Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

gulf

Damam, gulf, Jeddah, Riyad

‘പ്രവാസി പച്ചപ്പ്’ കാമ്പയിനുമായി പ്രവാസി സാംസ്‌കാരിക വേദി

റിയാദ്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി റിയാദ് പ്രവാസി സാംസ്‌കാരിക വേദയി കാമ്പയിന്‍ ആരംഭിച്ചു. ‘പ്രവാസി പച്ചപ്പ്’ എന്ന പ്രമേയിത്തില്‍ നടത്തുന്ന കാമ്പയിന്‍ നോവലിസ്റ്റ് കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. നാഗരികതയും ഗ്രാമീണ സൗന്ദര്യവും തമ്മിലുള്ള വൈജാത്യങ്ങള്‍ ശോഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ക്രീറ്റ് കാടുകള്‍ തഴച്ചു വളര്‍ന്നു പതിനഞ്ചു വര്‍ഷത്തിനകം കേരളം ഒറ്റ നഗരമായി മാറും. പരിസ്ഥിതി സ്‌നേഹവും ആചരണവുമെല്ലാം വഴിപാടുകളായി മാറി. പാരിസ്ഥിതിക പഠനങ്ങള്‍ കേവലം അക്കാദമിക വിഷയങ്ങളായി ചുരുങ്ങി. സൈലന്റ് വാലി, മാവൂര്‍ ഗോളിയോര്‍

Damam, gulf, Jeddah, Riyad

അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കണം: ഖസിം പ്രവാസി സഖാക്കള്‍

റിയാദ്: ലക്ഷദ്വീപ് ജനതക്കുമേല്‍ ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള സംഘ് പരിവാര്‍ അജണ്ട അപലപനീയമാണെന്ന് ഖസിം പ്രവാസി സഖാക്കള്‍. ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സംഗമവും നടന്നു. ലക്ഷദ്വീനപ് ജനതയെ ബന്ദികളാക്കി കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് പരിഷ്‌കാരങ്ങളുടെ ലക്ഷ്യം. ഗുജറാത്തിലും ജമ്മുകാശ്മീരിലും പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ദ്വീപില്‍ സമാധാനവും ശാന്തിയും തല്ലിക്കെടുത്താനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ശ്രമം. അതുകൊണ്ടുതന്നെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ സ്ഥാനത്തു നിന്നു നീക്കണമെന്ന് ഖസിം പ്രവാസി സഖാക്കള്‍ ആവശ്യപ്പെട്ടു. സംഗമത്തിന്

Damam, gulf, Jeddah, Riyad

നജ്‌റാനില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

നജ്‌റാന്‍: വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സ്‌നേഹ ജോര്‍ജ്, റിന്‍സി എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നാല് നഴ്‌സുമാരും ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവര്‍ അജിഗ് നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറിയാണ് അപകടം.

Damam, gulf, Jeddah, Riyad

കൊവിഡ് കാലത്തെ പരിസ്ഥിതി ദിനം

അബ്ദുല്കലാം ആലംകോട് മനുഷ്യനും പരിസ്ഥിതിയും ഭൂമിയിലെ ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണികളാണ്. ഇതിന്റെ പ്രാധാിന്യം മനസ്സിലാക്കിയാണ് 1972 ജൂണ്‍ 5 ന് സ്‌റ്റോക് ഹോം കണ്‍വന്‍ഷനില്‍ ഐക്യ രാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1973 ജൂണ്‍ 5ന് ആദ്യ ലോകപരിസ്ഥിതി ദിനത്തിനു തുടക്കം കുറിച്ചു. 1ലോകം 2021ല്‍ എത്തിനില്‍ക്കുമ്പോഴും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പരിസ്ഥി എന്ന് ഉദ്ദേശിക്കുന്നത് നാം ജീവിക്കുന്ന ചുറ്റുപാടാണ്. അതില്‍ വായുവും വെള്ളവും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍

