Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
Damam, gulf, Jeddah, Riyad

നഗരം കണ്ട് സുഖയാത്ര; റിയാദ് നഗരത്തില്‍ മെട്രോ ബസ്

റിയാദ്: കിങ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ബസ് സര്‍വിസ് ആരംഭിച്ചു. ആദ്യ ഘട്ടം 15 റൂട്ടുകളില്‍ 340 ബസുകളാണ് സര്‍വീസ് ആരംഭിച്ചത്. പച്ച നിറത്തില്‍ റിയാദ് മെട്രോ ലോഗോയുളള ബസുകള്‍ നിരത്തിലിറങ്ങിയതോടെ സര്‍വിസ് നടത്തിയിരുന്ന സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ (സാപ്റ്റ്‌കോ) ചുവന്ന ബസുകള്‍ സിറ്റി സര്‍വീസില്‍ നിന്ന് ഒഴിവാക്കി. നാല് റിയാലാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിവസം സൗജന്യ യാത്ര അനുവദിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളിലെ വെന്റിങ് മെഷീനുകളില്‍ സമാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ടിക്കറ്റ് […]

Damam, gulf, Jeddah, Riyad

സൗദിയില്‍ മലയാളം എഫ്.എം ഡേിയോ വരുന്നു

റിയാദ്: സൗദിയില്‍ മലയാളം ഉള്‍പ്പെടെ നാല് വിദേശ ഭാഷകളില്‍ എഫ്.എം റേഡിയോ പ്രക്ഷേപണത്തിന് അനുമതി. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളില്‍ ജൂലൈ മുതല്‍ പ്രക്ഷേപണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് വിദേശ ഭാഷാ എഫ്.എം റേഡിയോ അനുവദിക്കുന്നത്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വര്‍ക്ക് ആണ് സംരംഭകര്‍. മലയാളി വ്യവസായിയും ക്ലസ്റ്റര്‍ അറേബ്യ സിഇഓയുമായ റഹീം പട്ടര്‍ക്കടവിന്റെ നേതൃത്വത്തിലാണ് ക്യാപിറ്റല്‍ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Damam, gulf, Jeddah, Riyad

വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ അപകടം; മലയാളി യുവതി മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് സൗദിയില്‍ നിന്ന് അതിര്‍ത്തി രാജ്യമായ ജോര്‍ദാന്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ജിദ്ദയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെ അല്‍ ലെയ്ത്ത് റോഡില്‍ ജിസാനിലേക്കുളള യാത്രക്കിടെ കാറിന്റെ ടയര്‍പൊട്ടിയാണ് അപകടം. മരിച്ച ഫസ്‌ന ഷെറിനെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് കാറില്‍

Damam, gulf, Jeddah, Riyad

റമദാന്‍ വ്രതാരംഭം; മാര്‍ച്ച് 23ന് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ റമദാന്‍ വ്രതം മാര്‍ച്ച് 23ന് ആരംഭിക്കാനാണ് സാധ്യതയെന്ന് ഗോളശാസ്ത്രജ്ഞന്‍ ഡോ. അലി അല്‍ ശുക്രി. 22ന് വൈകുന്നേരം റമദാന്‍ മാസപ്പിറവി ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോളശാസ്ത്ര പ്രകാരം റമദാന്‍ വ്രതം മാര്‍ച്ച് 23 വ്യാഴം ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് പ്രിന്‍സ് സുല്‍ത്താന്‍ സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററിലെ ഡോ. അലി അല്‍ ശുക്രി പറഞ്ഞു. ചന്ദ്രന്റെ ഉദയം രാത്രി 8.30നും സൂര്യാസ്ഥമയത്തിന് 9 മിനുട്ട് മുമ്പ് അസ്തമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാനുളള

Damam, gulf, Jeddah, Riyad

ഡിജിറ്റല്‍ പരിവര്‍ത്തനം; സൗദിക്ക് നേട്ടം

റിയാദ്: ഡിജിറ്റല്‍ സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിലും അതിവേഗം ഡിജിറ്റല്‍ പരിവര്‍ത്തനം നടപ്പിലാക്കുന്നതിലും സൗദി അറേബ്യക്ക് നാലാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ആഗോള തലത്തില്‍ നാലാം സ്ഥാനവുമാണ് സൗദി അറേബ്യക്കുളളത്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് സുസ്ഥിരമായ സംവിധാനം ഒരുക്കുന്നതിന് സൗദി അറേബ്യക്ക് കഴിഞ്ഞെന്നു ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും നല്‍കിയപിന്തുണയുടെ ഫലമായാണ്

