ആയിരം യൂനിറ്റ് രക്തം ദാനം നല്‍കി; കേളി ‘ജീവസ്പന്ദനം’ മാതൃകയായി
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ജീവസ്പന്ദനം’ ആറാമത് മെഗാ രക്തദാന ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ ജീവരക്തം ദാനം ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ക്യാമ്പിന് വേദി ഒരുക്കിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ക്യാമ്പ് വൈകീട്ട് 5 വരെ നീണ്ടു നിന്നു. കേളി പ്രവര്‍ത്തകരോടൊപ്പം മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുളളവരും രക്തം ദാനം നല്‍കാന്‍ എത്തിയിരുന്നു. ഇതിന് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, […]