Damam, gulf, Jeddah, Riyad

പരിഷ്‌കാരം ഫലം ചെയ്തു; സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ തൊഴിലിടങ്ങളിലെ തര്‍ക്കങ്ങള്‍ കുറക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങളാണ് അടുത്ത കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്.മാര്‍ച്ച് 14 മുതല്‍ ഭേതഗതിവരുത്തിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ഒരു കോടിയിലധികം വിദേശ തൊഴിലാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിക്കും തൊഴിലുടമക്കും ഗുണകരമായ തൊഴില്‍ നിയമ മാണ് തൊഴില്‍ തര്‍ക്കങ്ങള്‍

Damam, gulf, Jeddah, Riyad

‘ഫലസ്തീന്‍: അണയാത്ത മെഴുകുതിരി’ ഡോകുമെന്ററി പ്രകാശനം

റിയാദ്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സ് തയ്യാറാക്കിയ ഡോകുമെന്ററി പ്രകാശനം ചെയ്തു. നാല് ഭാഗങ്ങളായി തയ്യാറാക്കിയ ഡോകുമെന്ററിയുടെ ആദ്യ ഭാഗമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രകാശനം ചെയ്തത്. ‘ഫലസ്തീന്‍: അണയാത്ത മെഴുകുതിരി’ എന്ന പ്രമേയത്തിലാണ് ഡോകുമെന്ററി. മസ്ജിദുല്‍ അക്‌സയുടെ പവിത്രതയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും വിശദീകരിക്കുന്നതാണ് ഡോകുമെന്ററി. മസ്ജിദിനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനു സൗദി ഭരണാധികാരികളുടെ പ്രതിബദ്ധതയും ജനങ്ങളുടെ താല്‍പര്യവും

Damam, gulf, Jeddah, Riyad

ലക്ഷദ്വീപ് ജനതക്ക് പ്രവാസികളുടെ ഐക്യദാര്‍ഢ്യം

ബുറൈദ: ലക്ഷദ്വീപ് നിവാസികളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ഖസിം പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. ലക്ഷ ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെ എം സി സി, ഒ ഐ സി സി, ഖസിം പ്രവാസി സംഘം തുടങ്ങിയ സംഘടനകള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. ലക്ഷദ്വീപില്‍ പ്രത്യേക സംസ്‌കാരമുണ്ട്. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുമെന്ന്

Damam, gulf, Jeddah, Riyad

‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ വെബിനാര്‍

റിയാദ്: ലോകപുകയില വിരുദ്ധ ദിനത്തില്‍ ‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ എന്ന പ്രമേയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ സംരംഭം ‘റിസ’യുടെ ആഭിമുഖ്യത്തിലായിരുന്നു വെബിനാര്‍. പരിപാടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറും തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജ് ഡീനുമായ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. പുകയിലജന്യ കാന്‍സറുകള്‍, കോവിഡും പുകവലിയും എന്നീ വിഷയങ്ങള്‍ ഡോ. തമ്പി വേലപ്പനും ഡോ. അബ്ദുല്‍ അസീസും അവതരിപ്പിച്ചു. ഡോ. നസിം അക്തര്‍

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാന സര്‍വീസിനു ശ്രമം ഊര്‍ജ്ജിതമാക്കി എംബസി

റിയാദ്: ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടു വിമാന സര്‍വീസിനുളള ശ്രമം ഊര്‍ജ്ജിതമാക്കി റിയാദ് ഇന്ത്യന്‍ എംബസി. ഇതിന്റെ ഭാഗമായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് നേരിട്ടു വിമാന സര്‍വീസിന് അനുമതിയില്ല. ഈ സാഹിര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ദുഐലിജുമായി ചര്‍ച്ച നടത്തിയത്.മെയ് 17 മുതല്‍ സൗദി അറേബ്യ വ്യോമ

Damam, gulf, Jeddah, Riyad

‘കോവിഡ് വാക്‌സിന്‍ 3000+’ കേളി കാമ്പയിന്‍

റിയാദ്: കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്‌കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്‌സിന്‍ കൂടി നല്‍കും. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രവാസികള്‍ക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി വാക്‌സിനുകള്‍ക്കുള്ള തുക സര്‍ക്കാറിനെ ഏല്‍പ്പിക്കാന്‍ കേളി തുടക്കമിട്ടത്. വന്‍കോര്‍പ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാന്‍ കോവിഡ് വാക്‌സിന്റെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തെറ്റായ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ സാമ്പത്തിക

