Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

സ്ത്രീകള്‍ക്ക് സുരക്ഷിതം മദീന നഗരം; ഏറ്റവും പിന്നില്‍ ദല്‍ഹി

റിയാദ്: സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം മദീനയാണെന്ന് യു.കെ ആസ്ഥാനമായ ഇന്‍ഷുര്‍ മൈട്രിപ് കമ്പനിയുടെ പഠന റിപ്പോര്‍ട്ട്. കുറ്റകൃത്യ നിരക്ക് കുറവായ ദുബൈക്ക് മൂന്നാം സ്ഥാനമാണുളളത്. പട്ടികയില്‍ അവസാന സ്ഥാനമാണ് ദല്‍ഹിക്കും ക്വാലാലംപൂരിനും ഉളളത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരില്‍ 84 ശതമാനവും സ്ത്രീകളാണ്. ഇതിനാലാണ് അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ പഠനം നടത്തിയത്. മദീനയില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നും രാത്രിയില്‍ സുരക്ഷിതമായി ഒറ്റക്ക് സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. […]

Damam, gulf, Jeddah, Riyad

ഷോര്‍ട്‌സ് ധരിച്ച് ഓഫീസും മസ്ജിദും സന്ദര്‍ശിച്ചാല്‍ പിഴ

റിയാദ്: സൗദിയില്‍ പുരുഷന്‍മാര്‍ ഷോര്‍ട്‌സ് ധരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും മസ്ജിദുകളിലും പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ പൊതുയിടങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നതില്‍ വിലക്കില്ല. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. ഇതുസംബന്ധിച്ച നിയമ ഭേദഗതി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍, പെരുമാറ്റം, ജനവാസ കേന്ദ്രങ്ങളില്‍ ശബ്ദ മലിനീകരണം എന്നിവയും കുറ്റകരമാണ്. വളര്‍ത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കൃത്യമായി നീക്കുകയും ചെയ്യണം. ഇതിന് വിരുദ്ധമായി വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത്

Damam, gulf, Jeddah, Riyad

‘മണലെഴുത്തുകള്‍’ പ്രകാശനം ചെയ്തു

റിയാദ്: സക്കീന ഓമശ്ശേരിയുടെ ‘മണലെഴുത്തുകള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ജിദ്ദ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുസാഫര്‍ പ്രകാശനം നിര്‍വഹിച്ചു. മായിന്‍കുട്ടി, സാദിഖലി തുവ്വൂര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹസ്സന്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സിഎം അഹമ്മദ് ആക്കോട്, ഷിബു തിരുവനന്തപുരം, അബ്ദുല്‍മജീദ് നഹ, സുല്‍ഫിക്കര്‍ ഒതായി, ബാദുഷ മാഷ്, സലാഹ് കാരാടന്‍, ഇസ്മായില്‍ മരുതേരി, അബ്ദുല്ല മൂക്കണ്ണി, യു എം ഹുസൈന്‍, സെലീന മുസാഫര്‍, ഉമ്മര്‍ മങ്കട, മുജീബ് പാക്കട, ഗഫൂര്‍

Damam, gulf, Jeddah, Riyad

പയ്യന്നൂര്‍ സൗഹൃദ വേദി പുതിയ ഭാരവാഹികള്‍

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് റസ്റ്റോറന്റ് ഹാളില്‍ നടന്ന പൊതു യോഗത്തിലാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഗോപിനാഥ് സംസാരി അധ്യക്ഷത വഹിച്ചു. ‘കെ എസ് രാജന്‍’ അനുസ്മരണവും നടന്നു. രക്ഷാധികാരി മുസ്തഫ കവ്വായിയുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് പാനലിനെ യോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. അഷ്‌റഫ് കവ്വായി ആണ് പുതിയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി, ട്രഷറര്‍ രഞ്ജിത് സി.പി, ജനറല്‍ കണ്‍വീനര്‍ മുരളി സംസാരി, ഉപദേശക സമിതി ചെയര്‍മാന്‍

Damam, gulf, Jeddah, Riyad

പ്രഥമ സൗദി സ്ഥാപക ദിനം: ആഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം

നൗഫല്‍ പാലക്കാടന്‍റിയാദ്: പ്രഥമ സ്ഥാപക ദിനം ആഘോഷമാക്കാനൊരുങ്ങി സൗദി അറേബ്യ. മൂന്ന് ശതാബ്ദങ്ങള്‍ക്ക് മുമ്പ് ഹിജ്‌റ 1139ന്റെ മധ്യത്തില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് പ്രഥമ സൗദി രാഷ്ട്രം സ്ഥാപിച്ചത്. ഇതിന്റെ ഓര്‍മ്മ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനം വര്‍ണ്ണാഭമാക്കാനുളള ഒരുക്കങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. സൗദിയിലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും. തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വിനോദ മേഖലയായ വാദി നിമാര്‍ ഉള്‍പ്പടെ 3500 കലാപ്രകടനങ്ങള്‍ അരങ്ങേറും. സ്ഥാപക ദിനത്തിന്റെ