Damam, gulf, Jeddah, Riyad

ജീവകാരുണ്യ സേവനം; എം.എ യൂസഫലിക്ക് സൗദിയുടെ സ്‌നേഹാദരം

റിയാദ്: ജനസേവനം, ജീവകാരുണ്യം തുടങ്ങിയ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തുന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്ക് (ഇഹ്‌സാന്‍) സേവന സംഘടനയ്ക്ക് എം.എ യൂസഫലി പത്ത് ലക്ഷം റിയാല്‍ സംഭാവന നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി സാമൂഹിക, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലുലു ഗ്രൂഠ് പങ്കാളികളാണ്. ഇത് പരിഗണിച്ചാണ് സ്‌നേഹാദരം. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍

Damam, gulf, Jeddah, Riyad

ബാലറ്റും പോളിംഗ് സ്‌റ്റേഷനും ക്യമാറകളും; വാശിയോടെ താനൂര്‍, വണ്ടൂര്‍ കെഎംസിസി തെരഞ്ഞെടുപ്പ്

സെന്‍ട്രല്‍ കമ്മറ്റി പിന്തുണക്കുന്ന പാനലിന് കനത്ത പരാജയം റിയാദ്: താനൂര്‍, വണ്ടൂര്‍ കെഎംസിസി റിയാദ് മണഡലം കമ്മറ്റി തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ കമ്മറ്റി പിന്തുണക്കുന്ന പാനലിന് കനത്ത പരാജയം. ഇതോടെ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും സെന്‍ട്രല്‍ കമ്മറ്റിയെ കൈവിട്ടു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ ഇസ്ഹാഖ് (79 വോട്ട്) പ്രസിഡന്റായ പാനലാണ് വിജയിച്ചത്. മുഹമ്മദ് ജുനൈദ് (ജന. സെക്രട്ടറി-81 വോട്ട്), അപ്പത്തില്‍ കരിം (ട്രഷറര്‍-76 വോട്ട്), അബ്ദുല്ലത്തീഫ് പി (ചെയര്‍മാന്‍-81 വോട്ട്)

Damam, gulf, Jeddah, Riyad

കോട്ടയം ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം

റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദില്‍ ‘കോട്ടയം ഫെസ്റ്റ്-2023’ ഒരുക്കുന്നു. മെയ് 11ന് അരങ്ങേറുന്ന ആഘോഷപരിപാടികളുടെ പോസ്റ്റര്‍ പ്രകാശനം അദ്‌വ അല്‍ ഷുഗ സിഇഒ ഷിബു മാത്യു നിര്‍വഹിച്ചു. സിനിമാ താരവും ഗായകനുമായ മനോജ് കെ ജയന്‍ മുഖ്യാതിഥി ആയിരിക്കും. പിന്നണി ഗായിക സുമി അരവിന്ദ്, സൗദി ഗായകന്‍ അഹമ്മദ് മൈമനി, സജീര്‍ പട്ടുറുമാല്‍ തുടങ്ങിയവര്‍ തുടങ്ങിയര്‍ നയിക്കുന്ന സംഗീത വിരുന്നും ഹാസ്യ സാമ്രാട്ട് നസീര്‍ സംക്രാന്തിയും ഏഷ്യാനെറ്റ് ഫെയിം പോള്‍സണും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും

Damam, gulf, Jeddah, Riyad

സിജി അല്‍ ഖര്‍ജ് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

അല്‍ ഖര്‍ജ്: സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗെഡന്‍സ് ഇന്ത്യ (സിജി) അല്‍ ഖര്‍ജ് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. റൗള കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ബോധവത്ക്കരണ ക്ലാസും നടന്നു. പരിപാടി പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ.നാസിയ ചെന്നൈ ഉദ്ഘാടനം ചെയ്തു. സിജി അല്‍ ഖര്‍ജ് ചാപ്റ്റര്‍ ചെയര്‍മാനും അല്‍ ദോസരി പോളി ക്ലിനിക്ക് മെഡിക്കല്‍ ഓഫീസറുമായ ഡോ. നാസര്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റര്‍ അഷ്‌റഫ് കല്ലൂര്‍ ആമുഖ

Damam, gulf, Jeddah, Riyad

ഡോ. പി സരിന് ഒ ഐ സി സി ഉപഹാരം

റിയാദ് തൃശൂര്‍ ജില്ലാ ഒ ഐ സി സി യുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന് സമ്മാനിക്കുന്നു.

