Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

gulf

Damam, gulf, Jeddah, Riyad

കേരളത്തിന്റെ കുതിപ്പ് തടയാന്‍ സമാധാനം തകര്‍ക്കുന്നു: കേളി

റിയാദ്: കേരളത്തിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറില്‍ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വികസന കുതിപ്പിന് ചേര്‍ന്നു നില്‍ക്കേണ്ടവര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ക്രമസമാധാനം നില നില്‍ക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം പ്രതീക്ഷിച്ചുള്ള […]

Damam, gulf, Jeddah, Riyad

നമ്പലശ്ശേരില്‍ ഷാഹുല്‍ ഹമീദിന്റെ വിയോഗം; ‘കൃപ’ അനുശോചനം

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) സ്ഥാപകാംഗവും പ്രഥമ ചെയര്‍മാനുമായ ഷാഹുല്‍ ഹമീദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. 2006ല്‍ റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കായംകുളം നിവാസികളെ സംഘടിപ്പിച്ച് ‘കൃപ’ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കാണ് ഷാഹുല്‍ ഹമീദിനുളളതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക), അലി ആലുവ (എന്‍.ആര്‍.കെ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), സലീം കളക്കര (ഓ.ഐ.സി.സി), കൃപ ഭാരവാഹികളായ

Damam, gulf, Jeddah, Riyad

തിരുവനന്തപുരം – ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

ദമാം: തിരുവനന്തപുരത്തു നിന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുളളത്. കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലുളള പ്രവാസികള്‍ക്ക് പ്രതിദിന സര്‍വീസ് ഗുണം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പന്ത്രണ്ടാമത് അന്താരാഷ്ട്ര സര്‍വീസ് ആണ് ദമാമിലേക്ക് ആരംഭിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു

റിയാദ്: കൊവിഡ് കാലത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന 9 ലക്ഷം വിദേശികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ 2.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറി വ്യക്തമാക്കി. 2020ല്‍ സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മൂന്നര കോടി ജനങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ രാജ്യത്തെ ജനസംഖ്യ 3.41 കോടിയായി കുറഞ്ഞു. വിദേശ തൊഴിലാളികളുടെ എണ്ണം 2.6 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന്

Damam, gulf, Jeddah, Riyad

ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന; ബാങ്ക് ശാഖകള്‍ പൂട്ടുന്നു

റിയാദ്: സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 3.8 ശതമാനം ബാങ്ക് ശാഖകള്‍ അടച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ വര്‍ധിച്ചതാണ് ബാങ്ക് ശാഖകള്‍ പൂട്ടാന്‍ കാരണം. വിവിധ ബാങ്കുകളുടെ 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിവിധ ബാങ്കുകളുടെ 2008 ശാഖകളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം ബാങ്ക് ശാഖകള്‍ 1932 എണ്ണമായി കുറഞ്ഞു. 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ അടച്ചത്.

Damam, gulf, Jeddah, Riyad

ചിക്കന്‍, മുട്ട, പഞ്ചസാര ഉള്‍പ്പെടെ വില കുറക്കും

റിയാദ്: സൗദി പ്രാദേശിക വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില 20 ശതമാനം വരെ കുറക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. ഇതിനുളള സമഗ്ര പദ്ധതി ആരംഭിച്ചതായും അസോസിയേഷന്‍ വ്യക്തമാക്കി. ദൈനദിന ആവശ്യങ്ങള്‍ക്കു പയോഗിക്കുന്ന അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലയാണ് കുറക്കാന്‍ ശ്രമം യരംഭിച്ചത്. കോഴിയിറച്ചി, മുട്ട, പഞ്ചസാര, പാചക എണ്ണ എന്നിവ ഉള്‍പ്പെടെ 20 ഭക്ഷ്യവസ്തുക്കളുടെ വില കുറക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്പനികള്‍ നടത്തുന്ന മുന്നൂറു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ്

Damam, gulf, Jeddah, Riyad

ബഹിരാകാശ ഗവേഷണം: സൗദി-ഇറ്റലി സഹകരണം

റിയാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദിയും ഇറ്റലിയും ധാരണാ പത്രം ഒപ്പുവെച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍ ഒപ്പുവെച്ചത്. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി പ്രസിഡന്റ് ജോര്‍ജിയോ സക്കോക്കിയും സൗദി സ്‌പേസ് കമ്മീഷന്‍ സിഇഒ മുഹമ്മദ് അല്‍ തമീമിയുമാണ് സഹകരണ കരാര്‍ ഒപ്പുവച്ചത്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലുയിജി ഡി മായോ, സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്. ഭൂമിയുടെ നിരീക്ഷണം, ബഹിരാകാശ സാങ്കേതികവിദ്യ, ആശയവിനിമയം,

Damam, gulf, Jeddah, Riyad

പ്രവാചക വിമര്‍ശം അതിര് കടക്കരുത്: തനിമ

റിയാദ്: പ്രവാചകനെ ചരിത്രത്തിലും വര്‍ത്തമാനകാലത്തും വിമര്‍ശിച്ചവരുണ്ടെങ്കിലും അധിക്ഷേപം വേര്‍തിരിച്ചു കാണണമെന്ന് തനിമ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പ്രവാചകനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് കാലം മറുപടി നല്‍കിയിട്ടുണ്ട്. ഇത് കേവലം നാക്ക് പിഴയല്ല. വംശീയതയുടെയും ഇസ്ലാമോഫോബിക്കിന്റെയും ഭാഗമാണ്. വിഷയം അവതരിപ്പിച്ച തനിമ നിര്‍വ്വാഹക സമിതിയംഗം റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. അഡ്വ. ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), സുബൈര്‍ ഹുദവി (സമസ്ത ഇസ്ലാമിക് സെന്റര്‍), അബ്ദുല്ല

