അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പ്രവാസി സമൂഹത്തിന്റെ സ്വീകരണം
റിയാദ്: സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായയ ഡോ. ഔസാഫ് സഈദിന് ഇന്ത്യന്‍ പ്രവാസി സമൂഹം ഊഷ്മള വരവേല്‍പ് നല്‍കി. ഇന്ത്യാ-സൗദി സൗഹൃദം ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമമാണ് ഇന്ത്യന്‍ മിഷന്റെ പ്രഥമ ദൗത്യമെന്നും മറുപടി പ്രസംഗത്തില്‍ അംബാസഡര്‍ വ്യക്തമാക്കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുളള രാഷട്രമാണ് സൗദി അറേബ്യ. ഇതിന് പുറമെ ഇരുരാഷ്ട്രങ്ങളും തമ്മിലുളള സഹകരണം ശക്തമാണെന്നും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ […]