‘തസ്‌വീദ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ഫിദാനും ആമിറും ചാമ്പ്യന്‍
റിയാദ്: കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ‘തസ്‌വീദ്’ ക്യാമ്പയിനിന്റെ ഭാഗമായി വികെ അബ്ദുള്‍ കാദര്‍ സാഹിബ് സ്മാരക ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ഗ്രീന്‍ ക്ലബ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അരങ്ങേറിയ മത്സരത്തില്‍ സൗദിയ്ക്കു പുറമെ ജിസിസി രാഷ്ട്രങ്ങളിലെ പ്രഗല്‍ഭരായ മുന്നൂറ്റി അന്‍പതിലധികം പ്രതിഭകള്‍ വിവിധ കാറ്റഗറിയില്‍ മാറ്റുരച്ചു. 23 കാറ്റഗറികളിലായി നടന്ന ടൂര്‍ണമെന്റില്‍ ഏറ്റവും ആവേശകരമായ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിഭാഗത്തില്‍ സൗദി നാഷണല്‍ ബാഡ്മിന്റണ്‍ പ്ലയെര്‍ ഫിദാന്‍ സാജിദ്, സിന്മര്‍ ബാഡ്മിന്റണ്‍ ക്ലബ് അംഗം ആമിര്‍ […]














