കൊവിഡ് പ്രതരോധത്തിന് സൗദിയുടെ സഹായം; ലോകാരോഗ്യ സംഘടനയുമായി കരാര്‍
റിയാദ്: കൊവിഡ് വൈറസ് പ്രതിരോധിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സൗദി അറേബ്യ ലോകാരോഗ്യ സംഘടനയുമായി കരാര്‍ ഒപ്പുവെച്ചു. പകര്‍ച്ചവ്യാധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനാണ് കരാര്‍. ഇതിന്റെ ഭാഗമായി റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററും ലോകാരോഗ്യ സംഘടനയും സംയുക്തമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഈ മാസം ആദ്യം സൗദി അറേബ്യ ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പകര്‍ച്ചവ്യാധി നേരിടുന്നതിന് സഹായവും പിന്തുണയും നല്‍കുന്നത്. […]












