Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

gulf

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ സൗദി വിസിറ്റ് വിസ സൗജന്യമായി പുതുക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുളളവരുടെ വിസിറ്റ് വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് സൗദി സന്ദര്‍ശിക്കാന്‍ വിസ നേടിയവര്‍ക്ക് ഏറെ ആശ്വാസമാണ് മന്ത്രാലയത്തിന്റെ തീരുമാനം. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശ തൊഴിലാളികളുടെ എക്‌സിറ്റ് റീ എന്‍ട്രി വിസയും വിസ കാലാവധിയും ജൂലൈ 31 വരെ ദീര്‍ഘിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വിസിറ്റ് വിസ കാലാവധിയും ജൂലൈ 31വരെ ദീര്‍ഘിപ്പിക്കും.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 3.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വിദൂര തൊഴില്‍ പദ്ധതി വ്യാപിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. 2019 ല്‍ രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കു പ്രകാരം 2019ല്‍ല്‍ ആണ് ഏറ്റവും

Damam, gulf, Jeddah, Riyad

അഫ്ഗാന്‍ സമാധാനം: മക്കയില്‍ കരാര്‍ ഒപ്പുവെച്ചു

മക്ക: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ നേതൃത്വത്തില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. അഫ്ഗാന്‍ ജനതക്കിടയില്‍ അനുരജ്ഞനം സാധ്യമാക്കുകയാണ് ലക്ഷ്യം. അഫ്ഗാനിലെ മുതിര്‍ന്ന പണ്ഡിതന്‍മാരും പാക് മന്ത്രിയും പങ്കെടുത്ത സമ്മേളനത്തിന് സൗദി അറേബ്യ ആണ് മുന്‍കൈ എടുത്തത്. അഫ്ഗാന്‍ സമാധാന പ്രഖ്യാപന കരാറില്‍ പാക്ക് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. നൂര്‍ അല്‍ ഹഖ് ഖാദ്രിയും അഫ്ഗാന്‍ ഹജ്ജ് മന്ത്രി ഷെയ്ഖ് മുഹമ്മദ് കാസിം ഹാലിമിയും ഒപ്പുവെച്ചു. മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും

Damam, gulf, Jeddah, Riyad

അല്‍ഖര്‍ജ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഉമ്മത്തൂരിന് യാത്രയയപ്പ്

അല്‍ഖര്‍ജ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ഖര്‍ജ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഉമ്മത്തൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1992 മുതല്‍ അല്‍ഖര്‍ജിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ മത, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുഞ്ഞിമുഹമ്മദെന്ന് പ്രവാസ ലോകത്തെ പുതുതലമുറക്ക് മാതൃകയാണെന്ന് ഉപഹാരം സമ്മാനിച്ച റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.ഹബീബ് റഹ്മാന്‍ പറഞ്ഞു. ആര്‍.ഐ.സി.സി കണ്‍വീന്‍ ഉമര്‍ ശരീഫ്, മുഹിയുദ്ദീന്‍ അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹദീസ്

Damam, gulf, Jeddah, Riyad

സൗദിയിലും ചാവക്കാട് ആഗോള കൂട്ടായ്മ ‘നമ്മള്‍’

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍ ആഗോള സൗഹൃദക്കൂട്ട്’ സൗദി അറബ്യയില്‍ രൂപീകരിക്കുന്നു. ചാവക്കാട് പ്രദേശത്തെ സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് കൂട്ടായ്മയെന്ന് സംഘടകര്‍ അറിയിച്ചു. കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോടോകോള്‍ പ്രകാരം നടന്ന യോഗത്തില്‍ ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹ് പാവറട്ടി, നസീര്‍ എ. എം പാലയൂര്‍, ഫാറൂഖ് കെ പി കുഴിങ്ങര, ഹക്കീം മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരിഫ് വൈശ്യം വീട്ടില്‍ സ്വാഗതവും, ഷാഹിദ് അറക്കല്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മയില്‍

