റിയാദ് ഫാമിലി ക്ലബ് ധന സഹായം
റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തവുമായി റിയാദ് ഫാമിലി ക്ലബ്. കായംകുളം മുനിസിപ്പാലിറ്റി പതിനാലാംവാര്‍ഡു കൗണ്‍സിലര്‍ കരിഷ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധന സഹായം കൈമാറിയത്. ഷൈജു നമ്പലശ്ശേരി യുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കരിഷ്മ ജീവകാരുണ്യ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിനില്‍ സബാദ്,ഫാമിലി ക്ലബ് അംഗങ്ങളായ പി കെ ബാബു, സൈഫ് കായംകുളം, അജി പെരുങ്ങാല എബി വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു. എം […]











