Sauditimesonline

riyadh mukkom
പ്രവാസത്തിന്റെ കനിവൊഴുകി; മുക്കത്തിന്റെ മിഴിനീരൊപ്പാന്‍ മാസ് റിയാദ്
Damam, gulf, Jeddah, Riyad

മലര്‍വാടി പരിസ്ഥിതി ദിനം ആചരിക്കുന്നു

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ‘ഈ ലോകം നമ്മുടേത്’ എന്ന പ്രമേയത്തില്‍ മലര്‍വാടി കുട്ടികള്‍ക്കായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 05 മുതല്‍ 15 വരെയാണ് പരിപാടി. കുട്ടികളില്‍ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുക, ലോകം അകപ്പെട്ട പ്രതിസന്ധികളുടെ ആഴം അനാവരണം ചെയ്യുക,ക്രിയാത്മകമായി പ്രതികരിക്കുവാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ചെടി നടല്‍, പ്രസംഗ മത്സരം, പ്രസന്റേഷന്‍, കളറിംഗ്, പോസ്റ്റര്‍ നിമ്മാണം, പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഏരിയാ തലങ്ങളില്‍ നടക്കും.കൊറോണ വൈറസ് മുതല്‍ വെട്ടുകിളി ശല്യം വരെ […]

Damam, gulf, Jeddah, Riyad

ആകാശച്ചിറകില്‍ കെ എം സി സി; ആശ്വാസത്തണലില്‍ അവര്‍ മടങ്ങി

റിയാദ്: കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെട്ടു. കെ എം സി സി യുടെ നേതൃത്വത്തിലാണ് സര്‍വീസ്. കുട്ടികളും 82 ഗര്‍ഭിണികളും ഉള്‍പ്പെടെ 181 യാത്രക്കാര്‍ക്കാണ് ആദ്യ വിമാനം ആശ്വാസമായത്. വിദഗ്ദ ചികിത്സ ആവശ്യമുളള പതിനെട്ട് രോഗബാധിതര്‍, വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍ എന്നിവരും മെയ് 5ന് വൈകുന്നേരം 6ന് റിയാദില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ ഇടം നേടി. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം പുലര്‍ച്ചെ

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സഖ്യം ഗാവിക്ക് സൗദിയുടെ 150 മില്യണ്‍ ഡോളര്‍

റിയാദ്: കൊവിഡ് വൈറസിനെതിരെയുളള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ 150 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ബ്രിട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ വാക്‌സിന്‍ ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിന് മാര്‍ച്ചില്‍ നടന്ന അസാധാരണ വിര്‍ച്വല്‍ ജി20 ഉച്ചകോടിയില്‍ 500 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 150 മില്യണ്‍ ഡോളളാണ് വാക്‌സിന്‍ സഖ്യമായ ഗാവിക്ക് അനുവദിച്ചതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍

Damam, gulf, Jeddah, Riyad

വിദേശത്തുളള പൗരന്‍മാര്‍ മടങ്ങണമെന്ന് നിര്‍ബന്ധമില്ല

റിയാദ്: കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സൗദി പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങി വരണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശങ്ങളില്‍ സൗദി പൗരന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും എംബസികള്‍ ഒരുക്കിയിട്ടുണ്ട്. 122 രാജ്യങ്ങളില്‍ നിന്നായി 85,000 സൗദി പൗരന്‍മാരാണ് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍സ് ആന്റ് മീഡിയാ സെന്റര്‍ ഡയറക്ടര്‍ അഹമദ് അല്‍ തുവയാന്‍ പറഞ്ഞു. വിദേശത്തുളള സൗദി പൗരന്‍മാര്‍ നാട്ടിലേക്ക് മടങ്ങണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. ഓരോ രാജ്യത്തെയും

