ഹണിബീസ് തുണയായി; കൊടുവള്ളി സ്വദേശി നാടണഞ്ഞു
റിയാദ്: ഇരുവൃക്കകളും തകരാറിലായതോടെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ദിന് ഹണിബീസ് റിയാദ് കുടുംബ കൂട്ടായ്മ പ്രവര്‍ത്തകര്‍ തുണയായി. സുലയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ബദിയയിലെ സാമൂഹ്യ പ്രവര്‍ത്തകനായ റാഫി പുല്ലാളൂര്‍ റിയാദില്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ പരിശോധനയില്‍ രണ്ടു വൃക്കയും തകരാറിലാണെന്നു കണ്ടെത്തി. സാമൂഹ്യ പ്രവര്‍ത്തകനായ അസ്‌ലം പാലത്ത്, സിദ്ദിഖ് കോവൂര്‍ എന്നിവരുടെ സഹായത്തോടെ റിയാദ് ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ദിനെ നാട്ടിലെത്തിക്കുന്നതിന് റാഫി പുല്ലാളൂര്‍, റിയാദ് ഹണിബീസ് അംഗങ്ങളായ ഷെമീര്‍ അല്‍കസര്‍, അസീസ് അല്‍മാല്‍കി, ആനി […]













