നഗരം നനച്ച് നഗരസഭ: പരിശോധന സുശക്തം; ബോധവല്‍കരണവും
നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ നടപടികളില്‍ രാപ്പകല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി റിയാദ് നഗരസഭ. യന്ത്ര ചൂലുകള്‍ ഘടിപ്പിച്ച എഞ്ചിനുകളും വെള്ളം തളിക്കുന്ന ടാങ്കറുകളും അത്യാധുനിക മോട്ടോറുകളും ഉപയോഗിച്ച് ദിവസങ്ങളായി 96 ലക്ഷം മീറ്റര്‍ റോഡുകള്‍ ശുചീകരിച്ചു. ചെറുതും വലുതുമായ റോഡുകളില്‍ അണുനശീകരണ ലായനി നനക്കുകയും ചെയ്യുന്നുണ്ട്. പൊതുനിരത്തിലെ പാഴ്‌വസ്തുക്കള്‍ പെറുക്കുന്ന സാധാരണ തൊഴിലാളികള്‍ മുതല്‍ നഗര സഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. രാവിലെ ആറു മണിയോടെ സൂപ്പര്‍ മാര്‍ക്കറ്റ്, മത്സ്യ, മാംസ […]