Damam, gulf, Jeddah, Riyad

സൗദിയില്‍ തിങ്കള്‍ വരെ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. രാജ്യത്തെ പല പ്രവിശ്യകളിലും അന്തരീക്ഷ താപം ഉയര്‍ന്ന നിലയിലാണ്. അതിനിടെയാണ് വേനല്‍ മഴ വര്‍ഷിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കിഴക്കന്‍ പ്രവിശ്യയിലെ അബ്‌ഖൈഖ്, ദമ്മാം, ഖൈസൂമ എന്നിവിടങ്ങളില്‍ അന്തരീക്ഷ താപം 47 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും കൂടിയ താപനിലയാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടത്. അതേസമയം, നാളെ മുതല്‍ ശനി വരെ അസീര്‍, ജസാന്‍, മക്ക, അല്‍ ബഹ മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന്

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ‘ലെറ്റ്‌സ് കണക്ട്’ ഡിജിറ്റല്‍ മേള

റിയാദ്: ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ കലവറയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ‘ലെറ്റ്‌സ് കണക്ട്’ മേള റിയാദ് അത്‌യാഫ് മാളില്‍ സാദ് അല്‍ ദാവി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ കാത്തിരുന്ന പ്രമോഷന്‍ രാജ്യത്തെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും നടക്കും. പ്രീമിയം ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഏറ്റവും മികച്ച വിലയില്‍ പ്രമോഷന്‍ കാലയളവില്‍ ലഭ്യമാണ്. വിപുലമായ ശ്രേണിയില്‍ ജനപ്രിയ ഉത്പ്പന്നങ്ങളുടെ ഡിജിറ്റല്‍ ശേഖരമാണ് ‘ലെറ്റ്‌സ് കണക്റ്റ്’ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുളളത്. ഫോണുകള്‍, ക്യാമറകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ

Damam, gulf, Jeddah, Riyad

മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

റിയാദ്: ബദിയയില്‍ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തില്‍ ബിന്ദുകുമാറിന്റെ (53) മൃതദേഹം നാട്ടില്‍ എത്തിച്ചു. ആറുമാസം മുമ്പ് റിയാദില്‍ ഹൗസ് ഡ്രൈവറായി എത്തി. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ബിന്ദുകുമാറിന്റെ ഭാര്യ വി സരിത, മക്കള്‍ ശരത് കുമാര്‍, ഷൈന്‍ കുമാര്‍. ബിന്ദുകുമാറിന് തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടേയും ബദിയ ഏരിയ

Damam, gulf, Jeddah, Riyad

പ്രവാസി സുരക്ഷാ പദ്ധതി; നാലാം ഘട്ട പ്രചാരണം ആരംഭിച്ചു

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിിധടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി നാലാം ഘട്ട പ്രചാരണം ആരംഭിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ ഹംസ പെരിന്തല്‍മണ്ണക്ക് അപേക്ഷാ ഫോറം നല്‍കി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ രമിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വിതരണം ചെയ്യും. മുസ്ലിം ലീഗ്

Damam, gulf, Jeddah, Riyad

ഏതെടുത്താലും രണ്ട് റിയാല്‍: നെസ്‌റ്റോ ഹൈപ്പറില്‍ വെജിറ്റബിള്‍ മേള

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പറില്‍ പച്ചക്കറി ഏതെടുത്താലും രണ്ടു റിയാല്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പച്ചക്കറികള്‍ രണ്ട് റിയാല്‍ നിരക്കില്‍ മൂന്ന് ദിവസം ലഭ്യമാക്കും. ജൂണ്‍ 26 മുതല്‍ 28 വരെ സൗദിയിലെ എല്ലാ നെസ്‌റ്റോ ഹൈപ്പറിലും ഓഫര്‍ ലഭ്യമാണ്. ക്യാബേജ്, വഴുതന, കുമ്പളങ്ങ, ചുരക്ക, ബീറ്റ്‌റൂട്ട്, ശമാം, കൂസ, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഒരു കിലോഗ്രാം രണ്ട് റിയാലിന് നേടാന്‍ കഴിയും. വെളുത്തുളളി പാക്കറ്റിനും രണ്ടു റിയാലാണ് വില. ഇതിന് പുറമെ ഫ്രഷ് പഴം,

Damam, gulf, Jeddah, Riyad

കെട്ടിട വാടക കൂട്ടുന്നതിന് കരാര്‍ കാലാവധി കഴിയണം

റിയാദ്: കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ വാടക ഉയര്‍ത്താന്‍ കഴിയില്ലെന്ന് ഓണ്‍ലൈനില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്ന സൗദിയിലെ ഔദ്യോഗിക ഏജന്‍സി ഇജാര്‍ നെറ്റ്‌ഴര്‍ക്ക് അറിയിച്ചു. കരാര്‍ കാലാവധിക്ക് ശേഷം വാടക ഉയര്‍ത്താന്‍ കഴിയും. പുതിയ കരാറില്‍ കെട്ടിട ഉടമയും വാടകക്കാരനും കരാര്‍ അംഗീകരിച്ച് ഒപ്പുവെക്കണം. ഇജാര്‍ നെറ്റ്‌വര്‍ക്ക് വഴിയല്ലാതെ ഒപ്പുവെക്കുന്ന കരാറിന് നിയമ സാധുത ഉണ്ടാവില്ല. ഇജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് വഴി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാം. കരാര്‍ രജിസ്റ്റര്‍

Scroll to Top