സൗദി ദേശീയ ദിനം ആഘോഷിച്ച് കെഎംസിസി
റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിച്ചു മുന്നോട്ട് പോകുന്ന ചടങ്ങാണ് ബത്ഹ കെഎംസിസി ഓഫീസില്‍ നടന്നത്. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉല്‍ഘാടനം ചെയ്തു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ […]