Damam, gulf, Jeddah, Riyad

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കടല്‍വെളള ശുദ്ധീകരണ ശാല സൗദിയില്‍

റിയാദ്: സൗദി അറേബ്യയില്‍ കടല്‍ വെളളം ശുദ്ധീകരിക്കുന്നതിന് റെഡ് സീ ഡവലപ്‌മെന്റ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നു. സൗരോര്‍ജ്ജവും വിന്‍ഡ് എനര്‍ജിയും ഉപയോഗപ്പെടുത്തിയാണ് പദ്ധതി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കടല്‍വെളള ശുദ്ധീകരണ ശാലയായിരിക്കും ഇതന്ന് കമ്പനി അറിയിച്ചു. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് റെഡ് സീ ഡവലപ്‌മെന്റ് കമ്പനി നടപ്പിലാക്കുന്നത്. പിബിസി സോഴ്‌സ് ഗ്‌ളോബലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി ചീഫ് സ്റ്റാഫ് അഹമദ് ഖാസി ഡാര്‍വിഷ് പറഞ്ഞു. 330 മില്ലി ലിറ്ററിന്റെ രണ്ട് ദശലക്ഷം ബോട്ടില്‍

gulf

ബ്രിട്ടീഷ് രുചിവൈവിധ്യമൊരുക്കി ലുലു ഹൈപ്പര്‍

റിയാദ്: ബ്രിട്ടീഷ് ഭക്ഷ്യമേളയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. യുകെയില്‍ വിവിധ ഉത്പ്പന്നങ്ങളും വിഭവങ്ങളുമാണ് ഭക്ഷ്യമേളയുടെ സവിശേഷത. മേള ജൂണ്‍ ഒന്ന് വരെ തുടരും. മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ യു.കെ സ്ഥാനപതി നീല്‍ ക്രോംപ്ടണ്‍ അതിയഫ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് പിന്തുണ അറിയിച്ച അദ്ദേഹം ലുലുവുമായി മികച്ച ബന്ധമാണുള്ളതെന്നു പറഞ്ഞു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അംബാസഡറെ സ്വീകരിച്ചു. ജിദ്ദ ഹംദാന്‍ ലുലു ഹൈപ്പറില്‍ കോണ്‍സുലേറ്റ് സീനിയര്‍ ട്രേഡ്

Damam, gulf, Jeddah, Riyad

കോഫ് പി എം നജീബിനെ അനുസ്മരിച്ചു

ദമാം: ഒ ഐ സി സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിണ്ടന്റും കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേര്‍സ് ഫോറം (കോഫ്) കോര്‍ കമ്മിറ്റി അംഗവുമായിരുന്ന പി. എം. നജീബിനെ കോഫ് അനുസ്മരിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എയര്‍പോര്‍ടിന്റെ പുരോഗതിക്കും യാത്രക്കാരുടെ ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പി എം നജീബ് എന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത കോഫ് രക്ഷാധികാരിയും കോഴിക്കോട് എം പി യുമായ എം കെ രാഘവന്‍ ഓര്‍മിപ്പിച്ചു. കോവിഡ് കാലത്തെ നജീബിന്റെ

Damam, gulf, Jeddah, Riyad

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം

റിയാദ്: ലക്ഷദ്വീപ് പൗരന്മാര്‍ക്കെതിരായ മോഡി സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ലക്ഷദ്വീപ് നിവാസികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം. മുസ്‌ലിം ലീഗ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. എസ്.വി.ഹനാന്‍ ബിന്‍ ഫൈസല്‍, എം എം റംസി, പി.എം.മുഹമ്മദ് ഷാഹിന്‍, അബ്ദുല്‍ നാസര്‍ മാങ്കാവ്, ഷൗക്കത്ത് പന്നിയങ്കര, എസ്.കെ.വി.അന്‍വര്‍, ഉമ്മര്‍ മീഞ്ചന്ത, എസ് വി അര്‍ശുല്‍ അഹമ്മദ്നേ തൃത്വം നല്‍കി.

Scroll to Top