Damam, gulf, Jeddah, Riyad

30 ഒഴിവിലേക്ക് 28,000 അപേക്ഷകര്‍; ലോകോമോട്ടീവ് പൈലറ്റ് ആകാന്‍ സൗദി വനിതകള്‍

റിയാദ്: സൗദിയില്‍ ലോകോമോട്ടീവ് പൈലറ്റ് തസ്തികയിലേക്ക് 28,000 വനിതകള്‍ അപേക്ഷ സമര്‍പ്പിച്ചതായി അധികൃതര്‍. 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മക്ക-മദീന ബുളളറ്റ് ട്രൈയിനില്‍ പരിശീലനത്തിന് ശേഷം നിയമനം നല്‍കും. രാജ്യത്ത് വനിതകള്‍ക്ക് കൂടുതല്‍ മേഖലകളില്‍ തൊഴിലവസരം തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് ലോകോമോട്ടീവ് പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ എണ്ണം അധികൃതരെ അമ്പരപ്പിച്ചു. വിദ്യാഭ്യാസ യോഗ്യതയും ഇംഗ്‌ളീഷ് ഭാഷയിലുളള പരിഞ്ജാനവും പരിശോധിച്ച് 50 ശതമാനം അപേക്ഷകരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. ഇവരില്‍ നിന്ന് 30 വനിതകളെ കണ്ടെത്തും.

Damam, gulf, Jeddah, Riyad

ഹാഫിസിനും ഹിജാസിനും പോള്‍ സ്റ്റാര്‍ അക്കാദമി സ്വീകരണം

റിയാദ്: ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ക്ക് പോള്‍ സ്റ്റാള്‍ ഡാന്‍സ് അക്കാദമി സ്വീകരണം നല്‍കി. നൃത്തച്ചുവടുകളോടെയാണ് മഹീന്ദ്ര ഥാര്‍ ജീപ്പിലെത്തിയ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവരെ എതിരേറ്റത്.ഇന്ത്യയുടെ കരുത്തും വൈവിധ്യവും നാനാത്വത്തില്‍ ഏകത്വവും ലോക ജനതക്ക് പരിചയപ്പെടുത്താനാണ് ലോക സഞ്ചാരമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ ഹാഫിസും ഹിജാസും പറഞ്ഞു. യുഎഇയില്‍ നിന്നാണ് സൗദിയിലേക്ക് എത്തിയത്. മികച്ച പിന്തുണയും സഹകരണവുമാണ് യാത്രയിലുടനീളം ലഭിച്ചത്. ഒരു വര്‍ഷംകൊണ്ട് 50 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ വ്യക്തമാക്കി.സ്വീകരണത്തിന് ഡാന്‍സ് മാസ്റ്റര്‍

Damam, gulf, Jeddah, Riyad

ജിദ്ദ-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്

റിയാദ്: ജിദ്ദ-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി 21ന് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. ജിദ്ദയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസാണ് ജിദ്ദ-കോഴിക്കോട് സെക്ടറില്‍ പുനരാരംഭിക്കുന്നത്. ഫെബ്രുവരി 21, 25, 27 തിയതികളില്‍ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തും. 22ന് മുംബൈജിദ്ദ-കോഴിക്കോട് സെക്ടറിലും, 23ന് കോഴിക്കോട്്-ജിദ്ദ-മുംബൈ സെക്ടറിലുമാണ് സര്‍വീസ് നടത്തുക. 165 സീറ്റിംഗ്

Damam, gulf, Jeddah, Riyad

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. സ്വദേശിവത്ക്കരണം സംബന്ധിച്ച് 30 സുപ്രധാന തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മാനവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനീയര്‍ അമഹദ് അല്‍ റാജി പറഞ്ഞു. സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലുകളിലും സ്വദേശിവത്ക്കരണം നടപ്പിലാക്കും. 2021ല്‍ 32 സ്വദേശിവത്ക്കരണ തീരുമാനം 4 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചു. എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഡന്റിസ്റ്റ്, ഫാര്‍മസിസ്റ്റ് തസ്തികകള്‍ സ്വദേശിവത്ക്കരിച്ചതിലൂടെ 42,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടു വരാനുളള ശ്രമമാണ്.

