സൗദിയില്‍ പൊടിക്കാറ്റ്; വരും ദിവസങ്ങളിലും സാധ്യത
റിയാദ്: സൗദിയില വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ താധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, അലര്‍ജി, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജസാന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. പല പ്രവിശ്യകളിലും അന്തരീക്ഷം പൊടിപടലം നിറഞ്ഞു. ഇതു കാഴ്ച മറച്ചതിനാല്‍ റോഡ് ഗതാഗതത്തെയും ബാധിച്ചു. ഫറസാന്‍ ദ്വീപ്, ബെയ്ഷ്, ദര്‍ബ്, ഹര്‍സ്, അല്‍ഹാരിദ, അല്‍അര്‍ദ, അല്‍ദായര്‍, അയ്ദാബി, […]














