിയാദ്: കാലഘട്ടത്തിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുകയും ആധുനിക സങ്കേതിക വിദ്യകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി സി എം ഡിയും ഗിന്നസ് ജേതാവുമായ എം എ റഷീദ്. പരമ്പരാഗത രീതി തുടരുന്ന സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും മാറുന്ന കാലത്ത് നിലനില്‍പ്പില്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ പരിശീലിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം എ റഷീദിന്റെ നേതൃത്വത്തില്‍ ‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ എന്ന വിഷയത്തില്‍ മലയാളികള്‍ക്കായി

Damam, gulf, Jeddah, Riyad

ദുബായ് യാത്രക്ക് റാപിഡ് ടെസ്റ്റ് ആവശ്യമില്ല

കൊച്ചി: ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് കൊവിഡ് റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് ഇത് അനുഗ്രമാകും. അതേസമയം, യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കൈവശം സൂക്ഷിണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 2450 രൂപ അടച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫെബ്രുവരി 22 മുതല്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിച്ച് സൗദി അറേബ്യ

സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്ക് പരിചയപ്പെടുത്താനും ഓര്‍മ്മിക്കാനുമാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്.പ്രഥമ സൗദി രാഷ്ട്രത്തിന്റെയും സൗദ് രാജവംശത്തിന്റെയും സ്ഥാപകന്‍ മുഹമ്മദ് ബിന്‍ സഊദ് ആണ്. 1727നും 1765നും ഇടയിലാണ് ഇമാം മുഹമ്മദ് ബിന്‍ സഊദ് റിയാദിനടുത്ത് ദിരിയ കേന്ദ്രമാക്കി ഭരണം നടത്തിയത്. പതിറ്റാണ്ടുകളായി അറേബ്യന്‍ ഉപദ്വീപ് ഭിന്നിച്ചു കിടന്നിരുന്ന കാലത്താണ് ഇമാം

Damam, gulf, Jeddah, Riyad

രുചി വൈവിധ്യമൊരുക്കി ലുലു ‘വേള്‍ഡ് ഫുഡ് സീസണ്‍-1’ 23ന് തുടക്കം

റിയാദ്: അന്താരാഷ്ട്ര രുചി വൈവിധ്യത്തിന് വേദിയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ‘വേള്‍ഡ് ഫുഡ്-2022 സീസണ്‍-1’ പരിപാടിയില്‍ ലോകോത്തര പാചക വിദഗ്ദരും സെലിബ്രിറ്റികളും പങ്കെടുക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന വേള്‍ഡ് ഫുഡ് സീസണ്‍ ഫെബ്‌റുവരി 23ന് തുടക്കം ആരംഭിക്കും. സെലിബ്രിറ്റി ഷെഫുകളായ അല്‍ ഷിര്‍ബിനി, അലി ബാഷ, അഹമ്മദ് അസീസ്, മലയാളി ഷെഫ് സുരേഷ് പിള്ള, അവതാരകന്‍ മിഥുന്‍ രമേശ് എന്നിവര്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ലുലു ഹൈപ്പറുകളില്‍

Damam, gulf, Jeddah, Riyad

ബെനാമികള്‍ക്കെതിരെ നടപടി; വാസസ്ഥലത്ത് കച്ചവടം നടത്തിയ വിദേശി പിടിയില്‍

റിയാദ്: ബെനാമി സംരംഭകര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. നിയമ വിരുദ്ധമായി രാജ്യത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് ഫെബ്രുവരി 16 വരെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുമതി നല്‍കിയിരുന്നു. സമയ പരിധി അവസാനിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്. ഇതിനിടെ, ബെനാമി സംരംഭകനെ സഹായിച്ച സ്വദേശി വനിത, അവരുടെ സിറിയക്കാരനായ ഭര്‍ത്താവ്, അയാളുടെ പിതൃ സഹോദരന്‍ എന്നിവരെ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിര്‍മാണ കരാര്‍ കമ്പനായാണ് ഇവര്‍ ബെനാമി സംരംഭമായി നടത്തിയത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ വിവിധ പ്രവിശ്യകള്‍. പ്രഥമ സ്ഥാപക ദിനം ഫെബ്രുവരി 22ന് ആണ് ആചരിക്കുന്നത്. തലസ്ഥാനമായ റിയാ്വില്‍ ദ ബിഗിനിംഗ് മാര്‍ച്ച് എന്ന പേരില്‍ സാംസ്‌കാരിക ജാഥ നടക്കും. 3500 കലാകാരന്‍മാര്‍ ജാഥയില്‍ പങ്കെടുക്കും. രാജ്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പെയിന്റിംഗുകളുടെ പ്രദര്‍ശനം, കലാപരിപാടികള്‍, ദേശഭക്തി ഗാനങ്ങള്‍ എന്നിവയും അരങ്ങേറും. റിയാദ് വാദി നമറില്‍ രണ്ടു കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള കലാ ജാഥ വൈകുന്നേരം 6

