കൊവിഡ് ബാധയില്ല; രണ്ടാഴ്ച ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍; 300 സൗദി പൗരന്‍മാര്‍ വീടുകളിലേക്ക്
റിയാദ്: കൊവിഡ് വൈറസ് ബാധിച്ച വിവിധ രാജ്യങ്ങളില്‍ നിന്നു രണ്ടാഴ്ച മുമ്പ് സൗദിയിലെത്തിയ 300 പൗരന്‍മാര്‍ സുരക്ഷിതര്‍. 14 ദിവസം ഇവര്‍ ഫൈസ് സ്റ്റാര്‍ ഹോട്ടലില്‍ ക്വാറന്റൈനിലായിരുന്നു. വീടുകളിലേക്ക് വിട്ടയച്ച ഇവര്‍ക്ക് പൂച്ചെണ്ടും ഉപഹാരവും സമ്മാനിച്ചാണ് ആരോഗ്യ മന്ത്രാലയം യാത്രയയച്ചത്. ഇവര്‍ക്കു യാത്രയയപ്പു നല്‍കുന്ന വീഡിയോ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ വിമാനത്താവളങ്ങളിലെത്തിയതിനുശേഷം മികച്ച പരിചരണമാണ് ലഭിച്ചതെന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അഭിനന്ദനം അറിയിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ചൈന, ഈജിപ്ത്, […]













