റിയാദില്‍ ഈദ് നമസ്‌കാരം പുലര്‍ച്ചെ 5.31ന്
റിയാദ്: ബലിപ്പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍ 9 സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും. മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിന് ശേഷം ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാജ്യത്തെ മസ്ജിദുകളിലും തെരഞ്ഞെടുത്ത മൈതാനങ്ങളലും ഈദ് നമസ്‌കാരം അരങ്ങേറും. ഓരോ പ്രവിശ്യയിലും സൂര്യോദയത്തിന് ശേഷം 15 മിനിട്ട് കഴിഞ്ഞാണ് ഈദ് നമസ്‌കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ പുലര്‍ച്ചെ 5.31ന് ഈദ് നമസ്‌കാരം […]














