ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ മിന്നലാക്രമണം
റിയാദ്: യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുളള സൈനിക കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ മിന്നലാക്രമണം. റിയാദ്, ജിസാന്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമസേന മിന്നലാക്രമണം നടത്തിയത്. ഹൂതി തീവ്രവാദികളുടെ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും നിലവിലുള്ള ഭീഷണി ചെറുക്കുകയുമാണ് പ്രത്യാക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോംുകള്‍, ഇവ കൂട്ടിയോജിപ്പിക്കുന്ന കേന്ദ്രങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ വിദഗ്ധര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ആയുധ ഡിപ്പോകള്‍ എന്നിവ മിന്നലാക്രമണത്തില്‍ തകര്‍ത്തതായി സഖ്യ സേനാ […]