Damam, gulf, Jeddah, Riyad

ജീപാസ് ഗ്രൂപില്‍ തൊഴിലവസരം; റിയാദില്‍ 15നും ജിദ്ദയില്‍ 17നും അഭിമുഖം

റിയാദ്: പ്രമുഖ ഇലക്‌ട്രോണിക്‌സ് വിതരണക്കാരായ ജീപാസ് ഗ്രൂപ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെയില്‍സ് എഞ്ചിനീയര്‍ (3), ടീം ലീഡര്‍ (2), അക്കൗണ്ടന്റ് (4), സര്‍വീസ് ടെക്‌നീഷ്യന്‍ (5), ലേബര്‍ (5) പ്രായം 35 വയസില്‍ താഴെ. സെയിത്സ് എക്‌സിക്യൂടിവ് (10), മെര്‍ക്കന്റൈസര്‍ (5), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (2) പ്രായം 32 വയസില്‍ താഴെ. റിയാദില്‍ ജൂണ്‍ 15നും ജിദ്ദയില്‍ ജൂണ്‍ 17നും അഭിമുഖം നടക്കും. റിയാദ് ബത്ഹയില്‍ വില്ലാജിയോ മാളിലെ രണ്ടാം നിലയിലെ

Damam, gulf, Jeddah, Riyad

പിസിസി പ്രസിഡന്റ് നിയമനം: സ്വാഗതം ചെയ്ത് റിയാദിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

റിയാദ്: കേരളത്തില്‍ പിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിച്ചത് റിയാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും പ്രതീക്ഷകളോടെ കാത്തിരുന്ന നിയമനമാണെന്ന്ഒഐസിസി പ്രവര്‍ത്തകര്‍ പറഞ്ഞു. ബത്ഹ അപ്പോളാ ഡിമോറോ ഹോട്ടലില്‍ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവെച്ചു. കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചു വരും.കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ

Damam, gulf, Jeddah, Riyad

പെട്രോള്‍ പമ്പില്‍ പണം തട്ടാന്‍ ശ്രമിച്ച അക്രമി പിടിയില്‍: ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ അര്‍ജുന്‍

റിയാദ്: പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളി യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. ആലപ്പുഴ സ്വദേശി അര്‍ജുന് പിടിച്ചുപറിക്കിടെ ഗുരുതരമായി പരിക്കേറ്റു. ജനദ്രിയക്കടുത്ത പെട്രോള്‍ പമ്പിലാണ് സംഭവം. കാറിലെത്തിയ അറബ് വംശജന്‍ അര്‍ജുന്റെ കയ്യില്‍ കടന്ന് പിടിക്കുകയും വാഹനം അതിവേഗം മുന്നോട്ട് എടുക്കുകയും ചെയ്തു. അന്‍പത് മീറ്റര്‍ വാഹനത്തിനൊപ്പം വലിച്ചിഴച്ച് കൊണ്ടുപോയ യുവാവ് പിടിവിട്ട് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ യുവാവ് സുഖംപ്രാപിച്ചുവരുന്നു. പെട്രോള്‍ അടിക്കാന്‍ വന്ന അറബ് വംശജന്‍ 500 റിയാല്‍ കാണിച്ചു ബാക്കി ആവശ്യപ്പെട്ടു.

gulf

അലവിക്കുട്ടി ഒളവട്ടൂരിന് ‘പാര്‍ക്’ സ്‌നേഹാദരം

റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മ (പാര്‍ക്) മുഖ്യ രക്ഷാധികാരിയും മൂന്ന് പാതിറ്റാണ്ട് റിയാദിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം അലവിക്കുട്ടി ഒളവട്ടൂരിന് പാര്‍ക് സ്‌നേഹോപഹാരം സമ്മാനിച്ചു. പ്രസിഡന്റ് സഹീര്‍ എം ഡി അധ്യക്ഷത വഹിച്ചു. സംഗമം ആന്തിയൂര്‍കുന്നു റിയാദ് പ്രവാസി കൂട്ടായ്മ ജനറല്‍ സെക്രട്ടറി യാര്‍ബാസ് ആന്തിയൂര്‍കുന്നു ഉദ്ഘാടനം ചെയ്തു. പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മയുടെ ഉപഹാരം ഉപദേശക സമിതി അംഗം ഷറഫു പുളിക്കല്‍ അലവിക്കുട്ടി ഒളവട്ടൂരിന് സമ്മാനിച്ചു. പുളിക്കല്‍ ഏരിയ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ടെന്‍, ട്വന്‍ന്റി ഓഫര്‍

