ഇന്ത്യാ മുന്നണി അധികാരത്തിലേറും: അഡ്വ. അനില്‍ ബോസ്
റിയാദ്: ഇന്ത്യാ മുന്നണി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. 1990ല്‍ ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ ജനതാ ദള്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗമായിരുന്നു. ഇത്തരം ചരിത്രമുളള ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് കേവല ഭൂരിപക്ഷം നേടുക എന്നത അസാധ്യമല്ല. ഇതിനായി കാത്തിരിക്കുകയാണെന്നും അനില്‍ ബോസ് വ്യക്തമാക്കി. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി ഒരുക്കിയ ‘ഡിന്നര്‍ വിത് അനില്‍ ബോസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു […]














