കേളി ‘ജ്വാല’ അവാര്‍ഡ് സമ്മാനിച്ചു
റിയാദ്: കേളി കുടുംബവേദി അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാര്‍ഡിന് ബിന്ദു സാബുവും ഖദീജ നിസയും അര്‍ഹരായി. പക്ഷാഘാതത്തെ തോല്‍പ്പിച്ച് നൃത്തം അഭ്യസിപ്പിക്കുകയും കോറിയോഗ്രഫി ചെയ്ത് പ്രതിഭ തെളിയിച്ചതിനാണ് ബിന്ദു സാബുവിന് അംഗീകാരം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റര് സ്വര്‍ണ മെഡല്‍ നേടിയ പ്രഥമ ഇന്ത്യക്കാരിയാണ് ഖദീജ നിസ. അല്‍ ഹൈറിലെ അല്‍ ഒവൈദ ഓഡിറ്റോറിയത്തില്‍ ‘ജ്വാല 2023’ വനിതാ ദിന പരിപാടിയില്‍ […]














