റിയാദില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: വാഹനാപകടത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായില്‍ ജൗഹര്‍ (23) മരിച്ചു. ഏപ്രില്‍ 7ന് ഉച്ചകഴിഞ്ഞ് 3.45ന് റിയാദ് അല്‍ഖര്‍ജ് റോഡില്‍ ഉണ്ടായ അപകടത്തിലായിരുന്നു മരണം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ജൗഹര്‍ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ജംസീര്‍ (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ […]













