Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

ദല്‍ഹി വിജയം: റിയാദില്‍ ആവാസ് വിജയാഘോഷം 14ന്

റിയാദ്: ആം ആത്മിയുടെ തകര്‍പ്പന്‍ വിജയത്തില്‍ ആഹ്‌ളാദം പങ്കുവെച്ച് റിയാദിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഹാട്രിക് വിജയം നേടിയതില്‍ മധുരം വിളമ്പിയാണ് സന്തോഷം പങ്കുവെച്ചത്. ഫെബ്രുവരി 14ന് ആവാസിന്റെ നേതൃത്വത്തില്‍ റിയാദില്‍ വിജയ ദിനം ആഘോഷിക്കുമെന്ന് ആം ആത്മി വെല്‍ഫയര്‍ അസോസിയേഷന്‍ (ആവാസ്) നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ വികസനത്തിന് ജനം നല്‍കിയ അംഗീകാരമാണ് ദല്‍ഹിയിലെ വിജയം. ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ട ബദല്‍ രാഷ്ട്രീയം ജനക്ഷേമമായിരിക്കണം. അതിനാണ് പ്രഗത്ഭരെ അണിനിരത്തി ആം ആത്മി പാര്‍ട്ടി […]

Damam, gulf, Jeddah, Riyad

സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ: അവസരം പ്രയോജനപ്പെടുത്തി മലയാളികളും

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ വിസ നിയമം ലഘൂകരിച്ചതോടെ ഓണ്‍അറൈവല്‍ വിസയില്‍ മലയാളികളും എത്തി തുടങ്ങി. തൃശൂര്‍ മാള സ്വദേശികളായ തോമസ് കല്ലറക്കല്‍, മേരി തോമസ് ദമ്പതികളാണ് കഴിഞ്ഞ ദിവസം റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ഓണ്‍ അറൈവല്‍ വിസ നേടി രാജ്യത്ത് പ്രവേശിച്ചത്. റിയാദില്‍ പ്രമുഖ നിര്‍മാണ കമ്പനിയിലെ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണ് മക്കളെ കാണാന്‍ പുതിയ സംവിധാനം ഉപോയോഗിച്ചത്. അമേരിക്കന്‍ വിസയുള്ളവരാണ് ഇരുവരും. അമേരിക്ക, ബ്രിട്ടന്‍,

Damam, gulf, Jeddah, Riyad

അനില്‍ പനച്ചൂരാനും കൊല്ലം അഭിജിത്തും ഫെബ്രുവരി 14ന് റിയാദില്‍

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം’ സീസണ്‍ 2ല്‍ പെങ്കെടുക്കാന്‍ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും പിന്നണി ഗായകന്‍ കൊല്ലം അഭിജിത്തും റിയാദിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക സമ്മേളനവും ഗാനമേളയും വിവിധ കലാ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 14 വെള്ളി റിയാദ് എക്‌സിറ്റ് 18ലെ നോഫാ ആഡിറ്റോറിയത്തില്‍ വൈകുന്നേരം 4ന് പരിപാടി ആരംഭിക്കും. അനില്‍ പനച്ചൂരാന്‍ പങ്കെടുക്കുന്ന ‘കാവ്യസന്ധ്യ’ എന്ന പരിപാടി ശനിയാഴ്ച രാത്രി 8ന് ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടക്കുമെന്നും സംഘാടകര്‍

Damam, gulf, Jeddah

മൂവാറ്റുപുഴ കൂട്ടായ്മ പത്താം വാര്‍ഷികം ‘ആശ്രയോത്സവം’ ആഘോഷിച്ചു.

ദമാം: ആശ്രയ മുവാറ്റുപുഴ പ്രവാസി ചാരിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പത്താമത് വാര്ഷികം ‘ആശ്രയോത്സവം 2020 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖത്തീഫ് അല്‍ റീത ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌ക്കാരിക സമ്മേളനം ടി സി ഷാജി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഷറഫ് മുവാറ്റുപുഴ അദ്ധ്യക്ഷതവഹിച്ചു. ഖത്തീഫ് പോലീസ് മേധാവി ആദില്‍ മുഖ്യാതിഥിയായിരുന്നു. ബിജു കല്ലുമല, യു എ റഹീം, ഉമേഷ് കളരിക്കല്‍, എം എ വാഹിദ്, നാസ് വക്കം, സിറാജ് പുറക്കാട്, നൂഹ് പാപ്പിനിശ്ശേരി, മഞ്ജു മണിക്കുട്ടന്‍, ബീബ് ഏലംകുളം

Damam, Jeddah, Riyad

പ്രവാസികളെ നിരാശപെടുത്തിയ ബജറ്റ്: റിയാദ് ഓ.ഐ.സി.സി.