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍ പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ച.ു ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍. പത്ത് ഇരുപത്, മുപ്പത് റിയാല്‍ ഓഫാര്‍ വഴി ലഭ്യമാക്കുന്ന വിലകിഴിവ് ജൂണ്‍ 9ന് ആരംഭിച്ചു. വിലയേറിയ ഉല്‍പ്പന്നങ്ങള്‍ അവിശ്വസനീയമായ തരത്തില്‍ പത്തു മുതല്‍ മുപ്പത് റിയാല്‍ വരെ ലഭ്യമാണ്. എല്ലാ വിഭാഗത്തിലും പുതിയ ഓഫര്‍ ബാധകമാണ്. സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഡിപാര്‍ട്‌മെന്റില്‍ ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി എന്നിവയും ഓഫറില്‍ ലഭ്യമാണ്. ഇതിനു

Damam, gulf, Jeddah, Riyad

‘റിസാ’ പ്രസംഗ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പിന് ‘റിസ’യുടെ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗമത്സര വിജയികള്‍ക്ക് ഉപകാരം സമ്മാനിച്ചു. റിയാദ് അല്‍യസ്മിന്‍ സ്‌കൂളിലെ രൂപ ശ്രീഭാമിതിപതി (ഒന്നാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം1) അലിഷാ നിജാസ് (മൂന്നാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം2), റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫാത്തിമ ഷെറിന്‍ (രണ്ടാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം2) എന്നിവര്‍ക്കാണ് ഉപഹാരം സമ്മാനിച്ചത്. അല്‍യസ്മിന്‍ സ്‌കൂള്‍ സീനിയര്‍ സെക്ഷന്‍ ഹെഡ്മിസ്ട്രസ് ആശാ ചെറിയാന്‍, അഡ്മിന്‍ മാനേജര്‍ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് രഹ്ന ലത്തീഫ്, രക്ഷാകര്‍ത്താക്കള്‍

Damam, gulf, Jeddah, Riyad

കെ.പി.സി.സിയെ നയിക്കാന്‍ സുധാകരന്‍: സ്വാഗതം ചെയ്ത് ഓ.ഐ.ഐ.സി. റിയാദ്

റിയാദ്: കെ.പി.സി.സി. പ്രസിഡന്റായായി കെ. സുധാകരനെ നിയമിച്ച ഹൈക്കമാണ്ടിന്റ് നടപടിയെ ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ് എന്നീ നിയമനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രയപെട്ടു. ഓ.ഐ.സി.സി. യെ സംബന്ധിച്ച് ഈ രണ്ടു നിയമനങ്ങളും ആഹ്‌ളാദം നല്‍കുന്നു. ഓ.ഐ.സി.സിക്ക് എന്നും പിന്തുണ നല്‍കിയിട്ടുള്ള നേതാക്കളാണ് കെ. സുധാകരന്‍, വി ഡി. സതീശന്‍ എന്നീ നേതാക്കളെന്നും ഒ.ഐ.സി.സി വ്യക്തമാക്കി. കേരളം കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷനേതാവായ രമേഷ്

Damam, gulf, Jeddah, Riyad

കേരള സര്‍ക്കാരിന്റെ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് സൗദിയിലെ പ്രവാസികള്‍ക്ക് തലവേദനയാകും

റിയാദ്: കേരള സര്‍ക്കാരിന്റെ കൊവിൗ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് സൗദിയിലെ പ്രവാസികള്‍ക്ക് തലവേദനയാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതാണ് പ്രവാസികള്‍ക്ക് വിനയാകുന്നത്. സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്റെ ബാച് നമ്പരും തീയതിയും രേഖപ്പെടുത്തണമെന്ന് സൗദി അറേബ്യ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്റെ പേര്മാത്രം രേഖപ്പെടുത്തിയാണ് കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സൗദിയുടെ ഇ-പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. സര്‍ട്ടിഫിക്കേറ്റില്‍ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Damam, gulf, Jeddah, Riyad

സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കും: ധനമന്ത്രി

റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന മേഖലകള്‍ സ്വകാര്യവത്ക്കരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ആരോഗ്യം, ഗതാഗതം, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സ്വകാര്യവത്കരണമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗത മേഖലയിലെ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ വിവിധ വിഭാഗങ്ങളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കും. രാജ്യവികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇതിനായി വിവിധ മേഖലകളില്‍ പുതിയ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നതെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. അടുത്ത ജി20 ഉച്ചകോടിയുടെ മുന്നോടിയായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Scroll to Top