കെഡിഎംഫ് റിയാദ് ‘ലീഡേഴ്സ് കോണ്ക്ലേവ്’
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെഡിഎംഫ്) ത്രൈമാസ കാമ്പയിന് ‘ഇന്സിജാം’ സീസണ്-2ന്റെ ഭാഗമായി ലീഡേഴ്സ് കോണ്ക്ലേവ് സംഘടിപ്പിച്ചു. ‘സംഘശക്തിയിലൂടെ പ്രവാസ സാഫല്യം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. സംഘടന പ്രവര്ത്തന രംഗത്ത് നവോന്മേഷം പകരുന്നതിനും സംഘാടനത്തെ കൂടുതല് മനസ്സിലാക്കുന്നതിനും വേണ്ടി മദീന ഓഡിറ്റോറിയത്തില് നടന്ന പരിപാടി ഉസ്താദ് ഇബ്രാഹിം ഫൈസി ജാറംകണ്ടി ഉദ്ഘാടനം ചെയ്തു. കെഡിഎംഫ് റിയാദ് പ്രസിഡന്റ് അബ്ദുല് ഗഫൂര് എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു. ഉസ്താദ് അഷ്റഫ് ബാഖവി കരീറ്റിപ്പറമ്പ് പ്രാര്ത്ഥനക്ക് നേതൃത്വം നല്കി. ഉന്നതാധികാര […]














