സൗദി-ഇറാന് വിദേശ കാര്യ മന്ത്രിമാര്‍ റമദാനില്‍ കൂടിക്കാഴ്ച നടത്തും
റിയാദ്: സൗദി-ഇറാന് വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റമദാന് മാസത്തില്‍ നടത്താന്‍ ധാരണ. കഴിഞ്ഞ ദിവസം ഇരു നേതാക്കളും ടെലിഫോണില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയെന്ന സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുള്ളാഹിയാനും റമദാന് മാസത്തില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇരു മന്ത്രിമാരും […]













