Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

ബിജെപിയുടെ ഫോട്ടോകോപ്പിയായി സിപിഎം മാറി: ഡോ. സരിന്‍

റിയാദ്: ബിജെപിയുടെ തനിപ്പകര്‍പ്പായി സിപിഎം മാറിയെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ. സരിന്‍. കേരളം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ലഹരി ഒഴുക്കുന്ന മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ സംവിധാനമാണ് നിലവിലുളളത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം തുടരും. അവനവന്‍ വളരുന്നതിനു വേണ്ടിയുളള വ്യവസായമാണ് കേരളത്തിലെ കമ്യൂണിസം. വ്യവസായ സംരക്ഷണത്തിന് ആവശ്യമായ ആളുകളെ വളര്‍ത്തിയെടുക്കുന്ന ഗതികെട്ട സംവിധാനമായി സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ട് അധപതച്ചു. അതിന്റെ തെളിവാണ് ഓരോ ദിവസവും പുറത്തുവരുന്ന ചീഞ്ഞളിഞ്ഞ കഥകള്‍. പലതും പുറത്തു വരാനുണ്ടെന്നും ഒഐസിസി […]

Damam, gulf, Jeddah, Riyad

ഉക്രൈന് സൗദിയുടെ സഹായ ഹസ്തം

റിയാദ്: ഉക്രൈനില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി 168 ടണ്‍ സഹായ വസ്തുക്കളുമായി പ്രത്യേക വിമാനം പോളണ്ടില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. റിയാദ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ ഉക്രൈനിലേക്ക് അയച്ചത്. ഇന്ന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അതിര്‍ത്തി രാജ്യമായ പോളണ്ടിലെ റസെസേവ് വിമാനത്താവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. താല്‍ക്കാലിക ടെന്റുകള്‍, ഇലക്ട്രിക് ജനറേറ്ററുകള്‍, അടിയന്തിര ആരോഗ്യ രക്ഷാ മരുന്നുകള്‍,

Damam, gulf, Jeddah, Riyad

സന്തോഷ് ട്രോഫി ഫൈനല്‍; സൗജന്യ ടിക്കറ്റ് നേടാം

റിയാദ്: നാളെ അരങ്ങേറുന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യ ടിക്കറ്റ് നേടാന്‍ അവസരം. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നാളെ 6.30ന് കര്‍ണാടക-മേഘാലയ ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. https://www.ticketmx.com/en/d/3167/76th-national-final-2022-23 ടിക്കറ്റ് മാക്‌സ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാം. ആപ്ലിക്കേഷനില്‍ സന്തോഷ് ട്രോഫി പ്രോഗ്രാം ക്ലിക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാന്‍ കഴിയുമെന്നും സംഘാടകര്‍ അറിയിച്ചു. ഇ മെയിലായും സൗജന്യ ടിക്കറ്റ് ലഭ്യമാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ്

Damam, gulf, Jeddah, Riyad

സൗദിയില്‍ വന്‍ ലഹരി വേട്ട

റിയാദ്: സൗദിയുടെ അല്‍ ഖുറയ്യാത്തിലെ അല്‍ ഹദീഥ ചെക്ക് പോസ്റ്റില്‍ വന്‍ ലഹരി ശേഖരം പിടിച്ചെടുത്തു. ജോര്‍ദാനില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കില്‍ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. തക്കാളി, ഉറുമാന്‍ പഴം എന്നിവ കയറ്റിയ ട്രക്കിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 20 ലക്ഷത്തിലധികം ഗുളികകള്‍ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കള്‍ സാങ്കേതിക വിദ്യകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍

Damam, gulf, Jeddah, Riyad

സാമൂഹിക നീതിക്ക് പോരാടും: പ്രവാസി വെല്‍ഫെയര്‍

റിയാദ്: അരികുവല്‍ക്കരിക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക നീതിയാണ് ഇന്ത്യയില്‍ അനിവാര്യമെന്ന് പ്രവാസി വെല്‍ഫെയര്‍ സൗദി കേന്ദ്രകമ്മിറ്റി അംഗം മുഹ്‌സിന്‍ ആറ്റശ്ശേരി. അതിനുുള്ള പോരാട്ടമാണ് പ്രവാസി വെല്‍ഫെയറിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മറ്റി പുതിയ ഭാരവാഹികളായി ഖലീല്‍ പാലോട് (പ്രസിഡന്റ്), ബാരിഷ് ചെമ്പകശ്ശേരി (ജന. സെക്രട്ടറി), എം.പി ഷഹ്ദാന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കമ്മറ്റിയംഗം അബ്ദുറഹീം തിരൂര്‍ക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയകളില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ കോണ്‍ഗ്രസ് ‘ചിന്തന്‍ ശിവിര്‍’; നേതാക്കള്‍ റിയാദില്‍

