‘റഷീദ് സാര്‍ സ്മൃതി’ റിയാദില്‍ പ്രകാശനം ചെയ്തു
റിയാദ്: വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകന്‍ വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് സ്മരണിക ‘റഷീദ് സാര്‍ സ്മൃതി’ സൗദിതല പ്രകാശനം റിയാദ് എംഇഎസിന്റെ നേതൃത്വത്തില്‍ നടന്നു. മാവേലിക്കര കറ്റാനം ഇലിപ്പക്കുളം വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് എംഇഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി, ഭിന്ന ശേഷിക്കാരുടെ ആശ്വാസ കേന്ദ്രമായ ഇന്‍സിറ്റിറ്റിയൂട് ഓഫ് മെന്റലി ഹാന്‍ഡികാപ്പ്ഡ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് നാടിനെ സജ്ജമാക്കിയതോടപ്പം ജീവകാരുണ്യം, സാമൂഹിക സേവനം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ […]














