ഡോ. പി സരിന് ഒ ഐ സി സി ഉപഹാരം
റിയാദ് തൃശൂര്‍ ജില്ലാ ഒ ഐ സി സി യുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന് സമ്മാനിക്കുന്നു.
റിയാദ് തൃശൂര്‍ ജില്ലാ ഒ ഐ സി സി യുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന് സമ്മാനിക്കുന്നു.
റിയാദ്: ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ക്യാംപെയ്ന്‍ സമാപന സമ്മേളനവും അഹ്‌ലന്‍ റമദാന്‍ സംഗമവും മാര്‍ച്ച് 17ന് നടക്കും. ഖുറൈശ് റോഡില്‍ എക്‌സിറ്റ് 30 ലെ നൗറസ് വിശ്രമകേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമാവും. ആറുമാസം നീണ്ടുനിന്ന ക്യാംപയ്ന്റെ സമാപന സമ്മേളനം തിരുവനന്തപുരം ദാറുല്‍ അര്‍ഖം കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്യും. ഉത്തമ വിശ്വാസം ഉദാത്ത സംസ്‌കാരം എന്ന
റിയാദ്: ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വാര്‍ഷികാഘോഷം ഫ്രണ്ടോത്സവം സീസണ്‍-6 മാര്‍ച്ച് 18ന് അരങ്ങേറും. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടി. മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയായിരിക്കും. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും. ലഹരിക്കെതിരെ ചിത്രരചന നടത്തി ബോധവല്‍ക്കരണം നടത്തുന്ന ആര്‍ട്ടിസ്റ്റ് മഹേഷ് ചിത്രവര്‍ണ്ണം, സാമൂഹിക പ്രവര്‍ത്തകന്‍ മുസ്തഫ മഞ്ചേരി എന്നിവരും പങ്കെടുക്കും. മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ ശ്രദ്ധേയനായ താജുദ്ദീന്‍ വടകര, മീഡിയ വണ്‍ പതിനാലാം
‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷനില്‍ ആയിരം പേര്‍ക്ക് പ്രത്യേക ഉപഹാരo റിയാദ്: കാര്‍ഗോ സേവന രംഗത്തെ പ്രമുഖരായ എ.ബി.സി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നേടാന്‍ അവസരം ഒരുക്കുന്ന ‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷന്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി മൂന്ന് ടൊയോട്ട കാറുകള്‍, 500 സ്വര്‍ണനാണയങ്ങള്‍ എന്നിവ സമ്മാനിക്കും. ഇതിനുപുറമെ ആയിരത്തിലധികം ഉപഹാരങ്ങളും വിതരണം ചെയ്യും. മെയ് 12ന് നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ 2 ടൊയോട്ട കൊറോള കാറുകള്‍, 250 സ്വര്‍ണനാണയങ്ങള്‍,
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനമായ റിയാദില്‍ വൈകുന്നേരം പെയ്ത മഴയില്‍ റോഡുകളില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും ആലിപ്പഴവര്‍ഷവും ദൃശ്യമായി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വാരാന്ത്യം വരെ മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയാദ് നഗരത്തിലും പരിസര പ്രദേശീങ്ങളിലും വൈകുന്നേരം 4ന് ആരംഭിച്ച കനത്ത മഴ ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഇതോടെ പല ലോഡുകളിലും വെളളം നിറഞ്ഞു. അസീസിയ, ഹരാജ്, ഖലീജ്
റിയാദ്: കേളി കുടുംബവേദി അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാര്‍ഡിന് ബിന്ദു സാബുവും ഖദീജ നിസയും അര്‍ഹരായി. പക്ഷാഘാതത്തെ തോല്‍പ്പിച്ച് നൃത്തം അഭ്യസിപ്പിക്കുകയും കോറിയോഗ്രഫി ചെയ്ത് പ്രതിഭ തെളിയിച്ചതിനാണ് ബിന്ദു സാബുവിന് അംഗീകാരം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റര്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രഥമ ഇന്ത്യക്കാരിയാണ് ഖദീജ നിസ. അല്‍ ഹൈറിലെ അല്‍ ഒവൈദ ഓഡിറ്റോറിയത്തില്‍ ‘ജ്വാല 2023’ വനിതാ ദിന പരിപാടിയില്‍
റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ഐ.പി.എല്‍ സീസണ്‍-2 ട്രോഫി അനാച്ഛാദനം പ്രൗഢ പരിപാടികളോടെ അരങ്ങേറി. ചാമ്പ്യന്‍സ് ട്രോഫിയും റണ്ണര്‍ അപ്പ് ട്രോഫിയും മുഖ്യ പ്രായോജകരായ യു.പി.സി പ്രതിനിധി മുഫ്‌സീര്‍ അലിയും സഹ സ്‌പോണ്‍സര്‍ പി.എസ്.എല്‍ ലോജിസ്റ്റിക്‌സ് പ്രതിനിധി ഷബീറും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടി.സി.സി ടീമിന്റെ ജെയ്‌സി പ്രകാശനവും നടന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍, മാനേജര്‍മാര്‍, സ്‌പോണ്‍സര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
റിയാദ്: കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) ക്രിക്കറ്റ് ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുഖ്യ പ്രയോജകരായ എ. ജെ. ഗോള്‍ഡ് മാനേജര്‍ ജോയ് കളത്തില്‍ കിയോസ് ആര്‍. സി. സി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഒരുക്കിയിട്ടുളളത്. വരുണ്‍ കിയോസ് സ്വാഗതവും, ഷൈജു പച്ച നന്ദിയും പറഞ്ഞു.