റിയാദ്: രാഷ്ട്രീയ സംഘടന സംവിധാനത്തില്‍ സമൂല മാറ്റത്തിന് എ ഐ സി സി തുടക്കമിട്ട ‘ചിന്തന്‍ ശിവിര്‍’ സൗദി തലസ്ഥാനത്ത് മാര്‍ച്ച് 3ന് നടക്കും. റിയാദ് നഗരത്തോട് ചേര്‍ന്നുള്ള മുസഹ്മിയയില്‍ പ്രതേകം തയാറാക്കിയ പാര്‍ട്ടി നഗരിയിലാണ് ഏകദിന പഠനശിബിരം. രാവിലെ 7 മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്ത് റിയാദിലെത്തി. കെ പി സി സി പ്രതിനിധികളായി ആര്യാടന്‍ ഷൗക്കത്ത് (കെപിസിസി ജന. സെക്രട്ടറി), ഡോ. സരിന്‍

Damam, gulf, Jeddah, Riyad

അറബ് പൈതൃകപ്പെരുമ ‘റമദാന്‍ സൂഖ്’ ഒരുക്കി സിറ്റി ഫ്‌ളവര്‍

റിയാദ്: വ്രതകാലത്തെ സുപ്രധാന ഇടമാണ് റമദാന്‍ സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും സൂഖുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. ആഘോഷവേളയില്‍ ആദ്യം സജീവമാകുന്നതും ഇവിടങ്ങളിലാണ്. അവശ്യവസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു മുതല്‍ സൗഹൃദവും കുടുംബങ്ങള്‍ ഒത്തുചേരുന്നതും ഇവിടെയാണ്. വിനോദ പരിപാടികളും സമൃദ്ധമായ ഭക്ഷണവും സൂഖുകള്‍ക്ക് കൂടുതല്‍ മനോഹാരിത പകരും. ഇത്തരത്തില്‍ സൂഖ് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍. സൂഖ്-23 എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന

Damam, gulf, Jeddah, Riyad

വിദേശികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ്

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ കുറവു വന്നതായി കേന്ദ്ര ബാങ്കായ സാമ. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തുടര്‍ച്ചയായി റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരില്‍ 1252 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. ഈ വര്‍ഷം അത് 1052 കോടി റിയാലായി കുറഞ്ഞു. 2022 ജനുവരിയെ അപേക്ഷിച്ച് 16 ശതമാനം കുറവാണിതെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശികളുടെ റെമിറ്റന്‍സില്‍ തുടര്‍ച്ചയായി ഏഴ് മാസം

Damam, gulf, Jeddah, Riyad

സൗദി സര്‍വകലാശാലകളില്‍ യോഗ; കരാര്‍ ഒപ്പുവെക്കും: നൗഫ് അല്‍ മര്‍വായ്

റിയാദ്: സൗദി അറേബ്യയിലെ സര്‍വകലാശാലകളില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് കരാര്‍ ഒപ്പുവെക്കുമെന്ന് സൗദി യോഗാ കമ്മറ്റി അധ്യക്ഷ നൗഫ് അല്‍ മര്‍വായ്. ശാരീരികവും മാനസികവുമായ ക്ഷേമമാണ് യോഗ പ്രധാനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സൗദിയിലെ പ്രമുഖ സര്‍വകലാശാലകളില്‍ യോഗ പരിശീലിപ്പിക്കുന്നതിന് നിരവധി കരാറുകളാണ് ഒപ്പുവെക്കുന്നത്. ഇത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് നൗഫ് അല്‍ മര്‍വായ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവും സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ‘കായികരംഗം പ്രോത്സാഹിപ്പിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സിന്റെ സംഭാവന’ എന്ന

Damam, gulf, Jeddah, Riyad

സന്തോഷ് ട്രോഫി: ഫൈനലില്‍ കര്‍ണാടകയെ മേഘാലയ നേരിടും

റിയാദ്: തലസ്ഥാന നഗരിയില്‍ അരങ്ങേറിയ സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകക്ക് ജയം. 3-1ന് സര്‍വീസസിനെയാണ് മുട്ടുകുത്തിച്ചത്. മറ്റൊരു കളിയില്‍ പഞ്ചാബിനെ മേഘാലയ പരാജയപ്പെടുത്തി. ഇതോടെ ഫൈനലില്‍ കര്‍ണാടക – മേഘാലയ ടീം ഏറ്റുമുട്ടും. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തിന് വേദി ഒരുങ്ങിയത്. കിങ് ഫഹദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തി അരങ്ങേറിയ വാശിയേറിയ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ മേഘാലയ 2-1ന് കീഴടക്കി. രണ്ടാം മത്സരത്തില്‍ സര്‍വീസസ് താരം വികാസ് താപ്പ 40-ാം മിനുട്ടില്‍ ആദ്യ ഗോള്‍