റിയാദ്: ധനകാര്യമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരായ ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ അവതരിപ്പിച്ച അതെ ബജറ്റ് തന്നെയാണ് ഈ പ്രവശ്യവും ധനകാര്യമന്ത്രി അവതരിപ്പിച്ചത്. വിലക്കയറ്റം തടയുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഇല്ല. മാത്രമല്ല സാധാരണക്കാരായ ആളുകളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നും റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി കുറ്റപ്പെടുത്തി. വില്ലജ് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചത് പൊതു

Damam, gulf, Jeddah, Riyad

മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ (എം ഡി ഫ്) പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഫോര്‍ക്കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം യോഗം ഉദ്ഘാടനം ചെയ്തു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഞ്ച് വര്‍ഷമായി സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന എം ഡി ഫിന്റെ സൗദിയിലെ പ്രഥമ ചാപ്റ്ററണ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദമ്മാമിലും ജിദ്ദയിലും ചാപ്റ്ററുകള്‍ രൂപീകരിക്കുമെന്ന് എം ഡി ഫ് കേന്ദ്ര കമ്മറ്റി പ്രസിഡന്റ്

Damam, gulf, Jeddah, Riyad

അഹ്‌ലന്‍ പുളിക്കല്‍ സംഗമം

റിയാദ്: പുളിക്കല്‍ പഞ്ചായത്ത് കെ.എം.സി.സി അഹ്‌ലന്‍ പുളിക്കല്‍ സംഗമം വിവിധ കലാകായിക, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. കെ.എം.സി.സി പ്രസിഡന്റ് മുബാറക്ക് ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. കൊണ്‌ടോട്ടി മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ബഷീര്‍ സിയാംകണ്ടം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം നാം അറിയേണ്ടത് എന്ന വിഷയം സത്താര്‍ താമരത്ത് അവതരിപ്പിച്ചു. സാജിദുല്‍ അന്‍സാര്‍,ന ഏ. കെ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാരവും സമ്മാനിച്ചു. കെ.എം.സി.സി നേതാക്കളായ മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട,

Damam, gulf, Jeddah, Riyad

കൊണ്‌ടോട്ടി മണ്ഡലം പ്രവര്‍ത്തക സംഗമം ‘മവദ്ദ’ ശ്രദ്ധേയമായി

റിയാദ്: കൊണ്‌ടോട്ടി മണ്ഡലം റിയാദ് കെ.എം.സി.സി ‘മവദ്ദ 2020’ പ്രവര്‍ത്തക സംഗമവും പൗരത്വ നിയമ ഭേതഗതിക്കെതിരെ പ്രധിഷേധവും സംഘടിപ്പിച്ചു. മുസാമിയ ആസാദി നഗറില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ സിയാംകണ്ടം അധ്യക്ഷത വഹിച്ചു. അന്‍വര്‍ സിയാംകണ്ടം ഖിറാഅത്ത് നടത്തി. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. നാല് സെഷനുകളായി നടന്ന മീറ്റില്‍ ഒന്നാം സെഷനില്‍ ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് മുസ്‌ലിംലീഗ് നിലപാടുകളും വിമര്‍ശനങ്ങളും

Damam, gulf, Jeddah, Riyad

‘അര്‍ബുദത്തിനെതിരെ ആര്‍ട്’ സഫ മക്ക ബോധവത്ക്കരണം ശ്രദ്ധേയമായി

റിയാദ്: ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് ‘അര്‍ബുദത്തിനെതിരെ ആര്‍ട്’ എന്ന പ്രമേയത്തില്‍ സഫ മക്ക പോളിക്ലിനിക് ഹാര സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍കരണ പരിപാടി ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ക്യാന്‍സര്‍ രോഗികള്‍ക്കായി രതീഷ് വേഗപ്പാട്ട് സംഗീത സംവിധാനം ചെയ്ത് ചലച്ചിത്ര നടി മജ്ഞു വാര്യര്‍ ആലപിച്ച ‘പുതിയ പുലരി വരിയാണിതാ’ എന്ന ഗാനത്തിനൊപ്പം റിയാദിലെ ചിലങ്ക നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ചുവടുവെച്ചു. ശ്രീലക്ഷ്മി മധുസൂദനന്‍, ദേവനന്ദ സുകേഷ് കുമാര്‍, കല്യാണി എന്‍ ലാല്‍,

