മുസ്ലിം ലീഗ് സ്ഥാപക ദിന സംഗമം
റിയാദ്: മുസ്‌ലിം ലീഗ് സ്ഥാപക ദിന സംഗമം വിവിധ പരിപാടികളോടെ ആചരിച്ചു. റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലീഗും കെ.എം.സി.സിയും നിര്‍വഹിക്കുന്നതെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. റിയാദ് എക്‌സിറ്റ് പതിനെട്ടിലെ ലാറൈന്‍ വിശ്രമ കേന്ദ്രത്തില്‍ പ്ലാറ്റിനം ജൂബിലി സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 75 പ്രവര്‍ത്തകര്‍ 75 പതാകകള്‍ ഉയര്‍ത്തി. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി […]