Damam, gulf, Jeddah, Riyad

ആര്‍.ഐ.സി.സി ക്യാമ്പയ്ന്‍ സമാപനം; അഹ്‌ലന്‍ റമദാന്‍ സംഗമം മാര്‍ച് 17ന്

റിയാദ്: ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ക്യാംപെയ്ന്‍ സമാപന സമ്മേളനവും അഹ്‌ലന്‍ റമദാന്‍ സംഗമവും മാര്‍ച്ച് 17ന് നടക്കും. ഖുറൈശ് റോഡില്‍ എക്‌സിറ്റ് 30 ലെ നൗറസ് വിശ്രമകേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമാവും. ആറുമാസം നീണ്ടുനിന്ന ക്യാംപയ്ന്റെ സമാപന സമ്മേളനം തിരുവനന്തപുരം ദാറുല്‍ അര്‍ഖം കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്യും. ഉത്തമ വിശ്വാസം ഉദാത്ത സംസ്‌കാരം എന്ന

Damam, gulf, Jeddah, Riyad

ഫ്രണ്ടേസോത്സവം മാര്‍ച്ച് 18ന്; ഫിലിപ്പ് മമ്പാട് പങ്കെടുക്കും

റിയാദ്: ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വാര്‍ഷികാഘോഷം ഫ്രണ്ടോത്സവം സീസണ്‍-6 മാര്‍ച്ച് 18ന് അരങ്ങേറും. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടി. മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയായിരിക്കും. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും. ലഹരിക്കെതിരെ ചിത്രരചന നടത്തി ബോധവല്‍ക്കരണം നടത്തുന്ന ആര്‍ട്ടിസ്റ്റ് മഹേഷ് ചിത്രവര്‍ണ്ണം, സാമൂഹിക പ്രവര്‍ത്തകന്‍ മുസ്തഫ മഞ്ചേരി എന്നിവരും പങ്കെടുക്കും. മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ ശ്രദ്ധേയനായ താജുദ്ദീന്‍ വടകര, മീഡിയ വണ്‍ പതിനാലാം

abc
Damam, gulf, Jeddah, Riyad

എബിസി കാര്‍ഗോ 25-ാം വാര്‍ഷികം; 3 ടൊയോട്ട കാറുകളും 500 സ്വര്‍ണ നാണയങ്ങളും സമ്മാനം

‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷനില്‍ ആയിരം പേര്‍ക്ക് പ്രത്യേക ഉപഹാരo റിയാദ്: കാര്‍ഗോ സേവന രംഗത്തെ പ്രമുഖരായ എ.ബി.സി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നേടാന്‍ അവസരം ഒരുക്കുന്ന ‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷന്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി മൂന്ന് ടൊയോട്ട കാറുകള്‍, 500 സ്വര്‍ണനാണയങ്ങള്‍ എന്നിവ സമ്മാനിക്കും. ഇതിനുപുറമെ ആയിരത്തിലധികം ഉപഹാരങ്ങളും വിതരണം ചെയ്യും. മെയ് 12ന് നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ 2 ടൊയോട്ട കൊറോള കാറുകള്‍, 250 സ്വര്‍ണനാണയങ്ങള്‍,

Damam, gulf, Jeddah, Riyad

റിയാദില്‍ മഴ; ആലിപ്പഴവര്‍ഷം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനമായ റിയാദില്‍ വൈകുന്നേരം പെയ്ത മഴയില്‍ റോഡുകളില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും ആലിപ്പഴവര്‍ഷവും ദൃശ്യമായി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വാരാന്ത്യം വരെ മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയാദ് നഗരത്തിലും പരിസര പ്രദേശീങ്ങളിലും വൈകുന്നേരം 4ന് ആരംഭിച്ച കനത്ത മഴ ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഇതോടെ പല ലോഡുകളിലും വെളളം നിറഞ്ഞു. അസീസിയ, ഹരാജ്, ഖലീജ്

Scroll to Top