Sauditimesonline

metro parking rain water
മഴമേഘങ്ങള്‍ ഒഴിയുന്നില്ല; കാറ്റ്, ഇടി, മഴ തുടരും
Damam, gulf, Jeddah, Riyad

സൗദിയില്‍ ബുര്‍ജീല്‍-ലീജാം സംയുക്ത സംരംഭം

റിയാദ്: ആരോഗ്യ മേഖലയിലെ പ്രമുഖരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ഫിറ്റ്‌നസ്സ് കമ്പനി ലീജാം സ്‌പോര്‍ട്‌സും സൗദി അറേബ്യയില്‍ സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവെച്ചു. സമഗ്ര റീഹാബിലിറ്റേഷന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 60ലധികം ക്ലിനിക്കുകള്‍ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംയുക്ത സംരംഭം. സൗദി അറേബ്യയിലും യുഎഇയിലുമായി ഫിറ്റ്‌നസ് ടൈം ബ്രാന്‍ഡിലുള്ള 155 ഫിറ്റ്‌നസ് സെന്ററുകളുടെ ഉടമയാണ് സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീജാം സ്‌പോര്‍ട്‌സ്. ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ ഇന്‍ഫ്യൂഷന്‍, ഓക്‌സിചേമ്പര്‍, ക്രിപ്‌റ്റോതെറാപ്പി […]

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു: ചില്ല

റിയാദ്: വര്‍ത്തമാനകാല ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയില്‍ ആശങ്ക പങ്കുവെച്ച് ‘ചില്ല’ പ്രതിമാസ വായന ശിഫ അല്‍ ജസീറ ക്ലിനിക് ഹാളില്‍ നടന്നു. ബിബിസിയുടെ ‘ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെയൈുള്ളവരെ അറസ്റ്റ് ചെയ്തു. ഇത്തരം സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംവാദത്തിന് മുന്നോടിയായി ആനന്ദിന്റെ ആള്‍ക്കൂട്ടം, സാറാ ജോസഫിന്റെ

Damam, gulf, Jeddah, Riyad

സ്‌നേഹതീരത്ത് കരുതലിന്റെ കൈകോര്‍ത്ത് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

റിയാദ്: സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും സന്ദേശവുമായി ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷിച്ച് റിയാദ് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായ കൊല്ലം വിളക്കുടി ‘സ്‌നേഹതീരത്തി’ലായിരുന്നു ആഘോഷം. പാട്ടും നൃത്തവും സ്‌നേഹ സദ്യയും ഒരുക്കിയാണ് പ്രവാസികള്‍ ഒത്തുകൂടിയത്. സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസലിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജു മത്തായി ആമുഖ പ്രഭാഷണം നടത്തി. രാജന്‍ പണിക്കര്‍, മത്തായി തങ്കച്ചന്‍

Damam, gulf, Jeddah, Riyad

ഷിഫ മലയാളി സമാജം ചികിത്സ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം കരുനാഗപ്പളളി സ്വദേശിക്ക് ചികിത്സാ സഹായം കൈമാറി. ഷിഫ സനയ്യയില്‍ 15 വര്‍ഷം ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി അനില്‍കുമാറിനാണ് സഹായം നല്‍കിയത്. ഇദ്ദേഹത്തിന് സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയും ഒപ്പമുണ്ട്. രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞ അനില്‍ കുമാറിന് വിദഗ്ദ ചികിത്സയ്ക്ക് ഭാരിച്ച തുക ആവശ്യമാണ്. അനില്‍കുമാറിന് ഷിഫ മലയാളി സമാജത്തന്റെ സഹായം പ്രസിഡന്റ് സാബു പത്തടി മജീദ് മൈത്രിക്ക് കൈമാറി. ചടങ്ങില്‍ സെക്രട്ടറി മധു വര്‍ക്കല, ട്രഷറര്‍ വര്‍ഗീസ് ആളൂക്കാരന്‍,