Damam, gulf, Jeddah, Riyad

റിയാദ് കെഎംസിസി ഫ്‌ളൈറ്റ് ഇന്ന് പറക്കും; യുഎന്‍എയുടേത് ഞായറാഴ്ച

റിയാദ്: കെ.എം.സി.സിയും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നു. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. രണ്ടു വിമാനങ്ങളിലായി 350 യാത്രക്കാര്‍ക്ക് കേരളത്തില്‍ എത്താന്‍ കഴിയും. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ചാര്‍ട്ടേഡ് വിമാന സര്‍വീസ് ജൂണ്‍ 5 വെളളി വൈകുന്നേരം 5.30ന് റിയാദില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെടും. എംബസിയില്‍ രജിസ്ര്‍ ചെയ്ത 175 യാത്രക്കാര്‍ക്കാണ് അവസരം. സ്‌പൈസ് ജെറ്റിന്റെ ബി 737 വിമാനമാണ് അക്ബര്‍ ട്രാവത്സിന്റെ സഹകരണത്തോടെ സര്‍വീസ്

Damam, gulf, Jeddah, Riyad

കൊവിഡ് രോഗവ്യാപനം; നിര്‍ദേശം ലംഘിച്ചാല്‍ വിദേശികളെ നാടുകടത്തും

റിയാദ്: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് നിരവധി നിയന്ത്രണങ്ങളാണ് സൗദി അറേബ്യയില്‍ നടപ്പിലാക്കിയിട്ടുളളത്. എന്നാല്‍ വ്യക്തികള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടി മനഃപൂര്‍വം ലംഘിച്ചാല്‍ വിദേശികളെ നാടുകടത്തും. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വായ, മൂക്ക് എന്നിവ മറക്കുന്ന ഫെയ്‌സ് കവര്‍ നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ശരീരോഷ്മാവ് 38 ഡിഗ്രി വര്‍ധിച്ചാല്‍ ആവശ്യമായ പരിചരണം സ്വീകരിക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ഈടാക്കും. ആവര്‍ത്തിച്ചു നിയമ ലഘനം നടത്തിയാല്‍ ഇരട്ടി പിഴ

Damam, gulf, Jeddah, Riyad

മരിച്ച പ്രവാസികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഓ.ഐ.സി.സി.

റിയാദ്: കൊവിഡ് മൂലം മരിച്ച പ്രവാസികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഉപജീവനത്തിന് ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോയവരാണ് പ്രവാസികള്‍. അവരുടെ അധ്വാന ഫലമാണ് സംസ്ഥാന സാമ്പത്തിക മേഖലെയെ നിലനിര്‍ത്തുന്നത്. ഇത് സൗകര്യപൂര്‍വം മറക്കുന്ന പ്രവണതയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. കൊവിഡ് ഭീഷണിയിലാണ് പ്രവാസികള്‍ കഴിയുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു. വിമാന ടിക്കറ്റിനു പോലും മറ്റുള്ളവരുടെ സഹായം തേടുകയാണ്. ദുരിതപൂര്‍ണമായ അവസ്ഥയിലാണ്

Damam, gulf, Jeddah, Riyad

ഔദയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മടക്ക യാത്ര തുടരുന്നു

റിയാദ്: സൗദിയിലുളള വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന ‘ഔദ’ പദ്ധതി തുടരുന്നു. ഇതുവരെ പദ്ധതി പ്രയോജനപ്പെടുത്തിയത് പന്ത്രണ്ടായിരത്തിലധികം ആളുകള്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സൗദി അറേബ്യ പ്രത്യേക വിമാനത്തിലാണ് വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്നത്. ഏപ്രില്‍ 22 മുതലാണ് ഔദ പദ്ധതി പ്രകാരം വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന വിമാന സര്‍വീസ് ആരംഭിച്ചത്. ആറ് ആഴ്ചക്കിടെ 12,798 വിദേശികളെ മാതൃരാജ്യങ്ങളിലെത്തിച്ചു. വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന രാജ്യങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്. ഇതുവരെ ഔദയില്‍ 1.78 ലക്ഷം വിദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍

Damam, gulf, Jeddah

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നു ജൂണ്‍ 10 മുതല്‍ 20 സര്‍വീസുകള്‍

റിയാദ്: ഈ മാസം 10 മുതല്‍ 16 വരെ സൗദിയില്‍ നിന്ന് 20 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 3000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതില്‍ 11 എണ്ണം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി മുംബൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളളതാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് സര്‍വീസുകളും ദമ്മാമില്‍ നിന്നു നാലു സര്‍വീസുകളും കേരളത്തിലേക്കുണ്ട്. S. No Date Departure Airport Destination(s) 1 10 June 2020

