കൊറോണ പ്രതിരോധം: സൗദിയില്‍ ഉന്നത തല യോഗം
റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് വിലയിരുത്താന്‍ സൗദിയില്‍ ഉന്നത തല സമിതി യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കൊവിഡ് 19 വൈറസ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍ വൈറസ് വ്യാപനം ലോകാരോഗ്യ സംഘടന ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നത്. പ്രതിരോധം, ഈര്‍ജ്ജം, ആഭ്യന്തര, […]