Damam, gulf, Jeddah, Riyad

ഗോള്‍ഡന്‍ മെലഡീസ് ‘മെഗാ ബീറ്റ്‌സ്’ സംഗീത വിരുന്ന്

റിയാദ്: സംഗീത പെരുമഴയൊരുക്കി ഗോള്‍ഡന്‍ മെലഡീസിന്റെ നേതൃത്വത്തചന്റ അരങ്ങേറിയ മെഗാബീറ്റ്‌സ് 2022 സംഗീത വിരുന്ന് വേറിട്ട മനുഭവമായി. സോഫ്റ്റ് വെയര്‍ കമ്പനി ‘അദ്‌വാ അല്‍ ഷുജ’ യുടെ ബാനറില്‍ അല്‍ മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് സംഗീത വിരുന്ന് അരങ്ങേറിയത്. ഗായകരായ തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചിന്‍, ഷാന്‍ പെരുമ്പാവൂര്‍, അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ധന്യ ഷൈന്‍ദേവ്, ലെന ലോറന്‍സ്, ലെനറ്റ് സ്‌ക്കറിയാ, നാദിര്‍ നവാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡി4 ഡാന്‍സ് ഫെയിം ഹരിപ്രിയ, സഹോദരന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊടിക്കാറ്റും മഴയും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ച പൊടിക്കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ശീത കാലാവസ്ഥയില്‍ നിന്ന് വസന്തത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് കലാവസ്ഥയില്‍ ദൃശ്യമായ മാറ്റമെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറിയും കുറഞ്ഞും പൊടിക്കാറ്റ് ദൃശ്യമാണ്. പടിഞ്ഞാറന്‍ പ്രവിശ്യയുടെ പല പ്രദേശങ്ങളിലും മഴയും അനുഭവപ്പെട്ടു. തബൂക്കിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപ നില രണ്ടു ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. തലസ്ഥാനമായ റിയാദില്‍ പുലര്‍ച്ചെ ആരംഭിച്ച പൊടിക്കാറ്റ് തുടരുകയാണ്. കനത്ത

Damam, gulf, Jeddah, Riyad

എമിറേറ്റ്‌സ് എയര്‍ലൈനും ടൂറിസം മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദിയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ടൂറിസം മന്ത്രാലയവും എമിറേറ്റ്‌സ് എയര്‍ലൈന്‍സും ധാരണാ പത്രം ഒപ്പുവെച്ചു. റിയാദ്, ജിദ്ദ, മദീന ഉള്‍പ്പെടെരാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്തും. ലോകത്തെ 120 നഗരങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നതിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും ടൂറിസം അതോറിറ്റിയും ഒപ്പുവെച്ച കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷന്‍ 2030 പദ്ധതി പ്രകാരം വിനോദ സഞ്ചാര മേഖലയില്‍ നിരവധി പ്രോത്സാഹനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുക, എണ്ണയിതര

Damam, gulf, Jeddah, Riyad

വ്യോമ ഗതാഗതം: നിയന്ത്രണം ഒഴിവാക്കണമെന്ന് അയാട്ട

റിയാദ്: വിമാനയാത്രക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് വീണ്ടും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍. ചില രാജ്യങ്ങള്‍ നിയന്ത്രണം ഒഴിവാക്കിയത് അന്താരാഷ്ട്ര ടിക്കറ്റ് വില്‍പന 11 ശതമാനം ഉയരാന്‍ ഇടയാക്കിയെന്നും അയാട്ട വ്യക്തമാക്കി. വിമാനയാത്രക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കണമെന്ന് അയാട്ട ആവര്‍ത്തിച്ച് ലോക രാജ്യങ്ങളോട് അവശ്യപ്പെട്ടു. മികച്ച 50 ട്രാവല്‍ മാര്‍ക്കറ്റുകളില്‍ 13 എണ്ണം ഇപ്പോഴും വാക്‌സിനെടുത്തുവര്‍ക്ക് എളുപ്പം പ്രവേശനം അനുവദിക്കുന്ന തരത്തിലേക്ക് എത്തിയിട്ടില്ല. രോഗവ്യാപനം തടയാന്‍ യാത്രവിലക്കുകള്‍ കാര്യമായ ഗുണം ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍

Damam, gulf, Jeddah, Riyad

പ്രവൃത്തി ദിവസം കുറക്കില്ല; പ്രചാരണം അടിസ്ഥാന രഹിതം

റിയാദ്: സൗദിയില്‍ പ്രവൃത്തി ദിവസം കുറക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം. പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലാക്കി ചുരുക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രവൃത്തി ദിവസങ്ങള്‍ കുറക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുസംബന്ധിച്ച് പഠിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. യുഎഇയില്‍ ആഴ്ചയില്‍ രണ്ടര ദിവസം അവധി പ്രാബല്യത്തില്‍ വന്നിരുന്നു. വെളളി ഉച്ച മുതല്‍ ശനി,

Scroll to Top