Damam, gulf, Jeddah, Riyad

കാര്‍ പാര്‍ക്കിഗ് സൗകര്യം ഒരുക്കി റിയാദ് നഗരസഭ

റിയാദ്: നഗരത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് 10 പ്രദേശങ്ങളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി നഗരസഭ. അനധികൃത പാര്‍ക്കിംസ് സൃഷ്ടിക്കുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പുതിയ പാര്‍ക്കിംഗ് സൗകര്യം പ്രയോജനപ്പെടുമെന്നും നഗരസഭ അറിയിച്ചു. റിയാദ് നഗരത്തില്‍ ഗതാഗത രംഗത്ത് സ്മാര്‍ട് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനാണ് മൂന്ന് മേഖലകളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. മുറൂജ്, അല്‍ വുറൂദ്, കിംഗ് ഫഹദ് സ്ട്രീറ്റ്, സുലൈമാനിയ, ഒലയ്യ, തഹ്‌ലിയ എന്നിവിടങ്ങളിലാണ് ഒന്നാം വിഭാഗത്തില്‍ പാര്‍ക്കിംഗിന് സൗകര്യം ഒരുക്കിയിട്ടുളളത്. റഹ്മാനിയ

Damam, gulf, Jeddah, Riyad

കുതിച്ചുകയറി ജപ്പാന്‍ കുതിര; നേടിയത് രണ്ട് കോടി ഡോളര്‍

റിയാദ്: കുതിച്ചു കയറിയ ജപ്പാന്‍ കുതിര നേടിയത് രണ്ട് കോടി ഡോളര്‍ സമ്മാനം. സൗദി കപ്പ് നാലാമത് കുതിരയോട്ട മത്സരത്തിലാണ് ജപ്പാന്‍ കുതിര ജേതാവായത്. കുതിരയുടെ ഉടമക്കും പരിശീലകനും രണ്ട് കോടി ഡോളര്‍ കാഷ് പ്രൈസ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മാനിച്ചു. ലോകത്ത് ഏറ്റവും ഉയര്‍ന്ന കാഷ് പ്രൈസ് സമ്മാനിക്കുന്ന കുതിരയോട്ടമാണ് സൗദി കപ്പ് മത്സരം. ജപ്പാനിലെ ഹിറു റേസ് കമ്പനി ചെയര്‍മാന്‍ നവകി യോ നയാമയുടെ ഉടമസ്ഥതലയിലുളള പന്തലസ്സ എന്ന കുതിരായാണ് മത്സരത്തില്‍

Damam, gulf, Jeddah, Riyad

വോളിബോള്‍ പരിശീലനത്തിന് അവസരം ഒരുക്കി സ്റ്റാഴ്‌സ് ക്ലബ്

റിയാദ്: വോളിബോള്‍ പരിശശലനത്തിന് നൂതന പദ്ധതികളുമായി സ്റ്റാഴ്‌സ് വോളിബോള്‍ ക്ലബ്. പതിറ്റാണ്ടുകളായി റിയാദില്‍ വോളിബോള്‍ ടൂര്‍ണമെന്റ്റുകള്‍ സംഘടിപ്പിക്കുകയും നിരവധി പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും ചെയ്ത കോച്ചുമാരുടെ നേതൃത്വത്തിലാണ് സറ്റാഴ്‌സ് ക്ലബ് പരിശീലന പരിപാടി. സുലൈമാനിയ റിയാദ് ഇന്റെര്‍നേഷനല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ വെള്ളി വൈകുന്നേരം 5 മുതല്‍ 7 വരെയാണ് പരിശീലനം. പത്ത് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കും. ഷിബു ബെന്‍, ക്രിസറ്റീന പമേല, റോക്‌സി, ലഹല്‍ഹ പെനളറ്റ എന്നിവരാണ് പരിശീലകര്‍. സൗദി ദേശീയദിനാഘോഷത്തിന്റെ

Damam, gulf, Jeddah, Riyad

‘കപ്പ് വന്ന വഴി’; ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഫിഫ വേള്‍ഡ് കപ്പ് ചരിത്രവും വര്‍ത്തമാനവും ഉള്‍പ്പെടുത്തി സൗദിടൈംസ് ഓണ്‍ലൈന്‍ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നാലു ഘട്ടങ്ങളില്‍ നടന്ന മത്സരത്തില്‍ 100 ശതമാനം ശരിയുത്തരം നല്‍കിയ ആരിഫ് (0580491537) ഒന്നാം സ്ഥാനം നേടി. അഷ്‌റഫ് മുഹമ്മദത് കോയ (0509534496) രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിട്ടു. മുഹമ്മദ് മൂസ (0532731665), കുഞ്ഞു മുഹമ്മദ് (0539525771). അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ തയ്യാറാക്കി സൗദിടൈംസ് പ്രസിദ്ധീകരിച്ച ‘കപ്പ് വന്ന

Scroll to Top