Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

gulf

Damam, gulf, Jeddah, Riyad

ഏതെടുത്താലും രണ്ട് റിയാല്‍: നെസ്‌റ്റോ ഹൈപ്പറില്‍ വെജിറ്റബിള്‍ മേള

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പറില്‍ പച്ചക്കറി ഏതെടുത്താലും രണ്ടു റിയാല്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പച്ചക്കറികള്‍ രണ്ട് റിയാല്‍ നിരക്കില്‍ മൂന്ന് ദിവസം ലഭ്യമാക്കും. ജൂണ്‍ 26 മുതല്‍ 28 വരെ സൗദിയിലെ എല്ലാ നെസ്‌റ്റോ ഹൈപ്പറിലും ഓഫര്‍ ലഭ്യമാണ്. ക്യാബേജ്, വഴുതന, കുമ്പളങ്ങ, ചുരക്ക, ബീറ്റ്‌റൂട്ട്, ശമാം, കൂസ, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഒരു കിലോഗ്രാം രണ്ട് റിയാലിന് നേടാന്‍ കഴിയും. വെളുത്തുളളി പാക്കറ്റിനും രണ്ടു റിയാലാണ് വില. ഇതിന് പുറമെ ഫ്രഷ് പഴം,

Damam, gulf, Jeddah, Riyad

കെട്ടിട വാടക കൂട്ടുന്നതിന് കരാര്‍ കാലാവധി കഴിയണം

റിയാദ്: കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ വാടക ഉയര്‍ത്താന്‍ കഴിയില്ലെന്ന് ഓണ്‍ലൈനില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്ന സൗദിയിലെ ഔദ്യോഗിക ഏജന്‍സി ഇജാര്‍ നെറ്റ്‌ഴര്‍ക്ക് അറിയിച്ചു. കരാര്‍ കാലാവധിക്ക് ശേഷം വാടക ഉയര്‍ത്താന്‍ കഴിയും. പുതിയ കരാറില്‍ കെട്ടിട ഉടമയും വാടകക്കാരനും കരാര്‍ അംഗീകരിച്ച് ഒപ്പുവെക്കണം. ഇജാര്‍ നെറ്റ്‌വര്‍ക്ക് വഴിയല്ലാതെ ഒപ്പുവെക്കുന്ന കരാറിന് നിയമ സാധുത ഉണ്ടാവില്ല. ഇജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് വഴി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാം. കരാര്‍ രജിസ്റ്റര്‍

Damam, gulf, Jeddah, Riyad

കണക്ഷന്‍ വിച്‌ഛേദിക്കുന്നതിന് മുമ്പ് അറിയിക്കുമെന്ന് ഇലക്ട്രിസിറ്റി കമ്പി

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസം തുടര്‍ച്ചയായി വൈദ്യുതി ബില്ലുകള്‍ കുടിശ്ശിക വരുത്തിയാല്‍ മാത്രമേ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയുളളൂവെന്ന് ഇലക്ട്രിസിറ്റി കമ്പനി. കണക്ഷന്‍ വിച്‌ഛേദിക്കുന്നത് എസ്എംഎസ് സന്ദേശം വഴി ഉപഭോക്താവിനെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇലക്ട്രിസിറ്റി കമ്പനിയിലെ വൈദ്യുതി ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പരുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ബില്‍ കുടിശ്ശിക സംബന്ധിച്ച വിവരവും വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്ന തീയതിയും എസ്എംഎസ് സന്ദേശം വഴി അറിയിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. മൂന്ന് മാസം കുടിശ്ശിക വരുത്തക, 1000

Damam, gulf, Jeddah, Riyad

ഹൂറൂബ് പിന്‍വലിക്കാം; തൊഴിലുടമയുടെ അനുമതി ആവശ്യമില്ല

റിയാദ്: തൊഴിലുടമയുടെ അനുമതി ഇല്ലാതെ വിദേശ തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്തത് (ഹൂറൂബ്) പിന്‍വലിക്കാന്‍ കഴിയുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സ്റ്റാറ്റസ് അനുസരിച്ച് വിവിധ സാഹചര്യങ്ങളില്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്തവരെ പ്രസ്തുത പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിയുകയും പ്രവര്‍ത്തരഹിതവുമാണെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്തത് നീക്കം ചെയ്യാന്‍ കഴിയും. പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് നടപടി