Damam, gulf, Jeddah, Riyad

കൊയിലാണ്ടി കൂട്ടം അഞ്ചാം വാര്‍ഷികം ഫെബ്രുവരി 7ന്

റിയാദ്: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 7ന് റിയാദിലെ എക്‌സിറ് 18ലുളള നോഫാ ഓഡിറ്റേറിയത്തില്‍ മെഹ്ഫില്‍ സീസണ്‍ 2 എന്ന പേരിലാണ് ആഘോഷം. കാരുണ്യഹസ്തം 2020 പരിപാടിയുടെ ഭാഗമായി ഉച്ചക്ക് 2 മുതല്‍ മെഹന്ദി ഫെസ്റ്റ്, ബിരിയാണി ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും. റിയാദില്‍ ആദ്യമായി എത്തുന്ന കോമഡി ഫെസ്റ്റിവല്‍ ഫെയിം കാലിക്കറ്റ് വി ഫോര്‍ യു ടീം അവതരിപ്പിക്കുന്ന കോമഡി സ്‌കിററ് അരങ്ങേറും. ആസിഫ് കാപ്പാട് നയിക്കുന്ന

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി. നെസ്‌റ്റോ ‘കളര്‍ ഫെസ്റ്റ് ഫെബ്രവരി 7ന്

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മറ്റിയും നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി അഞ്ചാമത് കളര്‍ ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കുളള ചിത്രരചനാ മത്സരമാണ് കളര്‍ ഫെസ്റ്റ്. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാളില്‍ (ഗാര്‍ഡാനിയ) ഫെബ്രുവരി 07 ന് വെള്ളി യാഴ്ച്ചയാണ് മത്സരമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1 മുതല്‍ 3.30 വരെ സ്‌പോട്ട് റജിസ്‌ട്രേഷനു സൗകര്യമുണ്ട്. വൈകുന്നേരം 4ന് മത്സരം ആരംഭിക്കും. നാല് വിഭാഗങ്ങളിലാണ് മത്സരം. എല്‍.കെ.ജി. മുതല്‍ ഫസ്റ്റ് സ്റ്റാന്റേഡ് വരെ ഗ്രൂപ്പ് (എ) വിഭാഗത്തിലും

Damam, gulf, Jeddah, Riyad

കേളി മലാസ് ഏരിയ വിന്റര്‍ ക്യാമ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബു ഉമര്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍ വി.പി. എന്നിവര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്‌പോണ്‍ഷര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചന

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ഷിപ്പിനു പകരം തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങളും കടമകളും നിര്‍വചിക്കുന്ന തൊഴില്‍ കരാറിലേക്ക് പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. 1952ല്‍ ആണ് സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം നിലവില്‍ വന്നത്. വിഷന്‍ 2030ന് പ്രഖ്യാപിച്ചതിനുശേഷം രാജ്യത്ത് നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. അതിനിടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കാനുളള ചരിത്രപരമായ നീക്കം. തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റിന്ററി വിസകള്‍ നേടുന്നതിനും ഫൈനല്‍ എക്‌സിറ്റ് സ്റ്റാമ്പ് ചെയ്യുന്നതിനും തൊഴിലുടമയുടെ നിയന്ത്രണമോ അംഗീകാരമോ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Damam, gulf, Jeddah, Riyad

റിയാദില്‍ മീഡിയാ സിറ്റി: വന്‍കിട കമ്പനികള്‍ കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന മീഡിയ സിറ്റിയില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിന് വന്‍കിട നിക്ഷേപകര്‍ കരാറുകള്‍ ഒപ്പുവച്ചു. സാംസ്‌കാരിക വകുപ്പു മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. റിയാദ് ഡിപ്‌ളോമാറ്റിക് ക്വാര്‍റിന്റെ പരിസരത്താണ് മീഡിയാ സിറ്റി ഒരുങ്ങുന്നത്. പ്രസിദ്ധീകരണം, ഫിലിം, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ, പരസ്യങ്ങള്‍, വിദ്യാഭ്യാസം, വെര്‍ച്വല്‍ റിയാലിറ്റി, ഫോട്ടോഗ്രഫി, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമ രംഗത്തെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനാണ് മീഡിയാ സിറ്റി സ്ഥാപിക്കുന്നത്.

Scroll to Top