Sauditimesonline

SAMA
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 'സാമ'യുടെ കാവല്‍

gulf

Damam, gulf, Jeddah

ഇന്ത്യയില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകര്‍ ഈ മാസം സൗദിയിലെത്തും

റിയാദ്: ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘം ഈ ആഴ്ച സൗദിയിലെത്തും. കേരളത്തിലുളളവര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നു റിയാദിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷിക അവധിയില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുളള നടപടി ഒരു മാസമായി ദല്‍ഹിയിലെ ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് തുടങ്ങിയിരുന്നു. തെരഞ്ഞെടുത്ത 1,931 പേരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇവരെയാണ് മടക്കികൊണ്ടുവരുന്നത്. മെയ് 13ന് ആദ്യ ബാച്ചും 16ന് രണ്ടാമത്തെ ബാച്ചും ഇന്ത്യയില്‍ നിന്നു […]

Damam, gulf, Jeddah, Riyad

സൗദിയില്‍ പെട്രോള്‍ വില 48 ശതമാനം വരെ കുറവ്; ഇന്നു മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പെട്രോള്‍ വില ഗണ്യമായി കുറച്ചു. സൗദി അരാംകോ അവലോകനത്തിന് ശേഷമാണ് മെയ് മാസത്തെ വില പ്രഖ്യാപിച്ചത്. 91 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 67 ഹലാലയാണ് വില. നിലവിലെ വിലയായ 1.31 റിയാലിനെക്കാള്‍ 64 ഹലാല കുറവാണ്. 95 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 82 ഹലാലയാണ് പുതിയ നിരക്ക്. ഏപ്രില്‍ മാസം ഇതിന് 1.47 റിയാലായിരുന്നു വില. 65 ഹലാലയാണ് കുറവു വരുത്തിയത്. 91 ഇനം പെട്രോളിന് ഏകദേശം 48 ശതമാനവും 95 ഇനത്തിന് 44

Damam, gulf, Jeddah, Riyad

കാലടികീഴിലെ സ്വര്‍ഗ്ഗം

മെയ് 10 ലോക മാതൃദിനംനിഖില സമീര്‍ ഓര്‍മ്മവെച്ചനാള്‍മുതല്‍അറിഞ്ഞനുഭവിച്ചൊരുനിബന്ധനയില്ലാസ്‌നേഹമുണ്ട്. ഉടുപ്പഴിച്ചുവെച്ചുയാത്രയായിട്ടും ഇന്നും വിട്ടൂപിരിയാത്ത സമാനതകളില്ലാത്ത തീവ്രസ്‌നേഹം. ഉമ്മിച്ച എന്ന ജന്മപുണ്യം. രുചിമുകുളങ്ങളുടെവൈവിധ്യത്തിനൊപ്പംഹൃദയവിചാരങ്ങളുടെരസക്കൂട്ടുംകാണാപ്പാഠംപഠിച്ചുമറ്റേതൊരുകൂട്ടിനുംമീതേആത്മാവ്കൊരുത്തജീവാംശമാണ്ഉമ്മിച്ച. കുഞ്ഞു കുഞ്ഞു വഴക്കുകള്‍ മുതല്‍ വല്യ വല്യ വേവലാതികള്‍ വരെ വിശ്വസ്തതയോടെ ഇറക്കിവെക്കാവുന്ന മനസ്സിലാക്കലിന്റെ വേദപുസ്തകം. ഉമ്മയോളം ഒരുപെണ്‍ കുഞ്ഞിന്റെ ആത്മാവിന്പാതിയാകാന്‍ മറ്റാര്‍ക്കാണ് പറ്റുക. ശൈശവ ബാല്യ കൗമാര യൗവ്വന ഘട്ടങ്ങള്‍ മുതല്‍ പങ്കുവെക്കലിന്റേയും പകര്‍ന്നു നുകരലിന്റേയും അനുഭൂതി പകരുന്നതീവ്രാനുരാഗം. ദാമ്പത്യമെന്ന പറിച്ചുനടലിലും വാടിപ്പോകാതിരിക്കാന്‍ ഓടിച്ചെന്നുഭാരമിറക്കാന്‍, ഒപ്പമിരുന്നുഉരുളഉണ്ണാന്‍, കളിപറഞ്ഞു കണ്ണ്നിറയുവോളം ചിരിക്കാന്‍, യാത്ര പറഞ്ഞിറങ്ങും മുന്‍പ്മനപ്പൂര്‍വം

Damam, gulf, Jeddah, Riyad

കരുതലും കവചവും; കെ എം സി സി എയര്‍പോര്‍ട്ടിലും

റിയാദ്: പ്രവാസികളുടെ കരുതല്‍ നാട്ടിലുളളവരോട് മാത്രമല്ല. പ്രവാസികള്‍ക്ക് പ്രവാസികളോടും കരുതലും സ്‌നേഹവുമുണ്ട്. അത് തെളിയിക്കുന്നതാണ് റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ സേവന പ്രവര്‍ത്തനങ്ങള്‍. വിമാന യാത്രക്കാര്‍ക്ക് കൊവിഡ് പ്രതിരോധ കവചം സമ്മാനിച്ചാണ് ഇത്തവണ കെ എം സി സി ശ്രദ്ധനേടിയത്. റിയാദില്‍ നിന്ന് കോഴിക്കോടേക്ക് പോയ യാത്രക്കാര്‍ക്കാണ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കെ എം സി സി പ്രവര്‍ത്തകര്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വൈറസ് പ്രതിരോധത്തിനുളള കവറോള്‍ സമ്മാനിച്ചത്. 152 യാത്രക്കാരാണ് കഴിഞ്ഞ

Damam, gulf, Jeddah, Riyad

ആരോഗ്യ മന്ത്രാലയം വാട്‌സ് ആപ് സേവനം 920005937

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം കൊവിഡ് പ്രതിരോധ സഹായങ്ങള്‍ക്കായി വാട്‌സ് ആപ് സേവനം ആരംഭിച്ചു. വൈറസ് ബാധ സംശയിക്കുന്നവര്‍ക്ക് 920 00 5937 എന്ന നമ്പരില്‍ വാട്‌സ് ആപില്‍ മാര്‍ഗ നിര്‍ദേശം നല്‍കും. ഇതിനു പുറമെ ചികിത്സ ലഭ്യമാക്കുന്നതിനു ആശുപത്രിയില്‍ എത്തുന്നതിന് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും വാട്‌സ് ആപ് സഹായിക്കും. ടെലിഫോണ്‍ കോളുകള്‍ വര്‍ധിച്ചതോടെ 937 എന്ന നമ്പരില്‍ വിളിക്കുന്നവര്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് സേവനം കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ

Damam, gulf, Jeddah, Riyad

സിം ഇല്ല, ആപുമില്ല; ആദ്യവിമാനത്തില്‍ കോഴിക്കോടെത്തിയ യുവതിയുടെ വെളിപ്പെടുത്തല്‍

റിയാദ്: സിം ഇല്ല, ആപുമില്ല, ഗര്‍ഭിണികള്‍ക്ക് ഹോം ക്വാറന്റൈന്‍! ആദ്യ വിമാനത്തില്‍ കേരളത്തിലെത്തിയ യുവതി സംസാരിക്കുന്നു. . . റിയാദ് മുതല്‍ കോഴിക്കോട് വരെ സ്‌നേഹവും കരുതലും അനുഭവിച്ച യാത്രയുടെ വിവരണം.

Damam, gulf, Jeddah, Riyad

റിയാദ് കരിപ്പൂര്‍ വിമാനം ഉടന്‍ പുറപ്പെടും; റാപിഡ് ടെസ്റ്റ് ഇല്ല

റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള ആദ്യ വിമാനം ഇന്ന് 12.45ന് കേരളത്തിലേക്ക് പുറപ്പെടും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷംല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്കുളള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ രാവിലെ ഒന്‍പതിന് തെന്ന എയര്‍പോര്‍ട്ടില്‍ എത്തി തുടങ്ങി. 170 സീറ്റുളള എയര്‍ ഇന്ത്യയുടെ 922ാം നമ്പര്‍ വിമാനത്തില്‍ 149 യാത്രക്കാര്‍ക്കാരാണുളളത്. കോഴിക്കോടും പരിസര ജില്ലകളിലും ഉളളവര്‍ക്കു പുറമെ കൊല്ലം, തിരുതിരുവനന്തപുരം ജില്ലയിലുളളവരും ഉണ്ട്. ബോര്‍ഡിംഗ് പാസ് നേടി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞവരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി. റാപിഡ്

Damam, gulf, Jeddah, Riyad

പ്രവാസികളെ താരാട്ടാന്‍ കേരളം ഉണര്‍ന്നു

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫ് പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണ് കേരളം. കൊവിഡ് കാലമാണ്. എങ്കിലും എന്തും സംഭവിക്കാം; അല്ലെങ്കില്‍ തൃശൂര്‍ പൂരത്തിന്റെ മേളപ്പെരുക്കത്തോടെ പ്രവാസികളെ സ്വീകരിക്കുമായിരുന്നു. ഇന്നത്തെ മലയാളം പത്രങ്ങളുടെ തലക്കെട്ടുകളില്‍ കേരളത്തിന്റെ മനസ്സും ആവേശവും നിഴലിക്കുന്നതാണ്. ആവേശം ആളിക്കത്തിക്കുന്ന തലക്കെട്ടുകള്‍! ‘പ്രിയരെ സ്വാഗതം’ എന്ന തലക്കെട്ടാണ് മാതൃഭൂമി ഒന്നാം പേജില്‍ മുഖ്യ വാര്‍ത്തക്കു നല്‍കിയത്. മലയാള മനോരമ മാസ്റ്റര്‍ ഹെഡിന് മുകളില്‍ ‘സ്വാഗതം പ്രിയരേ’ എന്ന് ചേര്‍ത്തു. ‘കൂടെയുണ്ട്‌ നാട്’ എന്നാണ് തലക്കെട്ട്. ‘ഇന്നെത്തും

Damam, gulf, Jeddah, Riyad

കവചവും കാവലും…

മസ്ജിദുല്‍ ഹറമില്‍ സ്ഥാപിച്ച സ്‌റ്റെറിലൈസേഷന്‍ ഗേറ്റ് പ്രവര്‍ത്തന സജ്ജം. കവാടങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഗാളാസ് കാബിന്‍ വഴി അകത്തു കടക്കുമ്പോള്‍ പൂര്‍ണമായും അണുവിമുക്തമാക്കി വിശ്വാസികളെ മസ്ജിദിലേക്കു കടത്തി വിടുന്നതിനാണ് ഇത് സ്ഥാപിച്ചിത്.

gulf

പ്രത്യേക വിമാന സര്‍വീസ്: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള പ്രത്യേക വിമാന യാത്രാ നിരക്ക് പ്രഖ്യാപിച്ചു. റിയാദ്-കോഴിക്കോട് 900 റിയാല്‍, റിയാദ്-ദല്‍ഹി 1,023 റിയാല്‍, ദമ്മാം-കൊച്ചി 850 റിയാല്‍, ജിദ്ദ-ദല്‍ഹി 1,350 റിയാല്‍, മെയ് 14ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാന നിരക്ക് പിന്നീട് അറിയിക്കും. ഇത് ടാക്‌സ് ഒഴികെയുളള നിരക്കാണ്. ഇതിന് പുറമെ മിസലേനിയസ് ചാര്‍ജും അടക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 1500 റിയാല്‍ ടിക്കറ്റ് നിരക്ക് വരുമെന്നാണ് അറിയിച്ചത്. അതേസമയം, റിയാദ്