Damam, gulf, Jeddah, Riyad

ഇ അഹമ്മദിന്റെ നയതന്ത്രം ഇന്ത്യയുടെ യശസ്സുയര്‍ത്തി: ഷാഫി ചാലിയം

റിയാദ്: രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അംഗീകരിക്കപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് കഴിഞ്ഞു. ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം നടന്നപ്പോള്‍ അവിടെയെല്ലാം സ്വന്തം ജീവന്‍ അവഗണിച്ച് ഓടിയെത്തി

Damam, gulf, Jeddah, Riyad

അതിശയിപ്പിക്കുന്ന വിലക്കിഴിവ്; നെസ്‌റ്റോ ഹൈപ്പര്‍ അസീസിയ, അല്‍ ഖര്‍ജ് ശാഖകളില്‍ ‘ബമ്പര്‍ ത്രീ ഡെയ്‌സ്’ പ്രമോഷന്‍

റിയാദ്: അതിശയിപ്പിക്കുന്ന വിലക്കിഴിവൊരുക്കി നെസ്‌റ്റോ ഹൈപ്പര്‍ റിയാദിലെ അസീസിയ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5, 6, 7 തീയതികളില്‍ ‘ബംബര്‍ ത്രീ ഡെയ്‌സ്’ എന്ന പേരിലാണ് പ്രമോഷന്‍. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ തുറന്നു പ്രവര്‍ത്തിക്കും. 84.50 റിയാല്‍ വിലയുളള ആങ്കര്‍ മില്‍ക് പൗഡര്‍ 57.95ന് ലഭിക്കും. 34.95 വിലയുളള 2.5 കിലോഗ്രാം ടൈഡ് വാഷിംഗ് പൗഡറിന് 19.95 റിയാലാണ് പ്രമോഷന്‍ വില. ഏറ്റവും

Damam, gulf, Jeddah, Riyad

സൗദി-ഒമാന്‍ സംയുക്ത വ്യവസായ പ്രദര്‍ശനം റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി-ഒമാന്‍ സംയുകത വ്യാപാര പ്രദര്‍ശന നഗരിയില്‍ സന്ദര്‍ക പ്രവാഹം. റിയാദ് എക്‌സിറ്റ് 9 ലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്ക് വെക്കുന്നതിനും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് മേള. ‘പങ്കാളിത്തവും സംയോജനവും’ എന്ന പ്രമേയത്തില്‍ സൗദി, ഒമാന്‍ വാണിജ്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ചതുര്‍ദിന മേള ഫെബ്രുവരി 4ന് സമാപിക്കും. സാംസ്‌കാരിക വിനിമയം, സൗഹൃദം, ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയെല്ലാം മേളയില്‍ സജീവമാണ്. ഒമാന്‍ ഹല്‍വ, സൗദി

Damam, gulf, Jeddah, Riyad

കാര്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം: 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 4 മരണം

റിയാദ്: ഒട്ടകം ഇടിച്ച ഉണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. മംഗലാപുരം സ്വദേശികളായ മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്‌വാന്‍, അഖില്‍ നുഅ്മാന്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. മരിച്ച മറ്റൊരാര്‍ ബംഗ്‌ളാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി. എന്നാല്‍ നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക്

Damam, gulf, Jeddah, Riyad

പ്രവാസികള്‍ക്ക് കരുതല്‍; കേരള ബഡ്ജറ്റ് ആശ്വാസം: ഇബ്‌റാഹിം സുബ്ഹാന്‍

റിയാദ്: പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കുകയും ലോക കേരള സഭകളിലൂടെ ഉരുതിരിഞ്ഞ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വന്‍പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കേരള ബഡ്ജ്റ്റ് 2023 പ്രവാസലോകം കയ്യടികളോടെ സ്വീകരിക്കുമെന്ന് പൊതുപ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ ഇബ്രാഹിം സുബ്ഹാന്‍ പറഞ്ഞു. കേന്ദ്ര ബഡ്ജറ്റില്‍ യാതൊരു പരിഗണനയും നല്‍കാതെ അവഗണിച്ചപ്പോള്‍ കേരളം ആ സമീപനത്തിന് നല്‍കിയ മറുപടിയാണ് ഇതെന്നും സുബ്ഹാന്‍ പറഞ്ഞു. മടങ്ങിയെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന

Damam, gulf, Jeddah, Riyad

എമിഗ്രേഷനിടെ ഹൃദയാഘാതം; മലയാളി റിയാദില്‍ മരിച്ചു

റിയാദ്: കൊച്ചിയില്‍ നിന്ന് റിയാദിലെത്തിയ മലയാളി എമിഗ്രേഷന്‍ ക്ലിയറന്‍സിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജനുവരി 31ന് രാത്രി 11ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം കൈപ്പത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കി. വിദഗ്ദ ചികിത്സക്ക് നൂറ ബിന്ദ് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിയിലെ കിംഗ് അബ്ദുല്‍ അസീസ് അബ്ദുല്ല ആശുപത്രിയി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയാദിലെ കമ്പനിയില്‍ 32 വര്‍ഷമായി

Damam, gulf, Jeddah, Riyad

ഇസ്താംബുള്‍ സ്ട്രീറ്റില്‍ ബിപിഎല്‍ കാര്‍ഗോ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ സുലൈ ഇസ്താംബുള്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിന ഹൈപ്പറിന് സമീപം പുതിയ ശാഖയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖനും ബിപിഎല്‍ കാര്‍ഗോ ആന്റ് ലോജിസ്റ്റിക്‌സ് ചെയര്‍മാനുമായ അബ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് നിര്‍വഹിച്ചു. ബി പി എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മുഹമ്മദ് സുഫിയാന്‍, ആശിഖ് അഷ്‌റഫ്, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലിം, എച് ആര്‍ മാനേജര്‍ സിറാജുദ്ദീന്‍ ആലപ്പുഴ, ബത്ഹ ബ്രാഞ്ച് മാനേജര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഹോം ടൂഷന്‍ ടീച്ചര്‍ എന്നിവര്‍ക്കെല്ലം ഇന്‍ഷുറന്‍സ് ബാധകമാണ്. രാജ്യത്തെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇതാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയത്. സൗദി സെന്‍ട്രല്‍ ബാങ്കായ സാമയും നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗാര്‍ഹിക തൊഴിലാളിയുടെ മരണം, ജോലി ചെയ്യാന്‍

Damam, gulf, Jeddah, Riyad

ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ പുതിയ സ്‌റ്റോര്‍ ബത്ഹയില്‍

റിയാദ്: ചോക്കളേറ്റ്, ഈന്തപ്പഴം, നട്‌സ് എന്നിവ വിതരണം ചെയ്യുന്ന ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ റീട്ടെയില്‍ ഔട്‌ലെറ്റ് ബത്ഹയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മലബാര്‍ റസ്റ്ററന്റിന് എതിര്‍വശം ഫെബ്രുവരി 3ന് രാവിലെ 9ന് പുതിയ സ്‌റ്റോര്‍ ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് ചെയര്‍മാന്‍ റക്കാന്‍ അല്‍ ഹര്‍ബി ഉദ്ഘാടനം ചെയ്യും. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളവെടുക്കുന്ന പത്തിലധികം ഇനങ്ങളിലുളള ഈന്തപ്പഴം ദലാല്‍ ആന്റ് സാറാ ഔട്‌ലെറ്റില്‍ ലഭ്യമാണ്. അജ്‌വ, സഫാവി, ഖദ്‌റവി, സുക്കരി, അന്‍ബറ, മബ്‌റൂം, സഗായ് എന്നീ

Damam, gulf, Jeddah, Riyad

‘റിഫ’ ഫാമിലി മീറ്റ്-2023 ഫെബ്രു. 3ന്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘റിഫ ഫാമിലി മീറ്റ്-2023’ ഫെബ്രുവരി 3ന് അരങ്ങേറും. എക്‌സിറ്റ് 18ലെ അല്‍ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടിയെന്ന് റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അറിയിച്ചു. റിയാദിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയാണ് ‘റിഫ’. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 35 ടീം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഉച്ചക്ക് 1ന് പരിപാടികള്‍ ആരംഭിക്കും. കലം ഉടക്കല്‍, സുന്ദരിക്ക് പൊട്ടു തൊടല്‍, വടം വലി, തുടങ്ങിയ വിവിധ മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് 6.30

Scroll to Top