ഗ്രാന്റ് ഹൈപ്പറില്‍ കേക് അലങ്കാര മത്സരം ഡിസം. 20ന്
റിയാദ്: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങി സൗദി ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്. ആഘോഷങ്ങളുടെ ഭാഗമായി വനിതികള്‍ക്കായി കേക് അലങ്കാരമ മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 20 വെളളി വൈകീട്ട് 7.00ന് റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് മത്സരം. ഒരു ടീമില്‍ രണ്ട് വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കേകിന് പുറമെ ആവശ്യമായ അലങ്കാര വസ്തുക്കളും ഉപകരണങ്ങളും സംഘാടകര്‍ വിതരണം ചെയ്യും. ഒരു ടീമിന് 20 മിനിട്ട് ദൈര്‍ഘ്യമാണ് കേക് അലങ്കരിക്കാന്‍ അനുവദിക്കുക. […]












