ഇത് രണ്ടാം ഭവനമെന്ന് ഇന്ത്യന്‍ അംബാസഡര്‍; ലുലു ഹൈപ്പറില്‍ ഇന്ത്യാ ഉത്സവ്
റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഇന്ത്യാ ഉത്സവ് ആരംഭിച്ചു. റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലു ശാഖയില്‍ നടന്ന ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ഇത് എന്റെ രണ്ടാം ഭവനത്തിലേക്കുള്ള തിരിച്ചുവരവായി തോന്നുന്നതായി അംബാസഡര്‍ പറഞ്ഞു. സൗദി ലുലു ഡയറക്ടര്‍ ഷെഹിം മുഹമ്മദും മുതിര്‍ന്ന ഉദ്യോഗസ്ഥരും അംബാസഡറെ സ്വീകരിച്ചു. 74-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യാ ഉത്സവത്തിന് വേദി ഒരുക്കിയിട്ടുളളത്. ഇന്ത്യാ-സൗദി വ്യാപാര ബന്ധത്തിന്റെയും ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളുടെയും […]