റിയാദ്: പ്രവാസി വെല്‍ഫയര്‍ റിയാദ് വനിതാ വിഭാഗം ‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ’ എന്ന പ്രമേയത്തില്‍ വനിതദിനത്തിന്റെ ഭാഗമായി സായാഹ്ന ചര്‍ച്ച സംഘടിപ്പിച്ചു. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഡ്വ. റെജി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരണമെന്ന് അവര്‍ പറഞ്ഞു. ഡോ. നസീമ, ജോളി ജോണ്‍, ഷെറിന്‍ ഷംസുദ്ധീന്‍, നിഖില സമീര്‍, റഹ്മത്ത് അഷ്‌റഫ് (കെഎംസിസി) സഫിയ ടീച്ചര്‍, ഡോ. നജീന, ഷൈബീന ടീച്ചര്‍, ഷാദിയ ഷാജഹാന്‍, അബ്ദിയ ഷഫീന എന്നിവര്‍ പ്രസംഗിച്ചു.
ദമ്മാം: മാനവ സാഹോദര്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി സൗദി പ്രഥമ പതാക ദിനത്തില്‍ ലുലു ജീവനക്കാരുടെ വിസ്മയ പ്രകടനം ശ്രദ്ധേയമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ആയിരത്തിലധികം സൗദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാര്‍ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും അണിനിരന്നാണ് സൗദി ദേശീയ പതാകക്ക് രൂപം നല്‍കിയത്. ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാള്‍ ക്ലബ്ബ് സ്‌റ്റേഡിയത്തിലായിരുന്നു മനുഷ്യര്‍ അണിചേര്‍ന്ന് ഹരിത പതാകയായി മാറിയത്. കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്‌മെന്റിന്
റിയാദ്: ഐടി സൊലൂഷന്‍ രംഗത്തെ പ്രമുഖരും ലക്‌സാര്‍ ഡീലറുമായ എംബസ് റിയാദില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഡിജിറ്റല്‍ ലോകത്ത് ഡാറ്റകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണുളളതെന്ന് മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായ ലക്‌സാര്‍ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫിസ്സല്‍ ഔബിദ പറഞ്ഞു. ഡാറ്റ കൈമാറ്റം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കണം. കമ്പ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന വനിതകളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കൂടുതലാണ്. പശ്ചിമേഷ്യയില്‍ ഇഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 58 ശതമാനം ആളുകളില്‍ 29 ശതമാനം സൗദി
റിയാദ്: സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എത്രയും വേഗം കൂടിക്കാഴ്ച നടത്തുമെന്ന് സൗദി അറേബ്യ. ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. സൗദിയും ഇറാനും തമ്മില്‍ പലകാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യപ്രകാരമാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ചൈന മുന്‍കൈ എടുത്ത് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളാണ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചു. വാരാന്ത്യം വരെ മഴയും പൊടിക്കാനും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്ത മഴ താഴ്‌വരകളെ വെളളത്തിലാക്കി. മലമുകളില്‍ നിന്നു കുത്തിയൊലിച്ച ജലപ്രവാഹം പല സ്ഥലങ്ങളിലും റോഡുഗതാഗതം താറുമാറാക്കി. പേമാരിയും പൊടിക്കാറ്റും മാര്‍ച്ച് 16 വരെ തുടരും. അസീര്‍, അല്‍ഖസിം, ജിസാന്‍, മക്ക, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ഇന്ന് പകല്‍
റിയാദ്: മനുഷ്യരുടെ ആരോഗ്യം പരിശോധിക്കുന്നതുപോലെ സുപ്രധാനമാണ് സംരംഭങ്ങളുടെ ധനസ്ഥിതി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ഡോ. ഫിറോസ് ആര്യന്തൊടിക. ഏതൊരു സംരംഭവും മികച്ച നിലയില്‍ വളര്‍ച്ച നേടുന്നതിനും വികാസം പ്രാപിക്കുന്നതിനും ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഐബിസ് ആന്റ യുനൈറ്റഡ് ഡിലൈറ്റഡ് കമ്പനി സംഘടിപ്പിച്ച ഇന്ത്യന്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയില്‍ വിദേശികള്‍ക്ക് സംരംഭതുടങ്ങാനുളള അവസരം ഏറെ പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും നിയമം അനുശാസിക്കുന്ന വിധം സംരംഭങ്ങള്‍ തുടങ്ങണം. നേരത്തെ സൗദിയില്‍