നഴ്‌സുമാര്‍ക്ക് യുകെയില്‍ അവസരം; നോര്‍ക്ക ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’
തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് യു.കെ യില്‍ തൊഴിലവസരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’ പുരോഗമിക്കുന്നു. യു. കെ യിലെ പ്രമുഖ എന്‍എച്എസ് ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിട്ടുളളത്. യു.കെ യിലേയ്ക്കുളള നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് അഭിമുഖങ്ങള്‍ ഉടന്‍ നടക്കും. അതിന് മുന്നോടിയായാണ് ടാലന്റ് മൊബിലിറ്റ് ഡ്രൈവ്. യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ വഴിയാണ് അഭിമുഖത്തിന് അവസരം ഒരുക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET / IELTS സ്‌കോര്‍ , നഴ്‌സിംഗ് […]