Damam, gulf, Jeddah, Riyad

അവധിക്കു പോയ പ്രവാസി വിനോദ യാത്രക്കിടെ മരിച്ചു

റിയാദ്: നവോദയ കേന്ദ്രകമ്മിറ്റി മുന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) നാട്ടില്‍ മരിച്ചു. സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രക്കിടെ മൂന്നാറില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓയൂര്‍ പയ്യക്കോട് പ്ലാവില വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. റിയാദ് മുസാമിയ, സുലൈ, ബദിയ എന്നിവിങ്ങെളില്‍ വിവിധ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഒരു മാസം മുമ്പാണ് അവധിക്കു പോയത്. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കള്‍: വിദ്യാര്‍ത്ഥികളായ ആസിഫ്, അന്‍സിഫ്,

Damam, gulf, Jeddah, Riyad

ജയില്‍ വാസത്തിനിടെ മരണം; മോഹനന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും

റിയാദ്: എട്ട് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ റിയാദില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. തമിഴ്‌നാട് തഞ്ചാവൂര്‍ തിരുവിലന്തൂര്‍ അളളവര്‍ക്കുള രംഗനാഥന്‍ മോഹന്‍(59)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജോലി ചെയ്ത കമ്പനിയില്‍ ഭീമ മായ സംഖ്യ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയിലാണ് രംഗനാഥന്‍ ജയിലിലായത്. 19 വര്‍ഷം ജോലി ചെയ്ത ഓയില്‍ മൊത്ത വിതരണ കമ്പനിയില്‍ സെയിത്സ്മാനായിരുന്നു. കണക്കില്‍ ക്രമക്കേട് ശ്രദ്ധയില്‍ പെട്ട സ്ഥാപനം നടത്തിയ അനേഷണത്തില്‍ ഭീമമായ സംഖ്യയുടെ വ്യത്യാസം കണ്ടെത്തി. കമ്പനി

gulf

സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലശളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ ആറ് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രി അഹമദ് അല്‍ റാജ്ഹി. ഏവിയേഷന്‍, ഒപ്ടിക്കല്‍സ്, വാഹന പരിശോധന, തപാല്‍ ഔട്‌ലെറ്റുകള്‍, പാര്‍സല്‍ ഗതാഗതം, ഉപഭോക്തൃ സേവനം, എക്കണോമിക് സോണുകളിലെ ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. പുതിയ തൊഴില്‍ മേഖലയിലെ സ്വദേശിവത്ക്കരണം 33,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും മികച്ച നിലവാരം ഉറപ്പുവരുത്താനും പദ്ധതി

Damam, gulf, Jeddah, Riyad

ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്‌ളവര്‍: 50 റിയാല്‍ ഗിഫ്റ്റ് കൂപ്പണ്‍ സമ്മാനം

റിയാദ്: മഹാ ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാളിനുളള ഒരുക്കത്തിലാണ് ലോകം. ദൈവത്തിന്റെ വിളിക്ക് ഉത്തരമേകി വിശുദ്ധ മക്കയില്‍ അഷ്ട ദിക്കുകളില്‍ നിന്നുളള വിശ്വാസികള്‍ എത്തിത്തുടങ്ങി. അറഫയില്‍ സംഗമിക്കുന്ന വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിശ്വാസികള്‍ വ്രതം അനുഷ്ടിക്കും. അടുത്ത ദിവസമാണ് ഈദുല്‍ അളുഹ അഥവ ബലിപ്പെരുന്നാള്‍. ബലിപ്പെരുന്നാള്‍ ആഘോഷമാക്കാന്‍ സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. ഗാര്‍മെന്റ്‌സ് (മെന്റ്‌സ്, ലേഡീസ്, കിഡ്‌സ്), ഫുഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന്

Damam, gulf, Jeddah, Riyad

യോഗ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി ആഘോഷിച്ചു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും സൗദി പൗര പ്രമുഖരും ഇന്ത്യന്‍ പ്രവാസി സമൂഹവും പരിപാടിയില്‍ പങ്കെടുത്തു. 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവം ആഘോഷ വേളയിലാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണം. ആഘോഷത്തിന്റെ ഭാഗമായി കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള സൂര്യന്റെ ചലനത്തെ ഏകോപിപ്പിച്ച് 75 രാജ്യങ്ങളിലെ യോഗ ആഘോഷങ്ങള്‍ ദൂ രദര്‍ശന്റെ സംപ്രേക്ഷണത്തില്‍ റിയാദ് എംബസിയിലെ യോഗ