Damam, gulf, Jeddah, Riyad

ഇന്ത്യ വിമാന വിലക്ക്പിന്‍വലിക്കുമെന്ന് സൂചന

റിയാദ്: അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിക്കുമെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 28 വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന വിലക്ക് പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി അവസാനിക്കുന്നതോടെ അന്താരാഷ്ട്ര വ്യോമ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് വിമാന സര്‍വീസ് നടക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പൂര്‍ണമായും വിമാന വിലക്ക് പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. കൊവിഡ് മഹാമാരി പടര്‍ന്നതോടെ 2020 മാര്‍ച്ച് 20ന് ആണ്

Damam, gulf, Jeddah, Riyad

റിയാദില്‍ ചിത്രീകരിച്ച ‘അവള്‍’ ഹ്രസ്വ ചിത്രം ഫെബ്രുവരി 18ന് പ്രകാശനം ചെയ്യും

റിയാദ്: സ്ത്രീകളുടെ അവകാശങ്ങളും അസ്ഥിത്വവും പ്രമേയമാക്കിയ ‘അവള്‍’ ഹ്രസ്വ ചിത്രം ഫെബ്രുവരി 18ന് പ്രകാശനം ചെയ്യും. റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകുന്നേനരം 5ന് പ്രകാശനം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായും സൗദിയിലാണ് നഅവള്‍’ ചിത്രീകരിച്ചത്. പ്രവാസി കലാകാരന്മാരാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്. എസ്.കെ. ക്രിയേറ്റിവും വഞ്ചിപ്പുര ഫിലിംസും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. രചനയും സംവിധാനവും സിജിന്‍ കൂവള്ളൂര്‍ നിര്‍വഹിച്ചു. നിര്‍മാണം പ്രസാദ് വഞ്ചിപുര. സന്തുഷ്ട കുടുംബമെന്ന് പുറമേ കാണുന്ന പല

Damam, gulf, Jeddah, Riyad

കെഎംസിസി ‘പരിരക്ഷ’ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പയിന്‍

റിയാദ്: അന്താരാഷ്ട്ര കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങും ന്യു സഫാമക്ക പൊളിക്ലിനിക്കും സംയുക്തമായി ‘പരിരക്ഷ 2022’ കിഡ്‌നി-ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്10 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വൃക്ക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികില്‍സിക്കാനും സംരക്ഷിക്കാനും ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഫെബ്രുവരി18ന് ക്യാമ്പയിന്‍ ഉല്‍ഘാടന നടക്കും. കൊവിഡ് മഹാമാരി കാലത്ത് വെല്‍ഫെയര്‍

Damam, gulf, Jeddah, Riyad

മീഡിയവണ്‍ വിലക്ക്: അമര്‍ഷവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് പ്രവാസി സമൂഹം

റിയാദ്: മീഡിയവണ്‍ വിലക്ക് കേന്ദ്രസര്‍ക്കാറിന്റെ അന്യായമായ നടപടിയാണെന്ന് റിയാദില്‍ ചേര്‍ന്ന പൗരസമിതി ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം. ചാനലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നതായും സംഗമം വ്യക്തമാക്കി. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. ഗ്രന്ഥകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ വിലക്ക് കേവലം ഒരു മാധ്യമസ്ഥാപനത്തിന്റേത് മാത്രമല്ല, ജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഓരോന്ന് കവര്‍ന്നെടുക്കുന്നതിന്റെ ഭാഗമാണ്. മീഡിയകള്‍ മുതല്‍ അക്കാദമിക കേന്ദ്രങ്ങള്‍ വരെ ഫാഷിസം നടപ്പിലാക്കി വരുകയാണ്. ഇതിനെതിരെ

Damam, gulf, Jeddah, Riyad

ലോകം ചുറ്റാനിറങ്ങിയ മലയാളികള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: ഇന്ത്യന്‍ രജിസ്‌ട്രേഷനുളള മഹീന്ദ്ര ഥാറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ക്ക് ഊഷ്മള സ്വീകരണം. മുഹമ്മദ് ഹാഫിസചനും ഹിജാസ് ഇഖ്ബാലചനും റിയാദ് ടാകീസും കെഎംസിസിയും സ്വീകരണം ഒരുക്കി. യുഎഇയില്‍ നിന്നാണ് ഇരുവരും റിയാദിലെത്തിയത്. ഇന്ത്യയുടെ കരുത്തും വൈവിധ്യവും ലോകത്തിന് പരിചയപ്പെടുത്താനാണ് സഞ്ചാരമെന്ന് അവര്‍ പറഞ്ഞു. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ് റിയാദിലെ പ്രവാസി സമൂഹം സമ്മാനിച്ചത്. സ്വദേശികളും വിദേശികളും മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇന്ത്യന്‍ രജിസ്‌ട്രേഷനുളള റൈറ്റ് ഹാന്റ് വാഹനത്തിന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. കേരളത്തില്‍ നിന്നുളള

Scroll to Top