സൗദി സര്‍വകലാശാലകളില്‍ യോഗ; കരാര്‍ ഒപ്പുവെക്കും: നൗഫ് അല്‍ മര്‍വായ്
റിയാദ്: സൗദി അറേബ്യയിലെ സര്‍വകലാശാലകളില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് കരാര്‍ ഒപ്പുവെക്കുമെന്ന് സൗദി യോഗാ കമ്മറ്റി അധ്യക്ഷ നൗഫ് അല്‍ മര്‍വായ്. ശാരീരികവും മാനസികവുമായ ക്ഷേമമാണ് യോഗ പ്രധാനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സൗദിയിലെ പ്രമുഖ സര്‍വകലാശാലകളില്‍ യോഗ പരിശീലിപ്പിക്കുന്നതിന് നിരവധി കരാറുകളാണ് ഒപ്പുവെക്കുന്നത്. ഇത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് നൗഫ് അല്‍ മര്‍വായ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവും സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ‘കായികരംഗം പ്രോത്സാഹിപ്പിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സിന്റെ സംഭാവന’ എന്ന […]