Damam, gulf, Jeddah, Riyad

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് 60,000 ഇന്ത്യക്കാര്‍; ഭൂരിപക്ഷവും മലയാളികള്‍: അംബാസഡര്‍

റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ 60,000 പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഊദ്. ഇതില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നാണ്. മെയ് ഏഴിന് റിയാദില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെടുമെന്ന് പ്രഖ്യാപിച്ച വിമാനം എട്ടാം തീയതിയിലേക്ക് മാറ്റിയതായും അംബാസഡര്‍ പറഞ്ഞു. അടിയന്തിര ചികിത്സ ആവശ്യമുളളവര്‍, ഗര്‍ഭവതികള്‍ എന്നിവരുടെ മുന്‍ഗണനാ പട്ടിക അനുസരിച്ചാണ് ആദ്യ ഘട്ടത്തില്‍ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒഴിപ്പിക്കല്‍ പദ്ധതിയല്ല നടക്കുന്നത്. മറിച്ച് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ്. അഞ്ചു

Damam, gulf, Jeddah, Riyad

മലയാളിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് സൗദി വിദേശകാര്യ മന്ത്രാലയം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ വിവിധ മന്ത്രാലയങ്ങള്‍ കൈകോര്‍ത്ത് നിരവധി കോവിഡ് പ്രതിരോധ ബോധവല്‍കരണ പ്രചാരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം മലയാളത്തിലുള്ള ബോധവല്‍കരണ വീഡിയോ ട്വീറ്റ് ചെയ്തു. റിയാദിലെ കല, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യവും അവതാരകനുമായ സജിന്‍ നിഷാനാണ് വിദേശ കാര്യമന്ത്രാലയത്തിനായി അവതാരകനായത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്ത്. ഈ രാജ്യങ്ങളുടെയെല്ലാം മാതൃഭാഷയിലും

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു; മരണം 200

റിയാദ്: സൗദിയില്‍ പുതുതായി 1,595 പുതിയ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 200 ആയി. രോഗബാധിതരുടെ എണ്ണം 30,251 ആയി ഉയരുകയും ചെയ്തു. ഗുരുതരമായി 143 പേരാണ് ചികിത്സയിലുളളത്. രോഗബാധിതരില്‍ 24 ശതമാനം സ്വദേശികളും 76 ശതമാനംവിദേശികളുമാണ്. രോഗം ഭേദമായവരുടെ എണ്ണം 955 ആണ്. രാജ്യത്ത് കൊറോണ കേസ് രെജിസ്റ്റര്‍ ചെയ്തതു മുതല്‍ രോഗവിമുക്തി നേടിയവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ 5,431 പേരാണ് ഇതുവരെ രോഗമുക്തി

Damam, gulf, Jeddah, Riyad

വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; റിയാദില്‍ നിന്നു കേരളത്തിലേക്ക് ഒരു സര്‍വ്വീസ് മാത്രം

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രവാസികളെ മടക്കികൊണ്ടുപോകുന്നതിനുളള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തില്‍ ഏഴു ദിവസങ്ങളിലായി 64 സര്‍വീസുകള്‍ നടത്തും. ഇതുവഴി 12 രാജ്യങ്ങളില്‍ നിന്നായി 14,800 പേരെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലേക്ക് 15 സര്‍വീസുകള്‍ നടത്തും. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കു അഞ്ച് സര്‍വീസുകളാണ് ഉണ്ടാവുക. ഇതില്‍ മൂന്നെണ്ണം കേരളത്തിലേക്കാണ്. റിയാദില്‍ നിന്ന് കോഴിക്കോട് സെക്ടറില്‍ മാത്രമാണ് സര്‍വീസ് ഉണ്ടാവുക. ഇതിനു പുറമെ

Scroll to Top