Damam, gulf, Jeddah, Riyad

കൊവിഡ് ചികിത്സക്ക് റഷ്യ വികസിപ്പിച്ച മരുന്ന് സൗദിയില്‍ പരീക്ഷിക്കും

റിയാദ്: കൊവിഡ് വൈറസ് ചികിത്സക്ക് റഷ്യയും സൗദി അറേബ്യയും കൈകോര്‍ക്കുന്നു. റഷ്യ വികസിപ്പിച്ച മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് ലഭ്യമായത്. ഇതോടെ സൗദിയിലും മരുന്ന് പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് സൗദി അറേബ്യയില്‍ കൊവിഡ് ചികിത്സയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ അവിഫാവീര്‍ എന്ന മരുന്ന് കൊവിഡ് ചികിത്സക്ക് സൗദിയില്‍ ഉപയോഗിക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന്

Damam, gulf, Jeddah, Riyad

ഹൃദയാഘാതം: മലയാളി എഞ്ചിനീയര്‍ മരിച്ചു

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാടന്‍ ഇസ്മായില്‍ മാസ്റ്ററുടെ മകന്‍ എഞ്ചിനിയര്‍ ശംസീര്‍ പൂവാടന്‍ (30) ആണ് രമിച്ചത്. അല്‍ഹസയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. നേരത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടി

Damam, gulf, Jeddah, Riyad

മൂന്നു മാസം മുമ്പ് കെട്ടിയ പെട്ടികളുമായി മലയാളി നഴ്‌സുമാരുടെ കാത്തിരിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയ 13 മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍. തൊഴില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നാട്ടിലെത്തേണ്ടവരാണിവര്‍. ഏറെ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ മൂന്നു മാസം മുമ്പേ ഇവര്‍ പെട്ടികള്‍ പായ്ക്ക് ചെയ്ത് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാത്ര അനിശ്ചിതാവസ്ഥയിലായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ അല്‍ ഹസ മെറ്റേണിറ്റി ആന്റ് ചില്‍ല്‍ഡ്രന്‍സ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കോണ്‍ട്രാക്ട് അവസാനിച്ചതോടെ ഹോസ്റ്റലില്‍ കഴിയുന്ന ഇവര്‍ക്ക്

Damam, gulf, Jeddah, Riyad

എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞു; മലയാളി നഴ്‌സുമാരുടെ യാത്ര മുടങ്ങി

റിയാദ്: തിരുവനന്തപുരത്തേക്കു പുറപ്പെട്ട വിമാനത്തില്‍ ആറു പേര്‍ക്ക് യാത്ര നിഷേധിച്ചതായി പരാതി. അനര്‍ഹരായവരെ തിരുകി കയറ്റിയതാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് യാത്ര മുടങ്ങിയവര്‍ ആരോപിച്ചു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നുളള അവസാന സര്‍വീസാണ് ഇന്ന് നടന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് തിരുവനന്തപുരത്തേക്കു ടിക്കറ്റ് അനുവദിച്ചത്. എന്നാല്‍ ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തതിന് ശേഷം യാത്രാ രേഖകളില്‍ സങ്കേതിക പിഴവുളളവര്‍ക്ക് യാത്ര നിഷേധിച്ചു. റിയാദില്‍ നിന്ന് 400 കിലോ മീറ്റര്‍

Damam, gulf, Jeddah, Riyad

അഭയം നല്‍കി അംഗനമാരും; കാരുണ്യ ഹസ്തമൊരുക്കി കെഎംസിസി

റയാദ്: വന്ദേ ഭാരത് മിഷന്‍ സര്‍വീസിന്റെ രണ്ടാം ഘട്ടത്തില്‍ 332 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം 30 മിനുട്ട് വൈകി ഉച്ചക്ക് 2ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പന്ത്രണ്ട് ശിശുക്കള്‍ ഉള്‍ക്കെടെ 332 യാത്രക്കാരാണ് എ ഐ 928 വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നെത്തിയ വനിതാ യാത്രക്കാരെ സഹായിക്കാന്‍ കെ എം സി സി വനിതാ വളന്റിയര്‍മാര്‍ എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ നിന്നു ഇന്നലെ രാത്രി റിയാദിലെത്തിയ വനിതകള്‍ക്ക് താമസവും

Scroll to Top