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ പിനോയ് ഫെസ്റ്റ്

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പിനോയ് ഫെസ്റ്റ് ഫിലിപ്പീന്‍സ് അംബാസഡര്‍ അദ്‌നാന്‍ വില്ലലുന അലന്‍ന്റോ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. റീട്ടെയില്‍ തൊഴില്‍ മേഖലയില്‍ ഫിലിപ്പിനോ പൗരന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പെന്ന് അംബാസഡര്‍ പറഞ്ഞു. ഫിലിപ്പീന്‍സ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് പിനോയ് ഫെസ്റ്റ്്. മാമ സീറ്റാ ഉള്‍പ്പെടെ മികച്ച ബ്രാന്റുകള്‍, വിവിധ ഫുഡ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വിവിധ ശ്രേണിയില്‍ വിപുലമായ

Damam, gulf, Jeddah, Riyad

എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയര്‍സ് ഫോറം (കെ ഇ എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. പ്രഥമ ജനറല്‍ ബോഡി യോഗം നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍ഞ്ചി. മുഹമ്മദ് ഷാഹിദ് കൂട്ടായ്മയുടെ ലക്ഷ്യം വിശദീകരിച്ചു. എന്‍ഞ്ചി. ഷിജു പോള്‍ ലോഗോ പ്രകാശനം ചെയ്തു. ‘സൗദി വിഷന്‍ 2030’ പദ്ധതികളും എഞ്ചിനീയേഴ്‌സിന്റെ തൊഴില്‍ സാധ്യാകളും എന്‍ഞ്ചി. അബ്ദുല്‍ നിസാര്‍ വിഷയം അവതരിപ്പിച്ചു. മുഹമ്മദ്ദ് നജാഫിന്റെ നിയന്ത്രണത്തില്‍ 25 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ ജനറല്‍ ബോഡി

Damam, gulf, Jeddah, Riyad

കേളി മലാസ് ഏരിയ കമ്മറ്റിക്ക് നവ നേതൃത്വം; സജിത്ത് കെ പി സെക്രട്ടറി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയ സമ്മേളനം നടന്നു. ഏരിയ മുന്‍ സെക്രട്ടറി ജയപ്രകാന്‍ നഗറില്‍ നടന്ന സമ്മേളനം മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സജിത്ത് കെ പി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 9 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുനില്‍

Damam, gulf, Jeddah, Riyad

മമ്പാടിന്റെ വസന്തം പെയ്തിറങ്ങിയ ഓര്‍മകളുടെ ഒത്തുചേരല്‍

റിയാദ്: ഓര്‍മകളുടെ വസന്തം പെയ്തിറങ്ങിയ സായാഹ്‌നം. ഒത്തുചേര്‍ന്നവരുടെ മനം നിറയെ കലാലയം. അനുഭവങ്ങള്‍ പങ്കുവെച്ചും ഓര്‍മകള്‍ പുതുക്കിയും സ്‌നേഹത്തണല്‍ വിരിച്ച് അവര്‍ ഒത്തു ചേര്‍ന്നു. റിയാദില്‍ നടന്ന മമ്പാട് എംഇഎസ് കോളെജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ആണ് കലാലയ സ്മരണകളുടെ വേദിയായത്. പന്ത്രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു. ആക്ടിങ് പ്രസിഡണ്ട് അബൂബക്കര്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഗീര്‍ അലി ഇ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റഫീഖ് കുപ്പനത്ത്, അഡ്വ.

Damam, gulf, Jeddah, Riyad

കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ

ദമാം: കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് വനിതാ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം. കേരളത്തില്‍ കാരുണ്യത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗം ഭര്‍ത്താവ് സുബൈര്‍ ചെറുപ്പുളശേരിക്കൊപ്പമാണ് ഫുഡ്‌ബോള്‍ മൈതാനിയിലെത്തിയത്. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡ്രീം ഡിസ്റ്റിനേഷന്‍ സൂപ്പര്‍ കപ്പ് മല്‍സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ ആരവങ്ങളിലേക്കാണ് എവര്‍ എത്തിയത്. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാമിലെ സാമൂഹിക സംസ്‌ക്കാരിക വിദ്യാഭ്യാസ രംഗത്തെ വനിതാ നേതാക്കള്‍ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് കളിക്കാര്‍ക്ക് മധുരം സമ്മാനിച്ചു.

Scroll to Top